കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പികെ കുഞ്ഞാലിക്കുട്ടി നിയമസഭയുടെ പടിയിറങ്ങി,എംഎല്‍എ സ്ഥാനം രാജിവെച്ചു; ഇനി ലോക്‌സഭയിലേക്ക്...

യുഡിഎഫ് യോഗത്തിന് ശേഷം സ്പീക്കറുടെ ചേംബറിലെത്തിയാണ് അദ്ദേഹം രാജിക്കത്ത് നല്‍കിയത്.

Google Oneindia Malayalam News

തിരുവനന്തപുരം: മലപ്പുറത്ത് നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ സ്ഥാനം രാജിവെച്ചു. വേങ്ങര നിയോജക മണ്ഡലത്തിലെ എംഎല്‍എയായിരുന്ന കുഞ്ഞാലിക്കുട്ടി, ചൊവ്വാഴ്ച വൈകീട്ട് യുഡിഎഫ് യോഗത്തിന് ശേഷമാണ് എംഎല്‍എ സ്ഥാനം രാജിവെച്ചത്.

യുഡിഎഫ് യോഗത്തിന് ശേഷം സ്പീക്കറുടെ ചേംബറിലെത്തിയാണ് അദ്ദേഹം രാജിക്കത്ത് നല്‍കിയത്. മുസ്ലീം ലീഗ് നിയമസഭ കക്ഷി നേതാവ് എംകെ മുനീര്‍ ഉള്‍പ്പെടെയുള്ള മറ്റ് ലീഗ് എംഎല്‍എമാരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ദേശീയ തലത്തില്‍ മതേതര കൂട്ടായ്മയ്ക്കായുള്ള ശ്രമം നടത്തുമെന്ന് അദ്ദേഹം രാജിക്കത്ത് നല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

kunhalikutty

1982ല്‍ മലപ്പുറം നിയോജക മണ്ഡലത്തില്‍ നിന്നും വിജയിച്ചാണ് പികെ കുഞ്ഞാലിക്കുട്ടി ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് കുറ്റിപ്പുറത്ത് നിന്നും വേങ്ങരയില്‍ നിന്നും വിജയിച്ച് നിയമസഭയിലെത്തി. ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. 171023 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് വിജയിച്ചത്. പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ സ്ഥാനം രാജിവെച്ചതോടെ, വേങ്ങരയിലും ഉപതിരഞ്ഞെടുപ്പ് നടക്കും.

English summary
Pk kunhalikutty resigned mla position.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X