കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ മോഷ്ടാക്കളെ പോലീസ് പിടികൂടി

  • By Sruthi K M
Google Oneindia Malayalam News

പത്തനംതിട്ട: കള്ളന്‍മാര്‍ സ്വാമി വേഷത്തില്‍ ശബരിമലയിലും എത്തി. തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മൂന്നംഗ പെരും കള്ളന്‍മാരാണ് അയ്യപ്പന്റെ തിരു സന്നിധിയില്‍ എത്തിയത്. ഇവരെ പോലീസ് കൈയ്യോടെ പിടികൂടി. ഇവരുടെ സംഘത്തില്‍ ഇനിയും ആളുകള്‍ ഉണ്ടെന്നും പത്തോളം പേര്‍ പമ്പയിലും സന്നിധാനത്തും തമ്പടിച്ചതായുംപോലീസിന് വിവരം ലഭിച്ചു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Sabarimala Thief

തേനി കൂടല്ലൂര്‍ സ്വദേശികളായ കറുപ്പയ്യ (44), സെല്‍വം (42), കണ്‍മണി രാജു (55) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഘത്തലവനായ പാണ്ഡ്യന്‍, ഈശ്വരന്‍, എന്നിവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. എസ്.ഐ. വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഭസ്മക്കുളത്തെ ഡീസല്‍ ടാങ്കിനു സമീപത്തു നിന്നാണ് സ്വാമി വേഷത്തിലെത്തിയ മോഷ്ടാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുപതിനായിരം രൂപ, മൊബൈല്‍ ഫോണുകള്‍, ബ്‌ളേഡ് എന്നിവയാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്.

ശരണമന്ത്രങ്ങളോടെ അയ്യപ്പ ഭക്തന്‍മാര്‍ക്കൊപ്പം കയറുകയും തിരക്കിനിടയില്‍ സഞ്ചികള്‍ ബ്‌ളേഡ് ഉപയോഗിച്ച് കീറി പണം കവരുകയുമാണ് ഇവര്‍ ചെയ്യുന്നത്. പ്രതികള്‍ 2006 മുതല്‍ ശബരിമലയില്‍ മോഷണം നടത്തുന്നുണ്ടെന്നാണ് പോലീസിന്റെ വിശദീകരണം. ഇവരില്‍ ചിലപേര്‍ പല തവണ അറസ്റ്റിലും ആയിട്ടുണ്ട്. കറുപ്പയ്യ എന്നയാള്‍ പത്തനംതിട്ട സബ്ബ് ജയിലില്‍ തടവു ശിക്ഷ അനുഭവിച്ചയാളാണെന്നും പോലീസ് പറയുന്നു. പ്രതികളെ റാന്നി കോടതിയില്‍ ഹാജരാക്കി.

English summary
police arrested thieves in Sabarimala on Thursday. police started Enquiry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X