കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മനാഭസ്വാമിക്ഷേത്രത്തിലെ പൈപ്പ് ബോംബ് ക്ഷേത്രാചാരത്തിന് ഉപയോഗിച്ചത്

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രക്കുളത്തില്‍ നിന്ന് കണ്ടെടുത്ത പൈപ്പ് ബോംബുകള്‍ ക്ഷേത്രാചാരത്തിന്റെ ഭാഗമായി ഉപയോഗിച്ചിരുന്നതാണെന്ന് പൊലീസ്. ക്ഷേത്രത്തിന് സുരക്ഷ ഭീഷണിയില്ലെന്നും പൊലീസ്. കഴിഞ്ഞ ദിവസമാണ് ക്ഷേത്രക്കുളം വൃത്തിയാക്കുന്നതിനിടെ ബോംബ് കണ്ടെത്തിയത്. സംഭവം ഏറെ ആശങ്ക പടര്‍ത്തിയിരുന്നു.

ബോംബല്ലെന്നും പീരങ്കിയില്‍ നിറയ്ക്കുന്ന തിരകളാണെന്നും വിശദീകരിച്ച് രാജകുടുംബാംഗവും രംഗത്തെത്തിയിരുന്നു. ഫയറക്‌സ് എന്ന കമ്പനി നിര്‍മ്മിച്ച പൈപ്പ് ബോംബ് ആചാരങ്ങളുടെ ഭാഗമായി ഉപയോഗിച്ചിരുന്നതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

Sree Padmanabha Swamy Temple

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്താണ് ഈ പൈപ്പ് ബോംബുകള്‍ ആറാട്ടിന് ഉപയോഗിച്ചിരുന്നത്. ആറാട്ട് എഴുന്നള്ളത്ത് പടിഞ്ഞാറേ നടയിലൂടെ പുറത്തിരങ്ങുമ്പോഴും വടക്കേ നടയിലൂടെ ക്ഷേത്രത്തിനകത്തേയ്ക്ക് കടക്കുമ്പോഴും വെടിമുഴക്കാറുണ്ട്.

ഇതിന് ചെറിയ പീരങ്കികളാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് ഈ ചുമതല കേരള പൊലീസിനായി. 15വര്‍ഷം മുന്‍പ് ശ്രീപാദം കുളത്തില്‍ ഉപേക്ഷിച്ചതാണ് പൈപ്പ് ബോംബെന്ന് ഫോറന്‍സിക് വിദഗ്ധരും റിപ്പോര്‍ട്ട് നല്‍കി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിയ്ക്കുമെന്ന് പൊലീസ്.

English summary
Pipe Bomb mystery in Sree Padmanabha Swamy temple cleared.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X