കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട് കുത്തി തുറന്ന് മോഷ്ടിച്ചു; ബസിൽ കിടന്ന് ഉറങ്ങി,കള്ളൻ കണ്ണ് തുറന്നപ്പോൽ പോലീസ് സ്റ്റേഷൻ!!

  • By Akshay
Google Oneindia Malayalam News

കൊല്ലം: ബസ് യാത്രക്കിടെ അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ. വീട് കുത്തി തുറന്ന് എട്ട് പവന്റെ സ്വർണ്ണവും മൊബൈലും മോഷ്ടിച്ച് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ഉറങ്ങിപോയതാണ്കള്ളനെ പിടിക്കാൻ സഹായിച്ചത്. തേനി സ്വദേശിയും ഇപ്പോൾ കോയമ്പത്തൂരിൽ സ്ഥിരതാമസവുമാക്കിയ ജയപാണ്ടി(47) ആണ് അറസ്റ്റിലായത്.

തുറന്ന ബാഗിൽ സ്വർണ്ണാഭരണങ്ങൾ കണ്ടതോടെ കണ്ടക്ടർ ബസ് ചവറ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ജയപാണ്ടി ചില്ലറക്കാരനല്ലെന്ന് ബോധ്യപ്പെട്ടത്. കോയമ്പത്തൂരിൽ ഒന്നരവർഷത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം അടുത്തിടെയാണ് ജയപാണ്ടി പുറത്തിറങ്ങിയത്. ബസിൽ പ്രത്യേകിച്ച് ലക്ഷ്യമില്ലാതെ ടിക്കറ്റെടുത്ത് യാത്രചെയ്യുന്ന ജപാണ്ടി അടഞ്ഞു കിടക്കുന്നതായി സംശയമുള്ള വീടുകൾ ശ്രദ്ധിക്കപ്പെട്ടാൽ അവിടെ ഇറങ്ങി പകൽ മുഴുവൻ നിരീക്ഷണം നടത്തിയ ശേഷം രാത്രി ഓപ്പറേഷൻ നടത്തുകയാണ് പതിവ്.

Thief

1991 മുതൽ ജയപാണ്ടി മോഷണ രംഗത്തുണ്ട്. കൊല്ലം വെസ്റ്റ് പോലീസ് പരിധിയിൽ ഒരു മോഷണകേസിൽ ജയപാണ്ടി ഒരു വർഷം ശിക്ഷ അനുഭവിച്ചിരുന്നു. ബാഗിൽ നിന്നും കണ്ടെടുത്ത ഫോണിൽ നിന്നും പോലീസ് വിളിച്ചപ്പോഴാണ് തോപ്പും പടിയിൽ മോ,മം നടന്ന വീട് പോലീസ് കണ്ടെത്തിയത്. കോഴിക്കോട് കസബ, തിരുവനന്തപുരം ഫോർട്ട്, തൃശൂർ, തോപ്പുംപടി, പള്ളുരുത്തി എന്നീ പോലീസ് സ്റ്റേഷനുകളിൽ കേസുള്ളതായും കണ്ടെത്തിയിട്ടുണ്ട്.

English summary
Police arrested thief at Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X