കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍ പൊട്ടുമെന്ന് ജോസഫ് പറഞ്ഞത് 1000 കോടിയുടെ ധാരണയ്ക്ക് ശേഷം!! നടന്നതെല്ലാം നാടകമോ?

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ വച്ചാണ് ജോസഫ് കമ്പനിയുമായി സംസാരിച്ചതെന്നും ജോര്‍ജ് ആരോപിക്കുന്നു.

  • By Gowthamy
Google Oneindia Malayalam News

കോഴിക്കോട്: മുല്ലപ്പെരിയാര്‍ പൊട്ടുമെന്ന് പറഞ്ഞ് ഉണ്ടാക്കിയ പുകിലുകളൊക്കെ നാടകമായിരുന്നുവെന്ന് പിസി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയാന്‍ സ്വിസ് കമ്പനിയുമായി 1000 കോടി രൂപയുടെ ധാരണ ഉണ്ടാക്കിയ ശേഷമായിരുന്നു ഡാം പൊട്ടുമെന്ന് പിജെ ജോസഫ് പ്രചരിപ്പിച്ചതെന്നാണ് ജോര്‍ജ് പറയുന്നത്.

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ വച്ചാണ് ജോസഫ് കമ്പനിയുമായി സംസാരിച്ചതെന്നും ജോര്‍ജ് ആരോപിക്കുന്നു. കേരള കോണ്‍ഗ്രസ്(എം) പാലക്കാട് മുന്‍ ജില്ലാ പ്രസിഡന്റ് എവി മാണിക്കൊപ്പമാണ് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ പോയതെന്നും ജോര്‍ജ്. കമ്മീഷന്‍ കൈപ്പറ്റിയ ശേഷമായിരുന്നു തിരിച്ചെത്തിയതെന്നും ജോര്‍ജ് പയുന്നു.

pj joseph

പണം തട്ടാനായിരുന്നു ജോസഫിന്റെ പദ്ധതിയെന്നും ജോര്‍ജ് ആരോപിച്ചു. തിരിച്ചെത്തിയ ശേഷം ജോസഫ് നാടകം കളിക്കുകയായിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു. പുതിയ ഡാമിന്റെ പേരില്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജനങ്ങള്‍ക്കിടയില്‍ ജോസഫ് ശത്രുത ഉണ്ടാക്കിയെന്നും ജോര്‍ജ് പറയുന്നു.

എന്നാല്‍ ഡാം പൊട്ടിയില്ലെന്നും കമ്മീഷനായി കിട്ടിയ പണം തിരിച്ചു കൊടുത്ത ശേഷം ജോസഫ് ഇപ്പോള്‍ മൗനി ബാവയെപ്പോലെ ഇരിക്കുകയാണെന്നും ജോര്‍ജ് ആരോപിക്കുന്നു.

pc george

ഉമ്മന്‍ചാണ്ടി- കെഎം മാണി-കുഞ്ഞാലിക്കുട്ടി മുക്കോണ മുന്നണിയില്‍ മൂന്നു പേരും നല്ല കച്ചവടക്കാരാണെന്നും ജോര്‍ജ് പറഞ്ഞു. സ്വതന്ത്ര ബസ് തൊഴിലാളി യൂണിയന്റെ ബഹുജന കണ്‍വെന്‍ഷനും സമരപ്രഖ്യാപനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ജോര്‍ജ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി ജയിക്കുമെന്ന് നാട്ടിലുളള ആര്‍ക്കും അറിയാമെന്നിരിക്കെ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് കോടിയേരി പറഞ്ഞത് പിണറായിക്കുള്ള കൂര്‍ത്ത പാരയാണെന്നും ജോര്‍ജ്.

English summary
pj joseph drama in mullapperiyar says pc goerge.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X