കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതൊന്നും നടക്കില്ല, പോയി പണി നോക്കെന്ന് പിണറായി; മിസ്റ്റര്‍, പാര്‍ട്ടി സമ്മേളനമല്ല നിയമസഭയാണ്...

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷത്തിനെതിരെ മോശമായ ഭാഷയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം. യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയമത്തിന് അനുമതി തേടി ഷാഫി പറമ്പില്‍ നടത്തിയ പ്രസംഗത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി നിയമസഭയുടെ അന്തസ് കളയുന്നതായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് സമരത്തെ പരിഹസിച്ച പിണറായി ഒന്നും നടക്കാന്‍ പോകുന്നില്ല, പോയി പണിനോക്കൂ എന്ന് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങളോട് ഒച്ചയിട്ടു. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. എന്നാല്‍ നിങ്ങള്‍ എത്ര പ്രകോപനമുണ്ടാക്കിയാലും ഞാന്‍ പറയേണ്ടത് പറയും. അതിലൊന്നും ചൂടായിട്ട് കാര്യമില്ല. പറയാനുള്ളത് കേള്‍ക്കാനുള്ള സൗകര്യം വേണംമെന്നുമായിരുന്നു പിണറായിയുടെ പ്രതികരണം.

pinarayi viajayan

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത് കെഎസ്‌യുകാരല്ല, ചാനലിന് വേണ്ടി വാടകയ്‌ക്കെടുത്തവരാണെന്നും പിണറായി പരിഹസിച്ചു. ഞാന്‍ ഉച്ചയ്ക്ക് ഓഫീസിലേക്ക് പോകുമ്പോള്‍ ചാനലുകാര്‍ നില്‍ക്കുന്നുണ്ട്. അതിനിടയില്‍നിന്ന് രണ്ടുപേര്‍ ഓടിവന്ന് കരിങ്കൊടി കാണിച്ചു.

Read Also: മഷിയല്ല, അവസാനം ചോര വീണു; സെക്രട്ടറിയേറ്റിന് മുന്നില്‍ തെരുവ് യുദ്ധം, റോഡുപരോധിക്കാന്‍ സുധീരന്‍

അത് യൂത്ത് കോണ്‍ഗ്രസ് കാണിച്ചതാണെന്ന് ഞാന്‍ പറയുന്നില്ല. കാരണം അത്രമാത്രം പരിഹസ്യരായി യൂത്ത് കോണ്‍ഗ്രസ് എന്ന് ഞാന്‍ കരുതുന്നില്ല. അത് യൂത്ത് കോണ്‍ഗ്രസ് ചെയ്തതാണെന്ന് അവകാശപ്പെടാതിരിക്കുന്നതാണ് നല്ലത്. ഏതെങ്കിലും ചാലനുകാര്‍ക്ക് വേണ്ടി ചെയ്ത കാര്യമാണ് ഇതെന്നും പറഞ്ഞു.

Read Also: കരിങ്കൊടി കാണിച്ചത് ചാനലുകള്‍ വാടകയ്‌ക്കെടുത്തവര്‍? പിണറായിയുടെ കലിപ്പ് ഇനിയും തീര്‍ന്നില്ലേ...

ഇതോടെ നിയമസഭ പ്രക്ഷുബ്ധമായി. എന്നാല്‍ 'എടോ അനാവശ്യമായ കാര്യം കാണിച്ച് വെറുതെ പറഞ്ഞിട്ട് കാര്യമില്ലെന്ന് പിണറായി പറഞ്ഞു. പിണറായിയോട് ഇത് നിയമസഭയാണെന്ന് ചെന്നിത്തല ഓര്‍മിപ്പിച്ചപ്പോള്‍ 'മറുപടി പറയുന്നത് കേള്‍ക്കേക്കാന്‍ അനുയായികളെ ശീലിപ്പിക്കൂ. അത് കേള്‍ക്കേണ്ടേ, നിയമസഭയ്ക്കകത്ത് തന്നെയാണ് ഞാന്‍ സംസാരിക്കുന്നതെന്നായിരുന്നു മറുപടി.

മുഷിക്കുപ്പിയെടുത്ത് ഷര്‍ട്ടില്‍ തേച്ച് തങ്ങളെ ആക്രമിച്ചെന്ന് പറയുന്ന ലജ്ജകാരമായ നിലാപട് എടുത്തവരാണ് ഇവര്‍. ഈ സംസ്ഥാനത്ത് നിരവധി സമരത്തില്‍ ചുടുനിണമൊഴുക്കിയവരുണ്ട്. അവരാരും മഷിക്കുപ്പിയിലെ ചുകന്ന മഷിയായിരുന്നില്ല. നാണം കെട്ട മഷിക്കുപ്പിയായിരുന്നില്ല.

Read Also: നായകളെ കൊന്ന് കെട്ടിത്തൂക്കി യൂത്ത് ഫ്രണ്ടിന്റെ പ്രതിഷേധം; മനേകാഗാന്ധിക്ക് പാഴ്‌സലും അയക്കും

ഇന്ന് കാലത്ത് ഇവിടെ ബാനര്‍ പിടിച്ച് ഉയര്‍ത്തിയ സമരം. ആര്‍ക്കുവേണ്ടിയായിരുന്നു അത്. അത് ഇപ്പോള്‍ എന്താണ് ഉയര്‍ത്താത്തത്. അത് മാധ്യമങ്ങള്‍ക്ക് വേണ്ടിയായിരുന്നു. അവര്‍ പോയപ്പോള്‍ അത് താഴെയിട്ടു. ചാനല്‍ പോയപ്പോള്‍ ബാനര്‍ ഉയര്‍ത്താനുള്ള ശേഷി പോലും അവര്‍ക്കില്ലൈന്നും പിണറായി പരഹസിച്ചു.

ഇഎംഎസ് ഇരുന്ന കസേരയിലാണ് പിണറായിഇരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത ഓര്‍മിപ്പിച്ചു. 'ഈ സഭയ്ക്ക് ഒരു അന്തസ്സുണ്ട്. മിസ്റ്റര്‍ പിണറായി വിജയന്‍, തെരുവില്‍ സംസാരിക്കുന്നത് പോലെയാണ് അങ്ങ് ഇവിടെ സംസാരിക്കുന്നത്. ഇവിടെ ഒരു അന്തസ്സുണ്ട്.

ഞങ്ങളും സമരപാരമ്പര്യമുള്ളവരാണ്. സമരത്തില്‍ പങ്കെടുത്തവരെ വാടകയ്‌ക്കെടുത്തവര്‍ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വാടകയ്‌ക്കെടുക്കാന്‍ സമരം നടത്തിയത് ഡിവൈഎഫ്‌ഐ അല്ല, യൂത്ത് കോണ്‍ഗ്രസ് ആണ്. സമരക്കാരെ വാടകയ്‌ക്കെടുത്തു എന്ന് പറയുന്നത് മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല. പിണറായി വിജയന് ചേര്‍ന്നതായിരിക്കുമെന്നും ചെന്നിത്തല തിരിച്ചടിച്ചു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Pinarayi Vijayan ridicules speech against opposition protest at assembly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X