കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിക്ക് 'മറവിയോമാനിയ'... ശീലിച്ചത് മാത്രം പാലിച്ചാല്‍ മുഖ്യനായാലും പണികിട്ടും

Google Oneindia Malayalam News

അടിയന്തരാവസ്ഥയുടെ നാളുകളില്‍ ചോരയില്‍ മുങ്ങിയ കുപ്പായവുമായി നിയമസഭയില്‍ എത്തി വികാര നിര്‍ഭരമായി പ്രസംഗിച്ച ഒരു എംഎല്‍എ ഉണ്ടായിരുന്നു. പിണറായി വിജയന്‍ എന്നായിരുന്നു അന്നത്തെ ആ യുവ നേതാവിന്റെ പേര്.

എന്നാല്‍ അന്നത്തെ പിണറായി വിജയന്‍ ഇന്നത്തെ കേരള മുഖ്യമന്ത്രിയാണ്. പക്ഷേ അദ്ദേഹത്തിന് ഗുരതരമായ 'മറവിയോമാനിയ' എന്ന രോഗം ബോധിച്ചിട്ടുണ്ടോ എന്നാണ് സംശയം.

കഴിഞ്ഞ ദിവസം നിയമസഭയില്‍ അദ്ദേഹം നടത്തിയ പ്രസംഗം തന്നെയാണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണം. താന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന കാര്യം അദ്ദേഹം മറുന്നുപോയെന്ന് തോന്നുന്നു. അത് മാത്രമല്ല, പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് താന്‍ മാറിയ കാര്യവും ഇരട്ടച്ചങ്കുള്ള നേതാവ് മറന്നുപോയോ? അപ്പോള്‍ രോഗം മൂര്‍ച്ചിച്ചിരിക്കുകയാണെന്ന് തോന്നുന്നു

ആരാണ് മുഖ്യമന്ത്രി

ആരാണ് മുഖ്യമന്ത്രി

ഇപ്പോള്‍ ആരാണ് മുഖ്യമന്ത്രി എന്ന കാര്യം മുഖ്യമന്ത്രിയെങ്കിലും ഓര്‍ത്തിരിക്കണം. പാര്‍ട്ടി സമ്മേളനത്തില്‍ അണികളെ വിരട്ടുന്നതുപോലെ നിയമസഭയില്‍ പ്രതിപക്ഷത്തെ വിരട്ടുന്ന ആളെ മുഖ്യമന്ത്രി എന്ന് ആളുകള്‍ വിളിച്ചോളണം എന്നില്ല.

 കരിങ്കൊടി കാണിക്കും

കരിങ്കൊടി കാണിക്കും

സര്‍ക്കാരിനെതിരെ സമരമുണ്ടാകും , ചിലപ്പോള്‍ അത് വലിയ സമരമാകും. ചിലപ്പോള്‍ മുഖ്യമന്ത്രിയെ കരിങ്കൊടി വീശിയെന്നും ഇരിക്കും. അതൊന്നും സഹിഷ്ണുതയോടെ കാണാന്‍ കഴിയില്ലെങ്കില്‍ പിന്നെ ആ സ്ഥാനത്ത് ഇരിക്കുന്നത് എന്തിനാണ്?

 ഉമ്മന്‍ ചാണ്ടിയെ

ഉമ്മന്‍ ചാണ്ടിയെ

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ എണ്ണിയാലൊടുങ്ങാത്തത്ര തവണ കരിങ്കൊടി കാണിച്ചിട്ടില്ലേ? ഉമ്മന്‍ ചാണ്ടിയുടെ നേര്‍ക്ക് കല്ലെറിഞ്ഞില്ലേ... അന്നൊക്കെ എവിടെയായിരുന്നു പിണറായിയുടെ ഇപ്പോഴത്തെ വികാരങ്ങള്‍?

 18 വര്‍ഷം

18 വര്‍ഷം

പണ്ട് 1998 ല്‍ വൈദ്യുതിവകുപ്പ് മന്ത്രി സ്ഥാനം രാജിവച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത ആളാണ് പിണറായി. അതിന് ശേഷം ഇപ്പോഴാണ് നിയമസഭ കാണുന്നത്. സഭയിലെ രീതികളും ഭരണ രീതികളും എല്ലാം പിണറായി 18 വര്‍ഷം കൊണ്ട് മറന്നുപോയോ?

ആരുടെ ഭാഷ

ആരുടെ ഭാഷ

പ്രതിപക്ഷത്തിരിക്കുന്നവരെ 'എടോ' എന്നൊക്കെ സംബോധന ചെയ്യുന്നത് എവിടത്തെ ജനാധിപത്യ ഭാഷയാണ് എന്ന് പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ചിന്തിക്കുന്നത് ഇത്തിരി നല്ലതായിരിക്കും. ജനാധിപത്യത്തിലാണല്ലോ പാര്‍ട്ടിയും വിശ്വസിക്കുന്നത്.

 പോയി പണി നോക്കാനോ?

പോയി പണി നോക്കാനോ?

പ്രതിപക്ഷത്തിന് പ്രതിപക്ഷത്തിന്റെ പണി അറിയാം. അവര്‍ക്ക് അത് അറിയില്ലെങ്കില്‍ ജനം മനസ്സിലാക്കിക്കൊടുത്തോളും. എന്നാല്‍ പോയി പണി നോക്കണം എന്നൊക്കെ പറയാന്‍ ഈ മുഖ്യമന്ത്രി ആരാണെന്നാണ് മനസ്സിലാകാത്തത്.

 പാര്‍ട്ടി സെക്രട്ടറിയല്ല

പാര്‍ട്ടി സെക്രട്ടറിയല്ല


നീണ്ട പതിനഞ്ച് വര്‍ഷം കേരളത്തിലെ സിപിഎമ്മിനെ സെക്രട്ടറി സ്ഥാനത്തിരുന്ന് നയിച്ച ആളാണ് പിണറായി വിജയന്‍. പക്ഷേ ഇപ്പോള്‍ താന്‍ പാര്‍ട്ടി സെക്രട്ടറിയല്ല എന്ന കാര്യം പോലും അദ്ദേഹം മറന്നുപോയിട്ടുണ്ടോ എന്നാണ് സംശയം. പാര്‍ട്ടി യോഗങ്ങളില്‍ എതിര്‍ശബ്ദത്തെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുന്ന ഭാഷയായിരുന്നു നിയമസഭയില്‍ അ്‌ദേഹം ഉപയോഗിച്ചത്.

 കോട്ടയം സമ്മേളനം

കോട്ടയം സമ്മേളനം

പണ്ട് കോട്ടയത്ത് പാര്‍ട്ടി സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ വിഎസിന് ജയ് വിളിച്ച പ്രവര്‍ത്തകരെ പിണറായി ശാസിച്ചിരുന്നു. ഏതാണ്ട് അതേ രീതിയില്‍ തന്നെ ആയിരുന്നു നിയമസഭയിലെ പ്രകടനവും.

 സമരത്തിന്റെ കാര്യത്തില്‍

സമരത്തിന്റെ കാര്യത്തില്‍

യൂത്ത് കോണ്‍ഗ്രസിന്റേയും കെഎസ് യുവിന്റേയും സമരത്തെ പരിഹസിക്കുമ്പോള്‍ ഒരു കാര്യം കൂടി പിണറായി ഓര്‍ക്കണമായിരുന്നു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ശക്തമായ സമരങ്ങള്‍ നടത്തിയിരുന്നത് ആരാണെന്ന്. മറവിയോമാനിയ ബാധിച്ചാല്‍ പിന്നെ അതൊന്നും ഓര്‍മവരില്ലായിരിക്കും.

 വായാടിത്തരം

വായാടിത്തരം

തനിക്ക് നേരെ കരിങ്കൊടി കാണിച്ചവര്‍ ചാനലുകള്‍ വാടകയ്‌ക്കെടുത്തവരാണെന്നാണ് പിണറായി പറഞ്ഞത്. പൊതുയോഗത്തിലല്ല, നിയമസഭയില്‍. അങ്ങനെയെങ്കില്‍ ഏത് ചാനലുകാരെന്ന് കൂടി പറയണം. അല്ലാതെ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് വായാടിത്തരം വിളമ്പരുത്.

English summary
Pinarayi Vijayan should remember that he is the Chief Minister of Kerala, not the state secretary of CPM.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X