കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർത്തവം നിയമസഭയിലും...മുഖ്യമന്ത്രിയുടെ മറുപടി കോൺഗ്രസിന് തന്നെ പാര...!

  • By Anamika
Google Oneindia Malayalam News

തിരുവനന്തപുരം: ആര്‍ത്തവം സംബന്ധിച്ച ചര്‍ച്ചകള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ അടക്കം വളരെ സജീവമായി നടക്കുന്നുണ്ട്. രഹസ്യമാക്കി വെയ്‌ക്കേണ്ട ഒന്നല്ല ആര്‍ത്തവം എന്ന ചിന്താഗതി ഉയര്‍ന്നുവരുന്നത് ഒരു വികസിത സമൂഹത്തിന് ചേര്‍ന്നത് തന്നെ. മാതൃഭൂമി ന്യൂസ് ജീവനക്കാരികള്‍ക്ക് ആര്‍ത്തവത്തിന്റെ ആദ്യ ദിനം അവധി നല്‍കിയത് ഏറെ അഭിനന്ദിക്കപ്പെട്ടു. നിയമസഭയിലും ആര്‍ത്തവ വിഷയം ഉന്നയിക്കപ്പെട്ടു. ശബരീനാഥന്‍ എംഎല്‍എ ഉന്നയിച്ച വിഷയത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി ഒടുക്കം കോണ്‍ഗ്രസിന് തന്നെ പാരയായി. എല്ലാ തൊഴിലിടങ്ങളിലും ആര്‍ത്തവത്തിന്റെ ആദ്യ ദിനം സ്ത്രീകള്‍ക്ക് അവധി നല്‍കണം എന്നായിരുന്നു ശബരീനാഥന്റെ സബ്മിഷന്‍.

ഗൂഢാലോചന നടത്തിയത് ഇവര്‍...ദിലീപിന്റെ വെളിപ്പെടുത്തല്‍..? ഞെട്ടല്‍ മാറാതെ സിനിമാലോകം !!ഗൂഢാലോചന നടത്തിയത് ഇവര്‍...ദിലീപിന്റെ വെളിപ്പെടുത്തല്‍..? ഞെട്ടല്‍ മാറാതെ സിനിമാലോകം !!

CM

കെപിസിസി പ്രസിഡണ്ടായി സ്ഥാനം ഏറ്റെടുത്ത ഉടന്‍ ആര്‍ത്തവം അശുദ്ധിയാണ് എന്ന് എംഎം ഹസ്സന്‍ പ്രസംഗിച്ചത് വിവാദമായിരുന്നു. ഇതോര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം. ആര്‍ത്തവകാലം അയിത്തമല്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി അക്കാലത്ത് അവധി നല്‍കുമ്പോള്‍ അത് മറ്റൊരു തരത്തിലുള്ള അയിത്തം കല്‍പ്പിക്കല്‍ ആവരുതെന്നും ഓര്‍മ്മപ്പെടുത്തി. കേരളത്തിലെ സ്ത്രീ ജീവനക്കാര്‍ക്ക് ആര്‍ത്തവ ദിനങ്ങളില്‍ അവധി നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

English summary
Chief Minister Pinarayi Vijayan's reply to congress in assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X