കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് അസോസിയേഷന്‍ ഇടതുപക്ഷത്തിന്; നയിക്കുന്നത് വിജിലന്‍സ് കേസിലെ പ്രതി !

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്നും അഴിമതിക്കാരെ വച്ചുപൊറുപ്പിക്കില്ലെന്നും വാഗ്ദാനം നല്‍കിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. അഴിമതിക്കെതിരെ പോരാടുമെന്ന് പറഞ്ഞ സര്‍ക്കാരിന്റെ പോലീസ് സംഘടനയെ നയിക്കുന്നത് വിജിലന്‍സ് കേസിലെ പ്രതിയാണെന്നതാണ് വിരോധാഭാസം. പോലീസ് ഉദ്യോഗസ്ഥരുടെ ഏക സംഘടനയായ പോലീസ് ഓഫീസേസ് അസോസിയേഷന്‍ ഇത്തവണ ഇടതുപക്ഷം പിടിച്ചടക്കിയിരിന്നു.

പോലീസ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ 28 പോലീസ് ജില്ലകളും ഇടത് പക്ഷം തൂത്തുവാരിയിരുന്നു. ഡികെ പൃഥ്വിരാജാണ് അസോസിയഷേന്‍ പ്രസിഡന്റ്. ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എഎസ്‌ഐ ബിജുവിനെതിരെ പോലീസ് സേനയില്‍ തന്നെ കടുത്ത അമര്‍ഷം പുകയുകയാണ്. അസോസിയേഷനെ നയിക്കുന്ന ജനറല്‍ സെക്രട്ടറി വിജിലന്‍സ് കേസിലെ പ്രതിയാണെന്നത് സര്‍ക്കാരിന് തന്നെ നാണക്കേടാണെന്നാണ് ആക്ഷേപം.

Police

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സംഘടനകളുടെ ഭാരവാഹികളെ തിരഞ്ഞെടുത്തത്. എന്നാല്‍ ബിജുവിനെതിരെ നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. പക്ഷെ പാര്‍ട്ടി അത് ചെവികൊണ്ടില്ല. പോലീസ് ട്രെയിനിംഗ് കോളേജില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോടിയേരിയുടെ തീരുമാനം അംഗീകരിക്കുകയായിരുന്നു.

Read Also: വട്ടിയൂര്‍കാവില്‍ ടിഎന്‍ സീമയെ തോല്‍പ്പിച്ചത് സ്ഥാനാര്‍ത്ഥി മോഹം; ആ ജില്ലാ നേതാവ് ആര് ?

പോലീസ് അസോസിയേഷന്‍ ഭാരവാഹിയായിരിക്കെയാണ് ബിജു അഴിമതി നടത്തിയത്. സാമ്പത്തിക തിരിമറി നടത്തിയെന്ന കേസില്‍ അന്നത്തെ സിറ്റിപോലീസ് കമ്മീഷ്ണര്‍ എച്ച് വെങ്കിടേഷ് നടത്തിയ അന്വേഷണത്തില്‍ ബിജു കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. വിജിലന്‍സ് ഇയാളെ പ്രതിയാക്കുകയും ചെയ്തു.

അഴിമതിക്കാരനായ ഉദ്യോഗസ്ഥനെതിരെ നിരവധി തവണ പരാതി നല്‍കിയതാണ്. ബിജുവിനെ അസോസിയേഷന്‍ ഭാരവാക്കിയാക്കുന്നതിനെതിരെ ഇടത്പക്ഷ അനുഭാവമുള്ള പോലീസുകാര്‍തന്നെ രംഗത്ത് വന്നിരുന്നു. എന്നാല്‍ എതിര്‍പ്പുകള്‍ പരിഗണിക്കാതെ ബിജുവിനെത്തന്നെ ജനറല്‍സെക്രട്ടറിയായി തീരുമാനിച്ചു.

Read Also: സിപിഎമ്മിനുമുണ്ട് ജാതി; 14 സിപിഎം എംഎല്‍എമാര്‍ രാജിവയ്ക്കണമെന്ന് കുമ്മനം...

അഴിമതികേസിലെ പ്രതിയെ പോലീസ് അസോസിയേഷന്‍ തലപ്പത്ത് കൊണ്ടുവന്നത് രാഷ്ട്രീയ ആയുധമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. സര്‍ക്കാരിനും ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള പിണറായിവിജയനും ഈ വഴിവിട്ട നീക്കം തലവേദനായകുമെന്നുറപ്പാണ്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Police association General Secretary is an accused in Vigilance case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X