വള്ളിക്കുന്നില്‍ ലീഗിന് കിട്ടിയ വോട്ടുകള്‍ മറുപടി പറയും! പൊട്ടിത്തെറിച്ച് കുഞ്ഞാലിക്കുട്ടി...

ലീഗിനെതിരെ ചില നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ മറുപടി അര്‍ഹിക്കാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.

  • Published:
  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: മലപ്പുറം ഉപതിരഞ്ഞെടുപ്പിന് ശേഷം ചില രാഷ്ട്രീയ നേതാക്കള്‍ നടത്തിയ പ്രസ്തവാനകള്‍ വിവാദങ്ങളുണ്ടാക്കിയതിന് പിന്നാലെ, അത്തരം ആരോപണങ്ങള്‍ക്ക് പികെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി. മലപ്പുറത്തെക്കുറിച്ച് അറിയാത്തവരാണ് മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയെന്ന് ആരോപിക്കുന്നതെന്നാണ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

മലപ്പുറം ഉപതിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി തിരുവനന്തപുരത്തെത്തിയ പികെ കുഞ്ഞാലിക്കുട്ടി, സിഎച്ച് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ലീഗിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്. ലീഗിനെതിരെ ചില നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ മറുപടി അര്‍ഹിക്കാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറത്തെക്കുറിച്ച് അറിയാത്തവര്‍...

മലപ്പുറത്തെ കുറിച്ച് അറിയാത്തവരാണ് മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് ആരോപിക്കുന്നതെന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി. എന്നാല്‍ ചില രാഷ്ട്രീയ നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ മറുപടി അര്‍ഹിക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വള്ളിക്കുന്നിലെ വോട്ടുകള്‍...

മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് ആരോപിക്കുന്നവര്‍ വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ മുസ്ലീം ലീഗിന് ഇത്തവണ കിട്ടിയ വോട്ടുകള്‍ പരിശോധിക്കണമെന്നാണ് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടത്. ഹിന്ദു ഭൂരിപക്ഷ മേഖലയായ വള്ളിക്കുന്നില്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനെക്കാള്‍ ഇരട്ടിയലധികം വോട്ടാണ് ലീഗിന് വര്‍ദ്ധിച്ചത്. ഇവിടെ ബിജെപിയ്ക്ക് കഴിഞ്ഞ തവണ കിട്ടിയ വോട്ടുകളില്‍ നിന്നും ഇടിവ് സംഭവിക്കുകയും ചെയ്തിരുന്നു.

വര്‍ഗീയ വോട്ട് നേടിയെന്ന്...

മലപ്പുറത്ത് വര്‍ഗീയ പാര്‍ട്ടികളുടെ വോട്ട് നേടിയാണ് മുസ്ലീം ലീഗ് വിജയിച്ചതെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എംബി ഫൈസല്‍ അഭിപ്രായപ്പെട്ടിരുന്നത്. മലപ്പുറത്ത് ലീഗ് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കിയെന്ന് സിപിഎം നേതാക്കളായ കടകംപള്ളിയും ആരോപിച്ചിരുന്നു.

ബിജെപിയും ലീഗിനെതിരെ...

ബിജെപിയും മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും വര്‍ഗീയ പ്രചാരണത്തിലൂടെയാണ് മലപ്പുറത്ത് ലീഗ് വിജയിച്ചതെന്നും ആരോപണമുന്നയിച്ചിരുന്നു. മതനിരപേക്ഷത അവകാശപ്പെട്ടാന്‍ കഴിയാത്ത വിജയമാണ് മലപ്പുറത്തുണ്ടായതെന്നും, മുസ്ലീം ലീഗ് കറകളഞ്ഞ വര്‍ഗീയ പാര്‍ട്ടിയാണെന്നുമായിരുന്നു കെ സുരേന്ദ്രന്‍ പറഞ്ഞത്.

English summary
PK Kunhalikutty's reply against cpim and bjp leaders.
Please Wait while comments are loading...