കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം തോളിലൂടെ കൈയ്യിട്ടു, ശേഷം ഉമ്മവെച്ചെന്നായി...പിങ്ക് പോലീസിന്റെ സദാചാര പോലീസിംഗ് ഇങ്ങനെയും ...

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാനത്ത് പിങ്ക് പോലീസിന്റെ സദാചാര വിളയാട്ടം. മ്യൂസിയം പരിസരത്ത് സംസാരിച്ചിരുന്ന യുവാവിനെയും സുഹൃത്തായ യുവതിയെയും അനാശാസ്യം നടത്തിയെന്ന് ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്തു.

പിങ്ക് പോലീസിന്റെ ഉപദേശങ്ങള്‍ വിഷ്ണു എന്ന യുവാവ് ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങളെ കസ്റ്റഡിയിലെടുക്കുന്നതെന്ന യുവാവിന്റെ ചോദ്യത്തിന് മ്യൂസിയത്തിലെ നിയമം ഇതാണെന്നാണ് വനിത പോലീസിന്റെ മറുപടി.

 ആരോപണം

ആരോപണം

ആദ്യം തോളില്‍ കയ്യിട്ടിരുന്നു എന്നാണ് പോലീസ് ആരോപിച്ചത്. പിന്നീട് പരസ്പരം ഉമ്മ വെച്ചു എന്നായി ആരോപണം.

 വീഡിയോ

വീഡിയോ

എന്താണ് തങ്ങള്‍ ചെയ്ത കുറ്റമെന്ന് എല്ലാവരുമറിയട്ടെ എന്നു പറഞ്ഞ് യുവാവ് ഇക്കാര്യം ഫേസ്ബുക്ക് ലൈവ് ചെയ്യുകയായിരുന്നു.

വീട്ടിലേക്ക് വിളിച്ചു

വീട്ടിലേക്ക് വിളിച്ചു

ഇത് നിരവധി പേര്‍ കാണുകയും ഇതിനെതിരെ പ്രതിഷേധമുയരുകയും ചെയ്തു. തുടര്‍ന്ന്, രണ്ട് പേരെയും സ്റ്റേഷനിലെത്തിച്ചു. സ്‌റ്റേഷനില്‍ പോയപ്പോള്‍, അവിടെനിന്നും ഇരുവരുടെയും വീട്ടുകാരെ വിളിച്ച് മക്കള്‍ വള്‍ഗറായി ഇരുന്നതായി പറഞ്ഞു.

പ്രശ്‌നമില്ല

പെണ്‍കുട്ടിയുടെ പിതാവ്, ഇരുവരും വിവാഹിതരാവാന്‍ പോവുന്നതായും തങ്ങള്‍ക്കതില്‍ പ്രശ്‌നമില്ലെന്നും പറഞ്ഞപ്പോള്‍ ഇരുവരെയും വിട്ടയക്കുകയായിരുന്നു.

 പരാതി

പരാതി

മ്യൂസിയത്തില്‍ വള്‍ഗറായി ഇരുന്നുവെന്ന പരാതിയെ തുടര്‍ന്ന് ഇവരെ സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

നിരവധി തവണ

ഒരു മാസത്തിനിടെ രണ്ടാം തവണയാണ് തിരുവനന്തപുരത്തെ പിങ്ക് പോലീസിന്റെ സദാചാര പോലീസിങ് പുറത്തു വരുന്നത്. നേരത്തെയും നിരവധി പരാതികള്‍ പിങ്ക് പോലീസിനു നേരെ ഉയര്‍ന്നിരുന്നു.

English summary
Two students were under custody of pink police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X