കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൃശ്യം പകര്‍ത്തിയ സുനിയുടെ ഫോണ്‍ അഴുക്കുചാലിലില്ല; ആലപ്പുഴക്കാരിയും അഭിഭാഷകനും നിരീക്ഷണത്തില്‍

നടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പള്‍സര്‍ സുനിയും കൂട്ടാളികളും അറസ്റ്റിലായെങ്കിലും സംഭവത്തിന് പിന്നില്‍ കളിച്ചവര്‍ ആര് എന്ന ചോദ്യത്തിന് ഇപ്പോഴും മറുപടി ലഭിച്ചിട്ടില്ല.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പള്‍സര്‍ സുനിയും കൂട്ടാളികളും അറസ്റ്റിലായെങ്കിലും സംഭവത്തിന് പിന്നില്‍ കളിച്ചവര്‍ ആര് എന്ന ചോദ്യത്തിന് ഇപ്പോഴും കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. അതുപോലെ ഇതുവരെ പോലിസിന് മറുപടി നല്‍കാന്‍ കഴിയാത്ത നിരവധി സംഭവങ്ങള്‍ ഈ കേസുമായി ബന്ധപ്പെട്ടുണ്ട്. ഇതില്‍ നിന്ന് അല്‍പ്പമെങ്കിലും രക്ഷക്കിട്ടണമെങ്കില്‍ സുനി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പറയുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്തണം.

ഇതിനുള്ള ശ്രമം പോലിസ് തുടരുന്നുണ്ടെങ്കിലും ഇതുവരെ തുമ്പ് ലഭിച്ചിട്ടില്ല. അതിനിടെയാണ് സുനിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയെ പോലിസ് തേടുന്നത്. ആലപ്പുഴക്കാരിയായ യുവതിയെ കൊച്ചിയില്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അവരെ ചോദ്യം ചെയ്തുവരികയാണ്.

ആലപ്പുഴക്കാരിയെ ചോദ്യംചെയ്തു

കൊച്ചി നഗരത്തില്‍ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴക്കാരിയെ ആണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. അതുപോലെ ഒരു അഭിഭാഷകനും പോലിസ് നിരീക്ഷണത്തിലാണ്. പ്രതികളുടെ വക്കാലത്ത് എടുക്കാതെ അവരെ ഒളിവില്‍ പോവാന്‍ സഹായിച്ചത് ഈ അഭിഭാഷകനാണ്.

അഭിഭാഷകന്‍ ചെയ്തത്

പ്രതികളെ അഭിഭാഷകരുടെ വസ്ത്രം ധരിപ്പിച്ച് കോടതിയില്‍ കീഴടങ്ങാന്‍ അവസരമൊരുക്കാനും ഈ അഭിഭാഷകന്‍ ശ്രമം നടത്തിയിരുന്നുവെന്ന നിഗമനത്തിലാണ് പോലിസ്. അഭിഭാഷകന്റെ നീക്കങ്ങള്‍ പോലിസ് നിരീക്ഷിക്കുന്നുണ്ട്. ഇതില്‍ നിന്ന് എന്തെങ്കിലും തുമ്പ് ലഭിക്കുമെന്നാണ് പോലിസ് കരുതുന്നത്.

മൊബൈലാണ് കിട്ടേണ്ടത്

അതേസമയം, കേസില്‍ നിര്‍ണായകമാണ് നടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍. അത് കണ്ടെത്താന്‍ സാധിക്കാത്തത് പോലിസിന്റെ തുടര്‍ അന്വേഷണത്തെ കാര്യമായി കുഴക്കുന്നുണ്ട്. ഫോണ്‍ എവിടെയാണെന്നത് സംബന്ധിച്ച് സുനിയില്‍ നിന്ന് കാര്യമായ വിവരങ്ങളൊന്നും പോലിസിന് ലഭിച്ചിട്ടില്ല.

മൊബൈല്‍ അഴുക്കുചാലിലില്ല

ഫോണ്‍ സംബന്ധിച്ച് സുനി വ്യത്യസ്ത മറുപടികളാണ് പോലിസിന് നല്‍കിയത്. കോടതിയിലേക്ക് എത്തുംമുമ്പ് വെണ്ണല ഭാഗത്തെ അഴുക്കുചാലില്‍ മൊബൈല്‍ ഉപേക്ഷിച്ചെന്നാണ് സുനി നല്‍കിയ ഒരു മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ അഴുക്കുചാല്‍ പോലിസ് അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ദുരൂഹകഥാപാത്രമായി സ്ത്രീ

ഒളിവില്‍ പോവുന്നതിന് മുമ്പ് അടുപ്പക്കാരിയുടെ വീടിന്റെ മതില്‍ ചാടിക്കടക്കുന്ന ക്യാമറ ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്. സുനി നടത്തിയ ചില നീക്കങ്ങള്‍ സംബന്ധിച്ച് ഈ സ്ത്രീക്ക് അറിയാമെന്നാണ് പോലിസ് കരുതുന്നത്. ഇവരെ ചോദ്യം ചെയ്താലും കാര്യമായ വിവരം കിട്ടുമെന്ന് പോലിസ് വിശ്വസിക്കുന്നു.

സഹായിച്ച വ്യക്തി

ഒളിവില്‍ കഴിയുന്ന സമയം സുനിക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുത്ത വ്യക്തിയെയും പോലിസ് തിരയുന്നുണ്ട്. ഇയാളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് പോലിസ് പറയുന്നു. ഇയാളെ പിടികൂടാനും മൊബൈല്‍ ഫോണ്‍ കണ്ടെത്താനും സാധിച്ചില്ലെങ്കില്‍ പോലിസ് കുഴങ്ങുമെന്ന് ഉറപ്പാണ്.

സുനിയുടെ ആറ് സിംകാര്‍ഡുകള്‍

ഒളിവിലായിരുന്ന വേളയില്‍ സുനി ആറ് സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നുവെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കൂടുതല്‍ ഉപയോഗിച്ച ഒരു സിം കാര്‍ഡിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. സിം കാര്‍ഡും ഫോണും സുനിക്ക് നല്‍കിയത് കോയമ്പത്തൂരിലെ സുഹൃത്താണെന്ന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ഇയാളെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.

കസ്റ്റഡിയില്‍ വാങ്ങിയാല്‍ പോലിസ് ചെയ്യുന്നത്

സുനിയെ കസ്റ്റഡിയില്‍ കിട്ടിയാല്‍ പോലിസ് മൊബൈലുമായും സഹായിച്ച വ്യക്തിയുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കും. കൂടുതല്‍ സ്ഥലങ്ങളില്‍ തെളിവെടുപ്പിന്റെ ഭാഗമായി കൊണ്ടുപോവും. സുനി നല്‍കിയ പരസ്പര വിരുദ്ധമായ മറുപടിയില്‍ കൂടുതല്‍ വിശദീകരണവും പോലിസിന് കിട്ടേണ്ടതുണ്ട്.

English summary
Police could not find Pulsar Suni's friend and mobile phone. police search drainage at Vennila, but could not find phone. if police did not find mobile phone case will be collapsed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X