മൂത്രമൊഴിക്കാന്‍ പ്രയാസം!വീട്ടില്‍ കളിക്കാനെത്തിയ ബാലികമാരെ പീഡിപ്പിച്ചത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി

വേനലവധിക്ക് സ്‌കൂള്‍ അടച്ചതോടെ സമീപ വീടുകളിലെ പെണ്‍കുട്ടികള്‍ വിദ്യാര്‍ത്ഥിയുടെ വീടിന് പരിസരത്താണ് സ്ഥിരമായി കളിക്കാനെത്തിയിരുന്നത്.

  • Published:
  • By: Afeef
Subscribe to Oneindia Malayalam

തൃശൂര്‍: വീട്ടില്‍ കളിക്കാനെത്തിയ മൂന്നു ബാലികമാരെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പീഡിപ്പിച്ചതായി പരാതി. കുന്ദംകുളം നഗരസഭയിലെ കീഴൂരിലാണ് സംഭവം. ഒന്നിലും രണ്ടിലും മൂന്നിലും പഠിക്കുന്ന മൂന്ന് പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടികളുടെ വീട്ടുകാരും ചൈല്‍ഡ് വെല്‍ഫയര്‍ പ്രവര്‍ത്തകരും പോലീസില്‍ പരാതി നല്‍കിയതോടെ പ്രതിയായ വിദ്യാര്‍ത്ഥിയും കുടുംബവും സ്ഥലത്ത് നിന്നും മുങ്ങിയിരിക്കുകയാണ്.

കീഴൂര്‍ കാര്‍ത്തിക അംഗന്‍വാടിക്ക് സമീപമാണ് കേസിലെ പ്രതിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ വീട്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും മുത്തച്ഛനും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. വേനലവധിക്ക് സ്‌കൂള്‍ അടച്ചതോടെ സമീപ വീടുകളിലെ പെണ്‍കുട്ടികള്‍ വിദ്യാര്‍ത്ഥിയുടെ വീടിന് പരിസരത്താണ് സ്ഥിരമായി കളിക്കാനെത്തിയിരുന്നത്. കുറച്ച് ദിവസം മുന്‍പ് പെണ്‍കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.

എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍...

പീഡനത്തിനിരയായ മൂന്നു പേരും എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളാണ്. ഒന്നിലും രണ്ടിലും മൂന്നിലും പഠിക്കുന്ന പെണ്‍കുട്ടികള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ വീടിന് സമീപമാണ് സ്ഥിരമായി കളിക്കാനെത്തിയിരുന്നത്.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ചേട്ടന്‍...

കുന്ദംകുളം നഗരസഭയിലെ കീഴൂരിലാണ് സംഭവമുണ്ടായിരിക്കുന്നത്. കാര്‍ത്തിക അംഗന്‍വാടിക്ക് സമീപം താമസിക്കുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ബാലികമാരെ സ്ഥിരമായി പീഡിപ്പിച്ചിരുന്നത്. വീട്ടില്‍ കളിക്കാനെത്തിയ പെണ്‍കുട്ടികളെയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പീഡിപ്പിച്ചത്.

അസ്വസ്ഥത പ്രകടിപ്പിച്ചു...

കുറച്ച ദിവസം മുന്‍പ് പെണ്‍കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് വീട്ടുകാര്‍ പീഡനവിവരമറിയുന്നത്. ഒരു കുട്ടിക്ക് മൂത്രമൊഴിക്കാന്‍ പ്രയാസമുണ്ടായതായും, മറ്റൊരു കുട്ടി ചോറ് ഉരുളയായി കൊടുത്തപ്പോള്‍ അസ്വസ്ഥത പ്രകടിപ്പിച്ചെന്നും പറയുന്നുണ്ട്. പിന്നീട് കുട്ടികളോട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് ക്രൂരമായ പീഡിപ്പിച്ച കാര്യം വീട്ടുകാര്‍ അറിയുന്നത്.

വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ വാക്കുതര്‍ക്കം...

പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്ന് മനസിലാക്കിയ വീട്ടുകാര്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നു. ഇതോടെയാണ് പീഡനത്തെക്കുറിച്ച് നാട്ടുകാര്‍ അറിയുന്നത്. നാട്ടുകാരായ ചിലരാണ് ചൈല്‍ഡ് വെല്‍ഫയര്‍ പ്രവര്‍ത്തകരോട് സംഭവത്തെക്കുറിച്ച് പറഞ്ഞത്.

പോലീസെത്തി, മൊഴി രേഖപ്പെടുത്തി...

ചൈല്‍ഡ് വെല്‍ഫയര്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. പിന്നീട് പെണ്‍കുട്ടികളില്‍ നിന്നും വീട്ടുകാരില്‍ നിന്നും പോലീസ് മൊഴിയെടുത്തു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

പ്രതിക്ക് സംഘപരിവാര്‍ ബന്ധം...

കേസിലെ പ്രതിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് സംഘപരിവാറുമായി ബന്ധമുണ്ടെന്നും, അവരുടെ നേതൃത്വത്തില്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമമുണ്ടായെന്നും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. പോലീസ് കേസെടുത്തതോടെ പ്രതിയും കുടുംബവും സ്ഥലത്ത് നിന്നും മുങ്ങിയിരിക്കുകയാണ്.

English summary
Plus one student raped three minor girls in thrissur.
Please Wait while comments are loading...