കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെയിഡുവിന് പിന്നില്‍ വെറിപിടിച്ച് നടക്കില്ലെന്ന് പിണറായി

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ജനതാദള്‍ യുണൈറ്റഡിന് ഇടതുപക്ഷത്തേക്ക് വരാന്‍ തടസ്സങ്ങളൊന്നുമില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. യുഡിഎഫ് സഖ്യകക്ഷിയാണ് ജെഡിയു. യുഡിഎഫ് വിടണോ എന്ന് ആലോചിക്കേണ്ടത് അവരാണ്. അവരുടെ ഭാഗമായി ഇരിക്കുമ്പോള്‍ എല്‍ഡിഎഫിന് ചര്‍ച്ച ചെയ്യാനാകില്ല. ജെഡിയുവിന് പിന്നില്‍ ഇടതുപക്ഷം വെറിപിടിച്ചു നടക്കില്ലെന്നും പിണറായി പറഞ്ഞു.

ഇടതുപക്ഷത്തെ പ്രമുഖ നേതാക്കള്‍ ജെഡിയു തിരിച്ചുവരണമെന്ന് അഭിപ്രായപ്പെട്ടിരുന്നെങ്കിലും പിണറായി വിജയന്‍ വിഷയത്തില്‍ അധികം പ്രതകരിച്ചിരുന്നില്ല. പിണറായി വിജയന്റെ കടുംപിടുത്തമാണ് ജെഡിയു മുന്നണി വിടാന്‍ കാരണമായതെന്നും സംസാരമുണ്ടായിരുന്നു. ജെഡിയു നേതാവ് വീരേന്ദ്ര കുമാറുമായുള്ള പിണറായിയും തമ്മലുള്ള അകല്‍ച്ചയും പരസ്യമാണ്.

pinarayi-vijayan-6

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരു നയിക്കണമെന്ന കാര്യത്തിലും പിണറായി പ്രതികരിച്ചു. വിഷയം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടുന്ന കാര്യമല്ലെന്ന് പിണറായി പറഞ്ഞു. പാര്‍ട്ടി ഇക്കാര്യത്തില്‍ വേണ്ട സമയത്ത് തീരുമാനമെടുക്കും. പാര്‍ട്ടിയോട് ആലോചിക്കാതെ വിഷയത്തില്‍ പ്രതികരിക്കുന്നത് ഉചിതമല്ലെന്നും പിണറായി വ്യക്തമാക്കി.

വിഎസ് അച്യുതാനന്ദനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തിക്കാട്ടി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് നേരത്തെ സിപിഐ പരസ്യമായി അഭിപ്രായപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വിഎസ്സും സൂചന നല്‍കിയിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ മുഖ്യമന്ത്രിയെ തീരുമാനിക്കുകയുള്ളൂവെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

English summary
Pinarayi Vijayan over Janata Dal (United) come back to LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X