കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാൻ സർക്കാരിന്റെത് ഹിറ്റലറിന്റെ നടപടിയെന്ന് പിണറായി വിജയൻ; ദരിദ്ര ജനങ്ങളെ മാറ്റി നിർത്തുന്നു!!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: രാജസ്ഥാനിലെ ബിജെപി സർക്കാരിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ. പാർപ്പിടത്തിനു മുന്നിൽ ഞാൻ ദരിദ്രൻ, ഞാൻ അതിദരിദ്രൻ എന്ന് പെയിൻര് ചെയ്ത് വച്ചതിനെതിരയാണ് പിണറായിയുടെ വിമർശനം. പൊതുവിതരണ സംവിധാനത്തിന് ജനങ്ങളിൽ നിന്ന് ശക്തമായ ആവശ്യമുയരുമ്പോഴാണ്, പാർപ്പിടത്തിനു മുന്നിൽ ഞാൻ ദരിദ്രൻ, ഞാൻ അതിദരിദ്രൻ എന്നിങ്ങനെ പെയിൻറ് ചെയ്ത് വെച്ച്‌ രാജസ്ഥാൻ സർക്കാർ ജനങ്ങളെ വേർതിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങളെ എല്ലാ തരത്തിലും കൂടുതൽ കൂടുതൽ ഭിന്നിപ്പിക്കുകയാണ് സംഘ പരിവാർ അജണ്ട. അതിന്റെ ഭാഗമാണ് ദരിദ്രരെ ചാപ്പ കുത്തുന്നതു മുതൽ ഫാഷൻ പ്രസ്താവന വരെ. ഈ സമീപനത്തിനെതിരായ ജനകീയ പ്രതിരോധം കൂടുതൽ ശക്തമാകേണ്ടതുണ്ടെന്ന് പിണറായി വിജ്യൻ തന്റെ ഫേസേ്ബുക്ക് പേജിലൂടെ വിയക്തമാക്കി.

Pinarayi Vijayan

ദരിദ്ര ജനങ്ങൾക്ക് ദാരിദ്ര്യം പതിച്ചുനൽകി മാറ്റിനിർത്തുന്നതാണത്. ദൗസജില്ലയിൽ ആരംഭിച്ച ഈ ചാപ്പ കുത്തൽ സംസ്ഥാനത്താകെ വ്യാപിപ്പിക്കുന്നു എന്നാണു് വാർത്ത. കടാശ്വാസം ഒരു ഫാഷനാണെന്ന് കേന്ദ്ര മന്ത്രിയായ ഉന്നത ബി ജെ പി നേതാവു തന്നെ പറഞ്ഞു കഴിഞ്ഞു. എഴുതിത്തള്ളലല്ല; ശാശ്വത പരിഹാരമാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നുണ്ട്. ആരാണ് പരിഹാരം കാണേണ്ടത്? എന്നും പിണറായി ചോദിക്കുന്നു.

കർഷകർ കടം വാങ്ങുന്നതും തിരിച്ചടക്കാനാകാതെ കെണിയിലാകുന്നതും ജീവനൊടുക്കുന്നതും ഫാഷനല്ല. ആ ദുരിതത്തിൽ അവർക്ക് കൈത്താങ്ങുനൽകുന്നതും ഫാഷനല്ലെന്നും പിണറായി പറഞ്ഞു. നാസി അധിനിവേശ പ്രദേശങ്ങളിൽ ജൂതരും ന്യൂനപക്ഷ വിഭാഗങ്ങളും അടങ്ങുന്നവരെ പ്രത്യേക ചേരികളിൽ തള്ളിയ ഹിറ്റ്ലറുടെ നടപടിയെ ഓർമ്മിപ്പിക്കുന്നതാണിതെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു.

English summary
Pinarayi Vijayan's facebook post against Rajasthan government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X