സെന്‍സര്‍കോപ്പി പരിശോധിച്ചു..നടി പറഞ്ഞത് സത്യം!! ജീന്‍ പോള്‍ കുരുക്കില്‍!! കേസുറപ്പ്...

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: യുവനടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്ന പരാതിയില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരേ കുരുക്ക് മുറുകി. നടി പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ നടനും സംവിധായകനുമായ ലാലിന്റെ മകനായ ജീനിനെതിരേ കേസ് ഉറപ്പായിട്ടുണ്ട്. ജീന്‍ പോളിനെക്കൂടാതെ നടന്‍ ശ്രീനാഥ് ഭാസി, മറ്റു രണ്ടു സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരേയാണ് നടി പോലീസില്‍ പരാതി നല്‍കിയത്.

പോലീസ് പരിശോധിച്ചു

പോലീസ് പരിശോധിച്ചു

ഹണി ബീ ടൂവെന്ന സിനിമയുടെ സെന്‍സര്‍ കോപ്പി പോലീസ് പരിശോധിച്ചു. ഇതേ തുടര്‍ന്നാണ് നടിയുടെ ബോഡി ഡ്യൂപ്പിനെ ഉപയോഗിച്ചതായി തെളിഞ്ഞത്.

മേക്കപ്പ് മാനെ ചോദ്യം ചെയ്തു

മേക്കപ്പ് മാനെ ചോദ്യം ചെയ്തു

ജീന്‍ പോള്‍ സംവിധാനം ചെയ്ത ഹണി ബീ ടൂവിന്റെ മേക്കപ്പ് മാനെ പോലീസ് ചോദ്യം ചെയ്തുവെന്നാണ് വിവരം. സിനിമാ സെറ്റിലെ കാര്യങ്ങളെക്കുറിച്ച് പോലീസ് ഇയാളോട് ചോദിച്ചു. പരാതി നല്‍കിയ നടിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ചില സംഭവങ്ങള്‍ നടന്നുവെന്ന് മേക്കപ്പ്മാന്‍ വെളിപ്പെടുത്തിയെന്നാണ് വിവരം.

 നടിയുടെ പരാതി

നടിയുടെ പരാതി

തന്റെ അനുവാദമില്ലാതെയാണ് സിനിമയില്‍ ഡ്യൂപ്പിനെ ഉപയോഗിച്ചതെന്നും പ്രതിഫലം ചോദിച്ചു ചെന്നപ്പോള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നുമാണ് നടി പരാതിയില്‍ ചൂണ്ടിക്കാട്ടിയത്.

ലാലിന്റെ മറുപടി

ലാലിന്റെ മറുപടി

നടിയുടെ ആരോപണങ്ങള്‍ ലാല്‍ ത്ള്ളിയിരുന്നു. പരാതി വ്യാജമാണെന്നും അപമര്യാദയായി പെരുമാറിയതു കൊണ്ടാണ് സിനിമയില്‍ നിന്ന് ഒഴിവാക്കിയതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

 മൊഴിയെടുത്തിരുന്നു

മൊഴിയെടുത്തിരുന്നു

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു തവണ പരാതിക്കാരിയായ നടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. രണ്ടാമതും മൊഴിയെടുത്തപോഴാണ് തന്റെ ബോഡി ഡ്യൂപ്പിനെ സിനിമയില്‍ ഉപയോഗിച്ചതായി ഇവര്‍ പോലീസിനോട് പറഞ്ഞത്. ഇത് തനിക്കു അപകീര്‍ത്തിയുണ്ടാക്കിയെന്നും നടി വ്യക്തമാക്കി.

സിനിമ ഇറങ്ങിയപ്പോള്‍ അറിഞ്ഞു

സിനിമ ഇറങ്ങിയപ്പോള്‍ അറിഞ്ഞു

ഹണി ബി ടൂവില്‍ തനിക്കു പകരം മറ്റൊരു യുവതിയെ ബോഡി ഡ്യൂപ്പായി ഉപയോഗിച്ച കാര്യം സിനിമ റിലീസ് ചെയ്തപ്പോഴാണ് താന്‍ അറിഞ്ഞതെന്നും നടി പോലീസിനോട് വെളിപ്പെടുത്തി.

ചുമത്തുന്ന വകുപ്പുകള്‍

ചുമത്തുന്ന വകുപ്പുകള്‍

ബോഡി ഡ്യൂപ്പിനെ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഏതൊക്കെ വകുപ്പുകളാണ് ജീന്‍പോളിനെതിരേ ചുമത്തുകയെന്നു വ്യക്തമായിട്ടില്ല. ഇതിനായി പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്.

Case Against Jean Paul Lal: Lal's Reaction Out
English summary
Police got evidence against Jean paual lal in actress complaint
Please Wait while comments are loading...