ആയിരങ്ങള്‍ പിതൃതര്‍പ്പണം നടത്തി, ശംഖുമുഖത്തെ കാഴ്ചകള്‍

Subscribe to Oneindia Malayalam

തിരുവനന്തപുരം: കര്‍ക്കിടവാവ് ദിനത്തില്‍ ആയിരക്കണക്കിനാകളുകള്‍ ബലി തര്‍പ്പണം നടത്തി. തിരുനാവായ, തിനെല്ലി, തിരുവല്ലം, വര്‍ക്കല, ആലുവ തുടങ്ങിയ സ്ഥലങ്ങളില്‍ ബലി തര്‍പ്പണത്തിന് വന്‍ തിരക്കായിരുന്നു.

കര്‍ക്കിടകമാസത്തിലെ കറുത്ത വാവ് ദിവസമാണ് കര്‍ക്കിടവാവ്. ഈ ദിനത്തില്‍ ബലിയിട്ടാല്‍ പിതൃക്കളുടെ ആത്മാക്കള്‍ക്ക് ശാന്തി ലഭിക്കുമെന്നാണ് ഹിന്ദുമത വിശ്വാസം. ശംഖുമുഖത്തെ കാഴ്ചകള്‍ കാണാം...

കടലില്‍ പിതൃദര്‍പ്പണം

ശംഖുമുഖത്തെ കടല്‍തീരത്ത് പിതൃതര്‍പ്പണത്തിനായെത്തിയവര്‍.

പിതൃശാന്തിക്ക്

മരിച്ചുപോയവരുടെ ആത്മാക്കള്‍ക്ക് ശാന്തി ലഭിക്കുവാനാണ് പിതൃതര്‍പ്പണം.

വ്രതശുദ്ധിയോടെ

തലേന്ന് വ്രതമെടുത്ത്, വാവ് ദിവസം കുളിച്ച് ഈറനണിഞ്ഞാണ് ബലിതര്‍പ്പണം നടത്തുക.

എള്ളും പൂവും

മരിച്ചുപോയവരെ മനസ്സില്‍ ധ്യാനിച്ച് എള്ളും പൂവും ഉണക്കല്ലരിയും അര്‍പ്പിക്കും.

ഈറനണിഞ്ഞ്

പുഴയിലോ, കുളത്തിലോ, കടലോരത്തോ വെള്ളത്തിലിറങ്ങി ഈറനണിഞ്ഞാണ് പൊതു ബലിതര്‍പ്പണം നടത്താറുള്ളത്.

പ്രസിദ്ധ കേന്ദ്രങ്ങള്‍

ആലുവ ശിവരാത്രി മണപ്പുറം, തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രം, തിരുനെല്ലി പാപനാശിനി, വര്‍ക്കല പാപനാശം തുടങ്ങിയവയാണ് കേരളത്തിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങള്‍.

English summary
Pithru Tharppanam at Shankkumukham: Pictures.
Please Wait while comments are loading...