നടിയുടെ ദൃശ്യങ്ങൾ വിദ്യാർഥികളെ കാണിച്ചതിനു പിന്നിൽ?ശരിക്കും സംഭവിച്ചത്!അന്വേഷണം ആരംഭിച്ചു!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: കൊച്ചിയിൽ വാഹനത്തിൽ നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ പുറത്തായെന്ന പ്രചരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കൊച്ചിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ വിദ്യാർഥികൾക്കു മുന്നിൽ പ്രദർശിപ്പിച്ചുവെന്ന് കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ഏറെ വിവാദമാവുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം ആരംഭിച്ചത്.

ദിലീപ് വെറും പരൽമീൻ?സ്രാവുകൾ ഉന്നത രാഷ്ട്രീയ നേതാക്കൾ!കേന്ദ്ര ഏജൻസികൾ ആരെയും വിടില്ല,ആ യുവനേതാവ്...

അന്വേഷണം അട്ടിമറിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിലൊരു പ്രചരണം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. പൾസർ സുനിയും സംഘവും നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ കൊച്ചിയിലെ പ്രമുഖ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ വിദ്യാർഥികൾക്ക് പഠനത്തിന്റെ ഭാഗമായി പ്രദർശിപ്പിച്ചുവെന്നാണ് വാർത്തകൾ വന്നത്.

 പിന്നിൽ ഗൂഢലക്ഷ്യം

പിന്നിൽ ഗൂഢലക്ഷ്യം

നടിയെ ആക്രമിച്ച സംഭവത്തിലെ ദൃശ്യങ്ങൾ പുറത്തായി എന്നത് വ്യാജ പ്രചരണമാണെന്നാണ് പോലീസ് പറയുന്നത്. കേസിന്റെ അന്വേഷണം അട്ടിമറിക്കുക എന്ന ഗൂഢ ലക്ഷ്യത്തോടെയാണ് ഈ പ്രചരണം എന്നും പോലീസ് പറയുന്നു.

തെളിവെടുപ്പ് നടത്തി

തെളിവെടുപ്പ് നടത്തി

സംഭവത്തിൽ പോലീസ് നേരത്തെ തെളിവെടുപ്പ് നടത്തി. കോളേജിലെത്തി അധ്യാപകരുടെയും വിദ്യാർഥികളുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. പ്രചാരണം വസ്തുതപരമല്ലെന്ന് വ്യക്തമായതോടെയാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്.

കോടതിയിൽ

കോടതിയിൽ

കേസിൽ ലഭ്യമായ ദൃശ്യങ്ങൾ മുദ്ര വച്ച കവറിൽ കോടതിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവയാണ് ചോർന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്.

നിർണായക തെളിവ്

നിർണായക തെളിവ്

അതേസമയം കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ പകർത്തിയ മൊബൈലും മെമ്മറി കാർഡും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനായി പോലീസ് പരക്കം പായുന്നതിനിടെയാണ് ദൃശ്യങ്ങൾ ചോർന്നു എന്ന തരത്തിൽ വാർത്തകൾ വന്നത്.

വിദ്യാർഥികൾ തന്നെ പറഞ്ഞു‌

വിദ്യാർഥികൾ തന്നെ പറഞ്ഞു‌

ദൃശ്യങ്ങൾ കാണിച്ചതായി വിദ്യാർഥികൾ തന്നെ വീട്ടുകാരെ അറിയിക്കുകയായിരുന്നുവെന്നാണ് വാർത്തകൾ. ഇക്കാര്യം വീട്ടുകാർ പോലീസിനെ അറിയിക്കുകയും ചെയ്തു.

പഠനത്തിന്റെ ഭാഗമായി

പഠനത്തിന്റെ ഭാഗമായി

ഫോറൻസിക് പഠനത്തിന്റെ ഭാഗമായിട്ടാണ് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ വിദ്യാര്‍ഥികളെ കാണിച്ചിരിക്കുന്നതെന്നാണ് വാർത്തയിൽ പറയുന്നത്.സംഭവം കൊച്ചിയിലെ പ്രമുഖ മെഡിക്കൽ കോളേജിലാണ്.ജൂൺ അവസാന ആഴ്ചയിലാണ് ദൃശ്യങ്ങൾ വിദ്യാർഥികളെ കാണിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മാനഭംഗത്തെ കുറിച്ച്

മാനഭംഗത്തെ കുറിച്ച്

മാനഭംഗത്തിന്റെ വിവിധ വശങ്ങൾ പഠിപ്പിക്കുന്നതിനിടെയാണ് ഫോറൻസിക് വിഭാഗം അധ്യാപകൻ ഈ ദൃശ്യങ്ങൾ വിദ്യാർഥികളെ കാണിച്ചത്. നിയമ വശങ്ങളും ഫോറൻസിക്പരമായ കാര്യങ്ങളുമായിരുന്നു അധ്യാപകൻ വിശദീകരിച്ചത്. എന്നായിരുന്നു റിപ്പോർട്ടുകൾ

Did Pulsar Suni Work As Kavya Madhavan's Driver?
English summary
police investigation on actress attack video in college
Please Wait while comments are loading...