കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാം ശരിയായില്ല മുഖ്യമന്ത്രീ... പിണറായി സര്‍ക്കാര്‍ 100 ദിവസം കൊണ്ട് ഉണ്ടാക്കിയ 10 വിവാദങ്ങള്‍!

  • By Desk
Google Oneindia Malayalam News

എല്ലാം ശരിയാക്കാം എന്ന് വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന പിണറായി വിജയന്റെ എല്‍ ഡി എഫ് സര്‍ക്കാര്‍ അങ്ങനെ 100 ദിവസം പൂര്‍ത്തിയാക്കി. എല്ലാം ശരിയായോ എന്ന് ചോദിച്ചാല്‍ ഇല്ല ഒന്നും ശരിയായില്ല എന്ന് സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ പറയും. എല്ലാം ശരിയായി എന്ന് പാര്‍ട്ടിക്കാരും. കുറച്ചൊക്കെ ശരിയായിത്തുടങ്ങി എന്ന് പൊതുജനങ്ങളും പറയും.

<strong> പാഠപുസ്തകം എത്തിയില്ലെന്ന് മന്ത്രി സമ്മതിച്ചു.. പ്രതിരോധിക്കാന്‍ നോക്കിയ സൈബര്‍ സഖാക്കള്‍ പ്ലിങ്!</strong> പാഠപുസ്തകം എത്തിയില്ലെന്ന് മന്ത്രി സമ്മതിച്ചു.. പ്രതിരോധിക്കാന്‍ നോക്കിയ സൈബര്‍ സഖാക്കള്‍ പ്ലിങ്!

ഇഷ്ടം പോലെ വിവാദങ്ങള്‍ സൃഷ്ടിച്ച സര്‍ക്കാരാണ് ഇത്. മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പേ വിവാദവുമായിട്ടാണ് പിണറായി വിജയന്‍ തുടങ്ങിയത്. കോടികള്‍ പൊടിച്ച് ദേശീയമാധ്യമങ്ങളില്‍ വമ്പന്‍ പരസ്യം. അതും സ്വന്തം തല. സ്വന്തം ഫുള്‍ഫിഗര്‍. അതൊരു തുടക്കം മാത്രമായിരുന്നു. പിന്നാലെ ഇതാ വരുന്നു ഒരു പിടി വിവാദങ്ങള്‍.. അവ കാണാം...

പിണറായി വരുന്നൂ

പിണറായി വരുന്നൂ

സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് തന്നെ വലിയൊരു വിവാദവുമായിട്ടാണ് പിണറായി വിജയന്‍ വരവറിയിച്ചത്. സത്യപ്രതിജ്ഞയെക്കുറിച്ച് ദേശീയ മാധ്യമങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ കോടികളുടെ പരസ്യത്തിനെതിരെ സഖ്യകക്ഷിയായ സി പി ഐ തന്നെ രംഗത്ത് വന്നു. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നു എന്നായിരുന്നു പരസ്യം. ചെലവ് ചുരുക്കും എന്ന ഡയലോഗിനൊപ്പമായിരുന്നു കോടികളുടെ ഈ ധൂര്‍ത്ത് എന്നതും ശ്രദ്ധേയമായി.

വിവാദ പ്രൊമോഷനുകള്‍

വിവാദ പ്രൊമോഷനുകള്‍

ഇടത് പക്ഷ അനുകൂല അധ്യാപക സംഘടനയുടെ സംസ്ഥാന നേതാവായ ശശികുമാറിന് ഒരു മണിക്കൂര്‍ നേരത്തേക്ക് പ്രിന്‍സിപ്പാളാക്കി സ്ഥാനക്കയറ്റം നല്‍കിയത് വിവാദമായി. ശശികുമാറിനെ വൈകുന്നേരം മൂന്ന് മണിക്കാണ് തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറങില്‍ പ്രിന്‍സിപ്പാളാക്കി നിയമിച്ചത്. വൈകുന്നേരം അഞ്ച് മണിക്ക് അദ്ദേഹം വിരമിച്ചു. പിന്നാലെ ഗതാഗത വകുപ്പില്‍ ഡപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരുന്ന എന്‍ കെ രവീന്ദ്രനാഥിനും ചട്ടങ്ങള്‍ ലംഘിച്ച് പ്രമോഷന്‍ നല്‍കി.

പ്രതികാര കൊലപാതകം

പ്രതികാര കൊലപാതകം

കണ്ണൂരില്‍ ബി എം എസ് നേതാവിനെ കൊന്നത് സിപിഐഎമ്മുകാരനെ കൊന്നതിലുള്ള പ്രതികാരം മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് പാര്‍ട്ടിയിലും പുറത്തും വലിയ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തി. നമ്മള്‍ വധശിക്ഷയ്ക്ക് എതിരാണ് സഖാവേ... എന്നാണ് സോഷ്യല്‍ മീഡിയ പിണറായി വിജയന്റെ വാക്കുകളോട് പ്രതികരിച്ചത്. പിണറായി വിജയന്‍ മുഖ്യമന്ത്രി മാത്രമല്ല സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രി കൂടിയാണ് എന്നും സോഷ്യല്‍ മീഡിയ ഓര്‍മിപ്പിച്ചു.

പണിമുടക്ക് വിജയിപ്പിക്കാന്‍ പിണറായി

പണിമുടക്ക് വിജയിപ്പിക്കാന്‍ പിണറായി

തൊഴിലാളി സംഘടനകള്‍ സെപ്തംബര്‍ 2ന് ആഹ്വാനം ചെയ്തിരിക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തത് ദേശീയതലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടു. ഇരുപത്തിനാല് മണിക്കൂറിന്റെ അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു മണിക്കൂര്‍ പൂക്കളമിടുന്നതിന്റെ പേരില്‍ വേവലാതി കൊള്ളുന്നുവെന്ന് ബി.ജെ.പി കളിയാക്കി.

മുഖ്യമന്ത്രിയും നിയമോപദേഷ്ടാവും

മുഖ്യമന്ത്രിയും നിയമോപദേഷ്ടാവും

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം കെ ദാമോദരന്‍ സര്‍ക്കാരിനെതിരായ കേസുകളില്‍ ഹാജരായത് വലിയ വിവാദങ്ങള്‍ക്ക് ഇടവെച്ചു. എം.കെ ദാമോദരന്‍ വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് സി.പി.ഐ കുറ്റപ്പെടുത്തി. സിപിഎമ്മിലും ഇത് വലിയ വിഷയമായി. ഒടുവില്‍ എം കെ ദാമോദരനെ നിയമോപദേഷ്ടാക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ച് തടിയൂരി.

നിലവിളക്കും സുധാകരനും

നിലവിളക്കും സുധാകരനും

സര്‍ക്കാര്‍ പരിപാടികളില്‍ പ്രാര്‍ഥനയും നിലവിളക്ക് കൊളുത്തലും ഒഴിവാക്കണമെന്ന മന്ത്രി ജി സുധാകരന്റെ പ്രസ്താവനയും വിവാദമായി. സുധാകരന്‍ തന്നെ മുമ്പ് നിലവിളക്ക് കൊളുത്തുന്ന ചിത്രങ്ങളുമായാണ് സോഷ്യല്‍ മീഡിയ ഇതിന് മറുപടി പറഞ്ഞത്. പാര്‍ട്ടി എം എല്‍ എമാര്‍ പോലും സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ പരസ്യമായി രംഗത്ത് വന്നു

ഓണപ്പരീക്ഷയെത്താറായ് സഖാവേ

ഓണപ്പരീക്ഷയെത്താറായ് സഖാവേ

ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത് പാഠപുസ്തകം കിട്ടാത്തതിനെതിരെ സമരം ചെയ്തവരാണ് സിപിഎം. എന്നാല്‍ സിപിഎം ഭരിക്കുമ്പോഴും പാഠപുസ്തകത്തിന്റെ കാര്യം തഥൈവ. ഭരണം മാറി എല്‍ഡിഎഫ് അധികാരത്തിലെത്തിയിട്ടും ഓണപ്പരീക്ഷയ്ക്കു മുമ്പ് പലയിടത്തും പുസ്തകം കിട്ടാത്തതില്‍ സിപിഎമ്മിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയയും രംഗത്ത് വന്നു.

സൗദി അറേബ്യയും ജലീലും

സൗദി അറേബ്യയും ജലീലും

സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ നയതന്ത്ര പാസ്‌പോര്‍ട്ട് അനുവദിക്കാത്ത കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച മന്ത്രി കെ ടി ജലീലും സി പി എമ്മും വലിയ വിമര്‍ശനമാണ് ക്ഷണിച്ചുവരുത്തിയത്. കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ ഉള്ളപ്പോള്‍, സൗദി അറേബ്യയില്‍ ഒരു കേരള മന്ത്രി പോയിട്ട് കാര്യമില്ലെന്ന് പ്രവാസികള്‍ തന്നെ പറഞ്ഞു. സൗദിയില്‍ നിന്നും ദില്ലിയിലെത്തിയ മലയാളികളെ നാട്ടില്‍ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടതും പിണറായി വിജയന്‍ സര്‍ക്കാരിന് തിരിച്ചടിയായി.

പൂക്കളവും പിണറായിയും

പൂക്കളവും പിണറായിയും

ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ പൂക്കളം ഒരുക്കാന്‍ ജീവനക്കാരെ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു എന്ന തരത്തില്‍ ബി ജെ പി വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തി. എന്നാല്‍ തൊഴില്‍ സമയത്ത് ഓണപ്പൂക്കളം ഇട്ട് സമയം കളയരുത് എന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് നല്ല സ്വീകാര്യത കിട്ടി. വിവാദമായാലും ഓണപ്പൂക്കളം മുഖ്യമന്ത്രിക്ക് പ്രതിച്ഛായാ നഷ്ടം ഉണ്ടാക്കിയില്ല എന്ന് സാരം.

മന്ത്രിസഭാ തീരുമാനങ്ങള്‍

മന്ത്രിസഭാ തീരുമാനങ്ങള്‍

മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കാന്‍ നിയമപരമായ ബാധ്യതയില്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി. തുടര്‍ന്ന് മന്ത്രിസഭാ തീരുമാനം ഉത്തരവിറങ്ങുന്ന മുറയ്ക്ക് പരസ്യപ്പെടുത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മന്ത്രിസഭാ തീരുമാനങ്ങള്‍ ഉത്തരവായതിനുശേഷം മാത്രമായിരിക്കും പരസ്യപ്പെടുത്തുകയെന്നായിരുന്നു സര്‍ക്കാരിന്റെ മുന്‍നിലപാട്.

English summary
Pinarayi Vijayan led LDF Government complete 100 days in Kerala. See main controversies by the Party and Government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X