കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മാക്രികൂട്ടം' .... ആരാണത്? ഏത് ഭാഷയാണത്? സുരേഷ് ഗോപിക്ക് പിണറായിയുടെ കിടിലം മറുപടി!!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി രാജ്യസഭാംഗം സുരേഷ് ഗോപിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കേരളത്തില്‍ എംപി ഫണ്ട് വിനിയോഗിക്കാന്‍ എന്ത് തടസ്സമാണുള്ളതെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്ന് പിണറായി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. അദ്ദേഹം മുംബൈയില്‍ ചെന്ന് കേരളത്തെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും പിണറായി വ്യക്തമാക്കി.

പിണറായിയും സമ്മതിച്ചു; പശ്ചാത്തല വികസനത്തില്‍ കേരളം പിറകില്‍, പറഞ്ഞ കാരണം....!!!പിണറായിയും സമ്മതിച്ചു; പശ്ചാത്തല വികസനത്തില്‍ കേരളം പിറകില്‍, പറഞ്ഞ കാരണം....!!!

സിനിമ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെ വന്‍ അതിക്രമം; സംഘടന പൂര്‍ണ്ണതയിലെത്തിട്ടില്ല; മുഖ്യനെ കണ്ടത്..!!സിനിമ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെ വന്‍ അതിക്രമം; സംഘടന പൂര്‍ണ്ണതയിലെത്തിട്ടില്ല; മുഖ്യനെ കണ്ടത്..!!

കോഫി ഹൗസിലെ വിവാദ ഉത്തരവ് തിരുത്തി; ഇനി ചായയ്ക്ക് ദേശാഭിമാനിക്കൊപ്പം മറ്റ് പത്രങ്ങളുമാകാം...!!കോഫി ഹൗസിലെ വിവാദ ഉത്തരവ് തിരുത്തി; ഇനി ചായയ്ക്ക് ദേശാഭിമാനിക്കൊപ്പം മറ്റ് പത്രങ്ങളുമാകാം...!!

കേരളത്തില്‍ എംപി ഫണ്ട് ഉപയോഗിക്കാന്‍ മാക്രികൂട്ടം കടസ്സം നില്‍ക്കുന്നു എന്നാണ് മുംബൈയില്‍ സുരേഷ്‌ഗോപി പ്രസംഗിച്ചത്. 'മാക്രിക്കൂട്ടം' തടസ്സം നില്‍ക്കുന്നു എന്നാണദ്ദേഹം ആരോപിച്ചത്. ആരാണത്? ഏതു ഭാഷയാണത്? ബിജെപിക്ക് ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ നേതൃത്വവും ഉള്ള സംസ്ഥാനമാണ് കേരളം. അവിടങ്ങളില്‍ ദുരനുഭവമുണ്ടായോ? എന്നും പിമറായി ചോദിച്ചു.

Pinarayi Vijayan

കണ്ണൂരിലെ സമാധാനശ്രമങ്ങള്‍ നാടകമാണെന്നും സുരേഷ് ഗോപി ആരോപിച്ചിരുന്നു. സമാധാന ചര്‍ച്ചയില്‍ പങ്കാളികളായ ബിജെപി കേരള നേതൃത്വം അഭിനയിക്കുകയാണെന്നാണോ ഉദ്ദേശിക്കുന്നതെന്നും ഫേസ്ബു്ക് പേജിലൂടെ മുഖ്യമന്ത്രി ചോദിച്ചു. സ്വന്തം പാര്‍ട്ടിയെക്കുറിച്ചെങ്കിലും അവശ്യം വിവരങ്ങള്‍ സ്വായത്തമാക്കാന്‍ ശ്രമിക്കുന്നതു കൊണ്ടാണോ ഈ പ്രസ്താവന എന്ന് വിശദീകരിക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും ഫേസ്ബുക്ക് പേജില്‍ പറയുന്നു.

അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കുന്നതിന് പകരം, സംസ്ഥാനത്ത് ഏതു ഭാഗത്ത്, എന്തു പദ്ധതിയാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കി ക്രിയാത്മകമായി പ്രതികരിക്കാന്‍ അദ്ദേഹം തയാറാകും എന്ന് പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞാണ് പിമറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. എം പി ഫണ്ട് വിനിയോഗിക്കാന്‍ ഏതു തടസ്സമുണ്ടായാലും അത് പരിഹരിച്ച് വികസന പദ്ധതികള്‍ നടപ്പാക്കാന്‍ സുരേഷ് ഗോപിക്ക് സര്‍ക്കാരിന്റെ സഹായമുണ്ടാകുമെന്നും പിമറായി വിജയന്‍ പറഞ്ഞു.

English summary
Pinarayi Vijayan's facebook post against Suresh Gopi MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X