കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടി സെക്രട്ടറിയല്ല, മുഖ്യമന്ത്രിയാണ്; പിണറായിയുടെ ഫേസ് ബുക്ക്‌ പോസ്റ്റ് വിവാദമാകുന്നു...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: പൊതുപണിമുടക്കില്‍ അണിചേരാന്‍ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കേണ്ട മുഖ്യമന്ത്രി പണിമുടക്കിന് ആഹ്വാനം ചെയ്തതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പിണറായി വിജയന്‍ ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയല്ല, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. അത് മറക്കരുതെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

സെപ്തംബര്‍ 2-ലെ പൊതു പണിമുടക്കിന് മുന്നോടിയായി സിപിഎം കേന്ദ്രകമ്മിറ്റി ഒരു ഓണ്‍ലൈന്‍ പ്രചരണ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. താഴെ ചേര്‍ത്ത ലിങ്കില്‍ 'Support with Facebook' & 'Support with Twitter' എന്ന ചുവന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഈ പൊതു പണിമുടക്കിനോടുള്ള ആഭിമുഖ്യം രേഖപ്പെടുത്താമെന്നായിരുന്നു പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Pinarayi vijayan

പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേററ ഒരു മുഖ്യമന്ത്രി ചെയ്യാന്‍പാടുള്ള കാര്യമാണോ ഇതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ ചോദിച്ചു. പൊതുപണിമുടക്കിന് പരസ്യമായ ആഹ്വാനവും അതിന്രെ പ്രചാരണവും.

പണിമുടക്കു ദിവസം ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കാനും ജോലി ചെയ്യാനുള്ള അവകാശം സംരക്ഷിക്കാനും രംഗത്തിറങ്ങേണ്ട പൊലീസിന്രെ മന്ത്രി തന്നെയാണ് ഇതു ചെയ്തിരിക്കുന്നത്. നിയമപരവും ധാര്‍മ്മികവുമായ പ്രശ്‌നമാണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഒരു മണിക്കൂര്‍ ജോലി തടസപ്പെടുത്തി സര്‍ക്കാര്‍ ജീവനക്കാര്‍ പൂക്കളമിടുന്നതിനെ ചോദ്യംചെയ്ത മുഖ്യമന്ത്രി 24 മണിക്കൂറിന്റെ പണിമുടക്കിനെ പിന്തുണയ്ക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. പിണറായിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് ബിജെപി പറയുന്നത്.

Read Also: അസ്ലമിനെ കൊന്നത് സിപിഎമ്മുകാര്‍ തന്നെ; മുഖ്യപ്രതി അറസ്റ്റില്‍...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Chief Minister Pinarayi vijayan Supporting National strike on Facebook make controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X