കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജിന് നിയമസഭാംഗം എന്ന പരിഗണന ഇല്ല; ക്രിമിനല്‍ നടപടികളുമായി മുന്നോട്ട് പോകും

ഊണ് എത്തിക്കാന്‍ വൈകിയതിന്റെ പേരില്‍ പിസി ജോര്‍ജ് മുഖത്ത് അടിച്ചു എന്നാണ് പരാതി. കാന്റീന്‍ ജീവനക്കാരന്‍ വട്ടിയൂര്‍ക്കാവ് സ്വദേശി മനു(22) നല്‍കിയ പരാതിയിലാണ് നടപടി.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: എംഎല്‍എ ഹോസ്റ്റല്‍ ജീവനക്കാരനെ മര്‍ദിച്ച പിസി ജോര്‍ജ് എംഎല്‍എക്കെതിരെ ക്രമിനല്‍ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. പിസി ജോര്‍ജിനെതിരായ ക്രിമിനല്‍ നടപടികളുമായി മുന്നോട്ടു പോകാം. സംഭവത്തില്‍ പിസി ജോര്‍ജിന് നിയമസഭാംഗം എന്ന പരിഗണന ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഊണ് എത്തിക്കാന്‍ വൈകിയതിന്റെ പേരില്‍ പിസി ജോര്‍ജ് മുഖത്ത് അടിച്ചു എന്നാണ് പരാതി. കാന്റീന്‍ ജീവനക്കാരന്‍ വട്ടിയൂര്‍ക്കാവ് സ്വദേശി മനു(22) നല്‍കിയ പരാതിയിലാണ് നടപടി. ജീവനക്കാരന്റെ കണ്ണിനും ചുണ്ടിനും പരിക്കുണ്ട്. പിസി ജോര്‍ജും സഹായിയും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് മനു പറയുന്നു.

 തിരക്ക്

തിരക്ക്

ഫോണില്‍ ആവശ്യപ്പെട്ട പ്രകാരം മുറിയില്‍ ഭക്ഷണമെത്തിക്കാന്‍ 20 മിനിറ്റോളം വൈകി. തിരക്കുമൂലമാണ് സമയത്ത് ഭക്ഷണമെത്തിക്കാന്‍ കഴിയാതിരുന്നത്.

മുഖത്ത് അടിച്ചു

മുഖത്ത് അടിച്ചു

ഭക്ഷണവുമായി ചെന്നപ്പോള്‍ ചീത്തവിളിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു. വനിതാ ജീവനക്കാരിയെ ചീത്തപറഞ്ഞതായും പരാതിയുണ്ട്.

 പിസി ജോര്‍ജ്ജ്

പിസി ജോര്‍ജ്ജ്

ദേഷ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും തല്ലിയിട്ടില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. ജീവനക്കാരന്‍ തന്നോട് മോശമായി പെരുമാറിയെന്നും ജോര്‍ജ് പറഞ്ഞു.

 ജീവനക്കാരന്‍

ജീവനക്കാരന്‍

കാന്റീന്‍ ജീവനക്കാരന്‍ ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സ തേടിയിരുന്നു.

English summary
Police case against PC George for slaps canteen staff
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X