കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെട്ടിക്കുറച്ച ഭക്ഷ്യധാന്യം പുന:സ്ഥാപിക്കും; ഉറപ്പ് ലഭിച്ചുവെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ വെട്ടിക്കുറച്ച ഭക്ഷ്യധാന്യം പുനസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി.

  • By Jince K Benny
Google Oneindia Malayalam News

ദില്ലി: കേന്ദ്രം വെട്ടിക്കുറച്ച സംസ്ഥാനത്തിന്റെ ഭക്ഷ്യധാന്യ വിഹിതം പുന:സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച് കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തിന്റെ ഭക്ഷ്യധാന്യ വിഹിതം വെട്ടിക്കുറച്ചത്.

Pinarayi Vijayan

കേരളത്തിന് 16 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യത്തിന്റെ ആവശ്യമാണുള്ളത്. അതില്‍ രണ്ട് ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ നിയമാവലി ചൂണ്ടിക്കാട്ടി വെട്ടിക്കുറച്ചിരിക്കുകയാണ്. ഭക്ഷ്യധാന്യങ്ങള്‍ കൃഷി ചെയ്യുന്നതില്‍ പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനത്തിന് ഇത് വലിയ തിരിച്ചടി സൃഷ്ടിക്കും. കേരളത്തിന് ആവശ്യമായതിന്റെ 15 ശതമാനം ഭക്ഷ്യധാന്യം മാത്രമാണ് സംസ്ഥാനം കൃഷി ചെയ്യുന്നത്. കേന്ദ്രം അനുവദിച്ചിരുന്ന പ്രത്യേക വിഹിതമാണ് ഇതിനെ മറികടക്കാന്‍ സാഹായിച്ചിരുന്നത്.

നിയമം ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ പ്രശ്‌ന പരിഹാരത്തിന് നിയമം തടസമാകുന്നുവെങ്കില്‍ അത് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലായതോടെ കേരളത്തിന് ലഭിക്കുന്ന വിഹിതം തടസപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നേതാക്കളുടെ ഭീഷണിയെ ഭയപ്പെടുന്നില്ലെന്നും കാലം മാറിയ കാര്യം ബിജെപി നേതാക്കള്‍ ഓര്‍ക്കണമെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തേക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു.

English summary
CM Pinarayi Vijayan about state food ration. Prime minister Naredra Modi offer him to resume the ration, said CM.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X