കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട്ടെ കോടതിയിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്, മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

Google Oneindia Malayalam News

കോഴിക്കോട്: അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് അവസാനമാകുന്നില്ല. കോഴിക്കോട് കോടതിയിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഐസ് ക്രീം പാര്‍ലര്‍ കേസ് പരിഗണിയ്ക്കുന്ന കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Journalism

മാധ്യമ പ്രവര്‍ത്തകരെ ഫോണ്‍ ഉപയോഗിക്കാന്‍ പോലും പോലീസ് അനുവദിച്ചില്ല. ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ ബിനുരാജിന്റെ ഫോണ്‍ പോലീസുകാര്‍ പിടിച്ചുവാങ്ങി. ബിനുരാജിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ മാധ്യമ പ്രവര്‍ത്തകരെ പ്രവേശിപ്പിയ്ക്കാനാവില്ലെന്നായിരുന്നു പോലീസുകാരുടെ വാദം. ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരം ആണ് നടപടി എന്നായിരുന്നു പോലീസുകാര്‍ ആദ്യം പറഞ്ഞത്. പിന്നീട് നിലപാട് മാറ്റുകയായിരുന്നു. എന്നാല്‍ അങ്ങനെ ഒരു ഉത്തരവിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ബിനുരാജിനെ അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകനെ പോലീസ് സ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോവുകയും ചെയ്തു.

English summary
Police detain Journalists at Kozhikode for Court Reporting. Journlaist are there for reporting the court proceedings in Ice Cream Parlour Case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X