കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫ് ന്യൂനപക്ഷ പ്രശ്‌നമല്ലെന്ന് കുഞ്ഞാലിക്കുട്ടി; പരമാധികാരം ജനങ്ങള്‍ക്ക്, കൂട്ടായ്മ വരും

നോട്ട് നിരോധനത്തിന്റെ കെടുതിയില്‍ നിന്നു കരകയറിവരുന്ന രാജ്യത്തിന് കനത്ത തിരിച്ചടിയാണ് കന്നുകാലി കശാപ്പ് നിരോധനമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

  • By Ashif
Google Oneindia Malayalam News

കോഴിക്കോട്: കന്നുകാലി വിഷയം ന്യൂനപക്ഷത്തിന്റെ പ്രശ്‌നമാക്കി മാറ്റാന്‍ നീക്കം നടക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരേ മതേതര കക്ഷികളുടെ ഐക്യം ഉയരണമെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. വിഷയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമനിര്‍മാണത്തിലൂടെ മറികടക്കാം. കോടതി വിധിക്കല്ല ജനങ്ങള്‍ക്കാണ് ജനാധിപത്യത്തില്‍ പരമാധികാരമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ജൂണ്‍ നാലിന് കോഴിക്കോട് മുസ്ലിം ലീഗ് ദേശീയ സമിതി ചേരുന്നുണ്ട്. കന്നുകാലി കശാപ്പ് നിരോധനവും സമരങ്ങളും സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ മതേതര കക്ഷികളുടെ ഐക്യം അനിവാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Kunjalikutty

ദേശീയ തലത്തില്‍ രൂപപ്പെടുത്തുന്ന മതേതര മുന്നണിയില്‍ സിപിഎമ്മുമായി സഹകരിക്കുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. കോണ്‍ഗ്രസ് പുലര്‍ത്തുന്ന സമീപനം നോക്കിയാകും മുസ്ലിം ലീഗ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നോട്ട് നിരോധനത്തിന്റെ കെടുതിയില്‍ നിന്നു കരകയറിവരുന്ന രാജ്യത്തിന് കനത്ത തിരിച്ചടിയാണ് കന്നുകാലി കശാപ്പ് നിരോധനമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

English summary
Muslim League leader PK Kunjalikkutty about Beef ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X