കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിവൈഎഫ്‌ഐയുടെ പതാക ജാഥ പോലീസ് തടഞ്ഞു; പതാക പിടിച്ചുവാങ്ങി,പിന്നില്‍ ബിജെപിയെന്ന് നേതാക്കള്‍...

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പിഎ മുഹമ്മദ് റിയാസടക്കമുള്ള പ്രവര്‍ത്തകരെയാണ് നാഗര്‍കോവിലില്‍ തടഞ്ഞത്.

  • By Afeef Musthafa
Google Oneindia Malayalam News

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പതാക ജാഥ പോലീസ് തടഞ്ഞു. കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച പതാക ജാഥയാണ് നാഗര്‍കോവിലില്‍ വെച്ച് പോലീസ് തടഞ്ഞത്. ജാഥയില്‍ പതാക പിടിക്കാന്‍ പാടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് ജാഥ തടഞ്ഞത്.

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പിഎ മുഹമ്മദ് റിയാസടക്കമുള്ള പ്രവര്‍ത്തകരെയാണ് നാഗര്‍കോവിലില്‍ തടഞ്ഞത്. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പൊന്‍ രാധാകൃഷ്ണന്റെ മണ്ഡലത്തില്‍ വെച്ചാണ് പോലീസിന്റെ നടപടി. ജാഥ തടഞ്ഞതിന് പിന്നില്‍ ബിജെപിയുടെ ഇടപെടലാണെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.

dyfi

രാജ്യത്ത് വളര്‍ന്നു വരുന്ന അസഹിഷ്ണുതയേയും, സംഘപരിവാര്‍ അക്രമണങ്ങളെയും കുറിച്ചാണ് ജാഥ ഉദ്ഘാടനം ചെയ്ത് സിപിഐഎം നേതാവ് എംഎ ബേബി സംസാരിച്ചത്. ഡിവൈഎഫ്‌ഐ കേരള സംസ്ഥാന സെക്രട്ടറി എം സ്വരാജും ബിജെപി-ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.

കന്യാകുമാരിയിലെ ഉദ്ഘാടന ചടങ്ങിന് ശേഷം ജാഥ പുറപ്പെട്ട് കുറച്ചു ദൂരം പിന്നിട്ടപ്പോഴേക്കും പോലീസ് ജാഥ തടയുകയായിരുന്നുവെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞു. ഡിവൈഎഫ്‌ഐയുടെ പത്താമത് അഖിലേന്ത്യാ സമ്മേളനം ഫെബ്രുവരി ഒന്നു മുതല്‍ അഞ്ചു വരെ എറണാകുളത്താണ് നടക്കുന്നത്.

English summary
Police Blocked DYFI flag march in Nagarcoil.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X