കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും പോലീസ് ക്രൂരത: കൊല്ലത്ത് ദളിത് യുവാക്കളെ പോലീസ് തല്ലി ചതച്ചു

കൊല്ലം അഞ്ചാലുംമൂട് കാഞ്ഞിരംകുഴി അമ്പുതാഴത്തില്‍ രാജീവ്, ബന്ധു ഷിബു എന്നിവരെയാണ് പോലീസ് മര്‍ദ്ദിച്ചത്.

  • By അക്ഷയ്‌
Google Oneindia Malayalam News

കൊല്ലം: അഞ്ച് ദിവസം ദളിത് യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ വച്ച് മര്‍ദ്ദിച്ചെന്ന് പരാതി. അറസ്റ്റ് രേഖപ്പെടുത്താതെ അഞ്ചാലും മൂട് പോലീസ് ക്രൂര മര്‍ദ്ദനം അഴിച്ചു വിടുകയായിരുന്നെന്ന് മര്‍ദ്ദനത്തിന് വിധേയരായ യുവാക്കള്‍ പറഞ്ഞു. കൊല്ലം അഞ്ചാലുംമൂട് കാഞ്ഞിരംകുഴി അമ്പുതാഴത്തില്‍ രാജീവ്, ബന്ധു ഷിബു എന്നിവരെയാണ് പോലീസ് മര്‍ദ്ദിച്ചത്.

പൂര്‍ണ്ണ നഗ്‌നനാക്കി തല തിരിച്ച് വെച്ച് മുഖമടച്ച് അടിക്കുക. മുള കൊണ്ടുള്ള ഉപകരണം ഉപയോഗിച്ച് കൈവിരലുകള്‍ക്ക് ഇടയില്‍ കയറ്റി വിരലുകള്‍ തകര്‍ത്തു. മസിലുകളില്‍ നിര്‍ത്താതെ ഇടിക്കുക. മുതുകത്ത് ചവിട്ടുക. ജനനേന്ദ്രിയത്തില്‍ ക്ലിപ്പിട്ടു പിടിക്കുകയും വലിക്കുകയും ചെയ്യുക. ഇങ്ങനെ ക്രൂരമായ ആക്രമണങ്ങലിലാണ് ഇവര്‍ വിധേയരായത്.

Jail

മോഷണകുറ്റം ആരോപിച്ചാണ് ഇവരെ രണ്ട് പേരെയും കസ്റ്റഡിയിലെടുത്തത്. കൊല്ലത്ത് ജോലിക്ക് പോയിരുന്നിടത്തെ ആക്കത്തൊടി രമണന്‍ എന്ന കോണ്‍ട്രാക്ടറുടെ 1.80 ലക്ഷം രൂപ കളവ് പോയിരുന്നു. പണം നഷ്ടപ്പെട്ടതിനു ശേഷവും ജോലിക്ക് പോയിരുന്നു. ഓണത്തിന് ശേഷം നടുവിന് അസുഖമായതിനാല്‍ ജോലിക്ക് അവിടെ പോകാത്തത് ചോദിച്ചായിരുന്നു പൊലീസ് മര്‍ദ്ദനമെന്ന് രാജിവ് പറയുന്നു.

അഞ്ച് ദിവസവും ബന്ധുക്കളെ പോലും കാണിക്കാതെ പട്ടിണിക്കിട്ടായിരുന്നു മര്‍ദ്ദനം. അക്രമത്തെ തുടര്‍ന്ന് അവശനിലയിലായ രാജീവിനെ കേസ് പോലും എടുക്കാതെ പോലീസ് പിന്നീട് വിട്ടയക്കുകയായിരുന്നു. രാജീവിന്റെ കൂട്ടാളിയാണ് എന്നാരോപിച്ചാണ് ഷിബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

English summary
Police atrocity against dalit youth in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X