കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല പ്രശ്‌നം, തിരക്കിനിടയിലെ കാമത്തിന്റെ നഖങ്ങളെ ചെറുക്കാന്‍ സ്ത്രീകള്‍ക്കാവില്ലെന്ന് സുഗതകുമാരി

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിരെ പ്രശസ്ത എഴുത്തികാരി സുഗതകുമാരി. സുപ്രീംകോടതിയില്‍ നിന്നും അനുമതി ലഭിച്ചാലും സ്ത്രീകള്‍ ശബരിമല കയറരുതെന്നാണ് സുഗതകുമാരി പറയുന്നത്. സ്ത്രീകളുടെ സുരക്ഷയാണ് ആദ്യം പ്രധാനം. മലകയറുന്ന ഭക്തരുടെ എണ്ണം വര്‍ദ്ധിച്ചാല്‍ അതു താങ്ങാനുള്ള ശേഷി ശബരിമലയ്ക്കില്ലെന്നും സുഗതകുമാരി പറയുന്നു.

കൂടാതെ, തിരക്കിനിടയിലെ കാമത്തിന്റെ നഖങ്ങളെ ചെറുക്കാന്‍ സ്ത്രീകള്‍ക്കാവില്ലെന്നും സുഗതകുമാരി പറയുന്നു. തിക്കിലും തിരക്കിലും സംഭവിക്കാവുന്ന പീഡനങ്ങളെക്കുറിച്ച് പറയാതിരിക്കാനും പറ്റില്ല. ഇതെങ്ങനെ തടയും? എങ്ങനെ പരിഹരിക്കും? സ്ത്രീകളുടെ സുരക്ഷയ്ക്കായി എന്തു കൊണ്ടുവരും? ഇതൊക്കെയാണ് സുഗതകുമാരി ചോദിക്കുന്നത്. വ്രതം നോറ്റ് മല കയറുന്ന ഭക്തരെ അടച്ചാക്ഷേപിക്കുന്ന അഭിപ്രായം പറഞ്ഞ സുഗതകുമാരിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്.

സ്ത്രീകളെ പ്രവേശിപ്പിക്കരുത്

സ്ത്രീകളെ പ്രവേശിപ്പിക്കരുത്

സുപ്രീംകോടതിയില്‍ നിന്നും അനുമതി ലഭിച്ചാലും സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്നാണ് സുഗതകുമാരി പറയുന്നത്. സ്ത്രീകളുടെ സുരക്ഷയാണ് ആദ്യം പ്രധാനം. മലകയറുന്ന ഭക്തരുടെ എണ്ണം വര്‍ദ്ധിച്ചാല്‍ അതു താങ്ങാനുള്ള ശേഷി ശബരിമലയ്ക്കില്ലെന്നും സുഗതകുമാരി പറയുന്നു.

പീഡനങ്ങള്‍

പീഡനങ്ങള്‍

തിരക്കിനിടയിലെ കാമത്തിന്റെ നഖങ്ങളെ ചെറുക്കാന്‍ സ്ത്രീകള്‍ക്കാവില്ലെന്നും സുഗതകുമാരി പറയുന്നു.

എങ്ങനെ പരിഹരിക്കും?

എങ്ങനെ പരിഹരിക്കും?

തിക്കിലും തിരക്കിലും സംഭവിക്കാവുന്ന പീഡനങ്ങളെക്കുറിച്ചാണ് സുഗതകുമാരി പറയുന്നത്. ഇതെങ്ങനെ തടയും? എങ്ങനെ പരിഹരിക്കുമെന്നും അവര്‍ ചോദിക്കുന്നു.

വിശ്വാസങ്ങള്‍

വിശ്വാസങ്ങള്‍

വിശ്വാസങ്ങളെ തകര്‍ക്കാന്‍ ഒരു കോടതിക്കും കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി. ദുരാചാരങ്ങളെയും അനാചാരങ്ങളെയും ഇല്ലായ്മ ചെയ്യുകയാണ് വേണ്ടത്.

ദേഹശുദ്ധി

ദേഹശുദ്ധി

ക്ഷേത്രങ്ങളില്‍ ദേഹശുദ്ധിയോടെയാണ് സ്ത്രീകള്‍ പോകേണ്ടത്. എന്നാല്‍, സ്ത്രീകള്‍ക്കായി മാത്രം ശബരിമലനട പ്രത്യേകം തുറന്നാല്‍ അവിടെയുള്ള കടകളും കച്ചവടക്കാരും ജീവനക്കാരും മറ്റും സ്ത്രീ സൗഹാര്‍ദപരമായി പെരുമാറുമോയെന്നും സുഗതകുമാരി ചോദിക്കുന്നു.

മനശുദ്ധിയാണ് വേണ്ടത്

മനശുദ്ധിയാണ് വേണ്ടത്

സുഗതകുമാരിയുടെ ലേഖനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ലൈംഗികാതിക്രമം നടക്കുമെന്ന പേടിയാണെങ്കില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരുടെ പ്രശ്‌നമല്ലേ നിയന്ത്രിക്കേണ്ടതെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.

അയ്യപ്പന് സ്വസ്ഥതയില്ല

അയ്യപ്പന് സ്വസ്ഥതയില്ല

അയ്യപ്പന്‍ സ്വസ്ഥമായി ഇരിക്കാന്‍ വേണ്ടിയാണ് കാനനത്തില്‍ താമസമാക്കിയത്. അല്ലെങ്കില്‍ വല്ല നഗരത്തിലേക്കും വിട്ടാല്‍ പോരായിരുന്നോയെന്നും വിമര്‍ശകര്‍ ചോദിക്കുന്നു. യഥാര്‍ത്ഥ ഭക്തര്‍ അയ്യപ്പനെയെങ്കിലും ഒറ്റയ്ക്ക് വിടൂ എന്നും പറയുന്നു. അല്ലെങ്കില്‍ എല്ലാവരെയും ഒരുപോലെ പ്രവേശിപ്പിക്കണം.

കാലത്തിനനുസരിച്ച്

കാലത്തിനനുസരിച്ച്

വിശ്വാസങ്ങള്‍ കാലത്തിനനുസരിച്ച് മാറ്റേണ്ടതാണ്. അല്ലെങ്കില്‍ ശബരിമല ഇടിച്ചുനിരത്തി വല്ല കോഴിഫാമും ആക്കേണ്ടി വരുമെന്നും പറയുന്നു.

 ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Poet Sugathakumari talk about sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X