കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദനിക്ക് കേരളം സുരക്ഷയൊരുക്കാം; കര്‍ണാടകത്തിന് മുഖ്യമന്ത്രി കത്തയച്ചു

സുപ്രീംകോടതി അനുവദിച്ച പ്രകാരം മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വരുന്ന പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് സുരക്ഷ ഒരുക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: സുപ്രീംകോടതി അനുവദിച്ച പ്രകാരം മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വരുന്ന പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് സുരക്ഷ ഒരുക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി പിണറായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു.

മദനിക്ക് സുരക്ഷയൊരുക്കാന്‍ കര്‍ണാടക ,സര്‍ക്കാര്‍ വന്‍ തുക ആവശ്യപ്പെട്ടതോടെയാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെട്ടത്. കര്‍ണാടക പൊലീസ് ആവശ്യപ്പെട്ട താങ്ങാനാവാത്ത തുക കുറച്ചുനല്‍കണമെന്നും മഖ്യമന്ത്രി അഭ്യര്‍ഥിച്ചിട്ടുണ്ട്. 14.29 ലക്ഷം രൂപ കേരളത്തിലേക്കുളള യാത്രയ്ക്ക് സുരക്ഷാചെലവായി കര്‍ണാടക പൊലീസിന് നല്‍കണമെന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ നിലപാട്.

 pinarayi-vijayan-25

ഇതോടെ സുപ്രീം കോടതി അനുവദിച്ചിട്ടും നാട്ടിലേക്ക് വരാനാകാത്ത സ്ഥിതിയായി മദനിക്ക്. തുക കുറയ്ക്കണമെന്ന് അഭ്യര്‍ഥിച്ച് മദനി സുപ്രീംകോടതിയിലും ഹര്‍ജി നല്‍കിയിട്ടുണ്ട്. ബെംഗളുരു ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന മദനിക്ക് വൃദ്ധരായ മാതാപിതാക്കളെ സന്ദര്‍ശിക്കാനും ആഗസ്റ്റ് 9-ന് നടക്കുന്ന മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനുമാണ് അനുമതി കിട്ടിയിരിക്കുന്നത്.

ഇത് അട്ടിമറിക്കാനാണ് കര്‍ണാടകത്തിന്റെ ശ്രമം. കേരളത്തിനകത്തെ സുരക്ഷാചുമതല സംസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാകുന്ന സാഹചര്യത്തില്‍ കര്‍ണാടക

പൊലീസിന് അധികം ചെലവു വരില്ലെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. സുപ്രീംകോടതി വിധിയുടെ അന്ത:സത്ത ഉള്‍ക്കൊള്ളണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
Pinarayi writes to Karnataka government for Madani's travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X