കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശീന്ദ്രന്റെ ആ വീക്ക്‌നെസ്സ് ഉള്ള മറ്റ് മന്ത്രിമാരും..!! ഫോണുകള്‍ ചോര്‍ത്തി..!!യുവതിക്ക് ഒത്താശയും!!

  • By അനാമിക
Google Oneindia Malayalam News

തിരുവനന്തപുരം: എകെ ശശീന്ദ്രനെ ഹണിട്രാപ്പില്‍ പെടുത്താന്‍ മംഗളം ടെലിവിഷന് പോലീസില്‍ നിന്നും സഹായം ലഭിച്ചതായി സൂചന. അശ്ലീല സംഭാഷണം സൃഷ്ടിക്കാന്‍ ചാനലിന് പോലീസ് സഹായം ചെയ്തതായി ഇന്റലിജന്‍സിന് വിവരം ലഭിച്ചുവെന്ന് കേരള കൗമുദിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മന്ത്രിയെ ഹണിട്രാപ്പില്‍ പെടുത്തിയ യുവതിയെക്കുറിച്ച് പോലീസിന് വ്യക്തമായ ധാരണയുണ്ടെന്നും കേരള കൗമുദി വാര്‍ത്തയില്‍ പറയുന്നു.

Read Also: മൂന്ന് പേരില്‍ ഒരാളുമായി സെക്‌സ് ചെയ്‌തേ പറ്റൂ..!! ഷൂട്ടിംഗിനിടെ നടിക്ക് സംഭവിച്ചത്..!! വീഡിയോ..!!

Read Also:നടിയെ ക്രൂരമായി ആക്രമിച്ചതിന് പിന്നില്‍ വെറും കൊട്ടേഷനല്ല.!! ഞെട്ടിക്കുന്ന സത്യങ്ങള്‍ സുനിക്കറിയാം !

Read Also:സിനിമയ്ക്ക് അകത്തും പുറത്തും ലൈംഗികത അവകാശമായി കണ്ട് തന്നോട് ചോദിച്ചവര്‍..!! പാര്‍വ്വതി പറയുന്നു !!

പോലീസ് സഹായിച്ചുവെന്ന്

മന്ത്രിയെ യുവതിയെവെച്ച് കുടുക്കാന്‍ പോലീസിന്റെ എല്ലാ സഹായവും മംഗളം ടെലിവിഷന് ലഭിച്ചിട്ടുണ്ടെന്ന് അക്കമിട്ടു നിരത്തുകയാണ് കേരള കൗമുദിയുടെ റിപ്പോര്‍ട്ട്. ഇത് സര്‍ക്കാരിന് അറിയാവുന്നതിനാലാണ് പോലീസ് അന്വേഷണം ഒഴിവാക്കി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മന്ത്രിമാരുടെ ആ ദൌർബല്യം

ശശീന്ദ്രന്‍ ഉള്‍പ്പെടെ ഇടത് മന്ത്രിസഭയിലെ ചില മന്ത്രിമാര്‍ക്ക് രാത്രികാലങ്ങളില്‍ സ്ത്രീകളോട് ഫോണ്‍സെക്‌സ് ചെയ്യുന്ന പതിവുണ്ടെന്ന് ആദ്യം കണ്ടെത്തിയത് പോലീസ് ആണെന്നും പറയപ്പെടുന്നു. മന്ത്രിമാര്‍ ഉള്‍പ്പെടെ ഉള്ള ഉന്നതരുടെ ഫോണ്‍ ചോര്‍ത്തല്‍ വഴി ലഭിച്ചതാണ് ഈ വിവരമെന്നും സൂചനയുണ്ട്.

കെണിയൊരുക്കിയ വഴി

യുവതിയുമായി മന്ത്രി നടത്തിയെന്ന് പറയപ്പെടുന്ന അശ്ലീല ഫോണ്‍ സംഭാഷണം പുറത്ത് വിട്ട മംഗളത്തിന് പോലീസില്‍ നിന്ന് ലഭിച്ച ഈ വിവരം പ്രകാരമാണ് കെണിയൊരുക്കിയതെന്നും കൗമുദി പറയുന്നു. പോലീസിന്റെ വിവരം അനുസരിച്ച് മന്ത്രിയെ ഹണിട്രാപ്പില്‍ പെടുത്താന്‍ എളുപ്പമാണെന്ന് ചാനല്‍ മനസ്സിലാക്കി.

ചോർത്തിയത് ഇയാൾ

ശശീന്ദ്രന്റെ നീക്കങ്ങള്‍ ചാനലിന് ലഭിച്ചതും പോലീസില്‍ നിന്നാണത്രേ. ശശീന്ദ്രന്റെ സുരക്ഷാ സംഘത്തിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മന്ത്രിയുടെ നീക്കങ്ങള്‍ ചോര്‍ത്തി ചാനലിന് നല്‍കി. ഇത് പ്രകാരം മാസങ്ങളായി മന്ത്രിയുടെ പിറകേ ആയിരുന്നുവത്രേ ചാനലിന്റെ ഹണിട്രാപ്പ് സംഘമെന്നും കൌമുദി സൂചിപ്പിക്കുന്നു

നീക്കങ്ങൾ ചോർത്തി നൽകി

ചാനലിന് വിവരങ്ങള്‍ ചോര്‍ത്തിയ പോലീസ് ഉദ്യാഗസ്ഥന്റെ പാര്‍ട്ടി ലോബലില്‍ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ മന്ത്രിയുടെ സുരക്ഷാ സംഘത്തില്‍ കയറിപ്പറ്റിയതാണത്രേ. മന്ത്രിയോടൊപ്പം ഇടയ്ക്ക് ഇയാള്‍ കാറില്‍ സഞ്ചരിച്ചിട്ടുമുണ്ടെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

യുവതി ആരെന്നും പോലീസിന് അറിയാം

മന്ത്രിയെ കെണിയില്‍ കുടുക്കിയ യുവതി ആരെന്നത് സംബന്ധിച്ചും പോലീസിന് കൃത്യമായ വിവരമുണ്ടായിരുന്നുവെന്നും കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ യുവതിക്ക് മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനുമായും അടുത്ത ബന്ധം ഉണ്ടത്രേ. തിരുവനന്തപുരത്ത് വീട് എടുത്ത് താമസിച്ചാണ് ഹണിട്രാപ്പിന് കളമൊരുക്കിയതെന്നും കൗമുദി പറയുന്നു.

വിവരങ്ങൾ മറച്ചുവെച്ചു

ഈ യുവതിയുടെ താമസവും ഇവര്‍ ബന്ധപ്പെടുന്ന ആളുകളെക്കുറിച്ചുള്ള വിവരവും ഉള്‍പ്പെടെ പോലീസിന് അറിയാമായിരുന്നുവത്രേ. എന്നാല്‍ ഇക്കാര്യം ശശീന്ദ്രനെയോ ഇന്റലിജന്‍സിനെയോ ഇവര്‍ അറിയിച്ചില്ല. ഇതോടെയാണ് ഇന്റലിജന്‍സ് വിഭാഗം പോലീസിനെ സംശയിച്ചതെന്നും കൗമുദി റിപ്പോര്‍ട്ടില്‍ പറയുന്നു.

പോലീസിനെതിരെ വിമർശനം

പോലീസില്‍ ഒരുവിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ പിണറായി സര്‍ക്കാരിന് എതിരെ പ്രവര്‍ത്തിക്കുന്നതായി നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇത്തരത്തിലൊരു വിമര്‍ശനം സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലും ഉയര്‍ന്നിരുന്നു. ഈ സംശയം ബലപ്പെടുത്തുന്ന തരത്തിലുള്ളതാണ് പുതിയ സൂചനകള്‍.

പോലീസിനെ മാറ്റിയതിന് പിന്നിൽ

മന്ത്രിയെ കുരുക്കാനുള്ള ചാനലിന്റെ ഗൂഢാലോചനയില്‍ പോലീസ് തന്നെ പങ്കാളിയാണ് എന്നതിനാലാണ് അന്വേഷണം ഏതെങ്കിലും പോലീസ് ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ മടിച്ചതെന്നും കൗമുദി പറയുന്നു. പോലീസ് അന്വേഷിച്ചാല്‍ കെണിയൊരുക്കാന്‍ കൂട്ടുനിന്നവര്‍ക്ക് സഹായം ലഭിച്ചേക്കുമെന്നും കൗമുദിയുടെ വാര്‍ത്ത സംശയം പ്രകടിപ്പിക്കുന്നു.

ഫോൺ ചോർത്തൽ ആരോപണം

മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവരുടെ ഫോണ്‍ ചോര്‍ത്തുന്നതായി നേരത്തെ കോണ്‍ഗ്രസ്സ് എംഎല്‍എ അനില്‍ അക്കര നിയമസഭയില്‍ ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണം ശരിവെയ്ക്കുന്ന തരത്തിലുള്ളതാണ് കേരള കൗമുദിയുടെ വാര്‍ത്ത. ഈ ആരോപണം പോലീസിലെ ഉന്നതര്‍ നിഷേധിച്ചിരുന്നുമില്ല.

English summary
Reports says that police helped Mangalam television to trap AK Saseendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X