കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ നേതാവിന് അകമ്പടി..അപകടത്തില്‍പ്പെട്ടയാളെ മരണത്തിലേക്ക് തള്ളിവിട്ട് പോലീസ്

പ്രതിപക്ഷ നേതാവിന് അകമ്പടി പോകണമെന്ന് പറഞ്ഞ് പോലീസ് നാട്ടുകാരുടെ ആവശ്യം നിരാകരിക്കുകയായിരുന്നു.

  • By Nihara
Google Oneindia Malayalam News

കൊല്ലം : അപകടത്തെ തുടര്‍ന്ന് ചികിത്സ കിട്ടാതെ തമിഴ്‌നാട് സ്വദേശിയായ മുരുകന്‍ മരിച്ച സംഭവത്തിന് പിന്നാലെ മറ്റൊരു മരണം കൂടി. കൊല്ലം ജില്ലയിലെ ചവറയില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ അപകടത്തെ തുടര്‍ന്നാണ് വൃദ്ധന്‍ മരിച്ചത്. അപകടത്തില്‍പ്പെട്ട് വഴിയില്‍ കിടന്ന വൃദ്ധനെ ആശുപത്രിയിലെത്തിക്കുന്നതിനായി നാട്ടുകാര്‍ ശ്രമിച്ചുവെങ്കിലും വാഹനം കിട്ടിയില്ല.

പോലീസ് സഹായം ആവശ്യപ്പെട്ടപ്പോള്‍ പ്രതിപക്ഷ നേതാവിന് അകമ്പടി പോകാനുള്ളതാണെന്ന മറുപടിയാണ് ലഭിച്ചത്. മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ കൊല്ലം ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ് വിളിച്ചു വൃദ്ധനെ ആശുപത്രിയിലെത്തിച്ചത്. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ പാരിപ്പള്ളിയില്‍ എത്തുമ്പോഴേക്കും വൃദ്ധന്‍ മരിച്ചു.

കൃത്യസമയത്ത് ചികിത്സ കിട്ടിയില്ല

കൃത്യസമയത്ത് ചികിത്സ കിട്ടിയില്ല

ചികിത്സ കിട്ടാതെ തമിഴ്‌നാട് സ്വദേശി മരിച്ച സംഭവമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടയിലാണ് വീണ്ടും ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൊല്ലം ജില്ലയിലാണ് സംഭവം. മുരുകന്റെ മരണവുമായി ബന്ധപ്പെട്ട വിവാദം ഇപ്പോഴും തുടരുകയാണ്.

ആശുപത്രിയിലെത്തിക്കാന്‍ വാഹനം ലഭിച്ചില്ല

ആശുപത്രിയിലെത്തിക്കാന്‍ വാഹനം ലഭിച്ചില്ല

വാഹനം ഇടിച്ച് വഴിയില്‍ കിടന്ന വൃദ്ധനെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി നിരവധി വാഹനങ്ങള്‍ക്ക് കൈ കാണിച്ചുവെങ്കിലും ആരും നിര്‍ത്തിയില്ല. തുടര്‍ന്നാണ് നാട്ടുകാര്‍ സമീപത്തുള്ള പോലീസ് കണ്‍ട്രോള്‍ റൂം സഹായം തേടിയത്.

പോലീസ് സഹായം തേടിയപ്പോള്‍

പോലീസ് സഹായം തേടിയപ്പോള്‍

പ്രതിപക്ഷ നേതാവിന് അകമ്പടി പോകണമെന്ന് പറഞ്ഞ് പോലീസ് നാട്ടുകാരുടെ ആവശ്യം നിരാകരിക്കുകയായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞാണ് അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനായി വാഹനം ലഭിച്ചത്.

പാതിവഴി പിന്നിടുമ്പോഴേക്കും

പാതിവഴി പിന്നിടുമ്പോഴേക്കും

കൊല്ലം ജില്ലാ ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് വിളിച്ചു വരുത്തിയാണ് അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലേക്ക് എത്തിച്ചത്. പാതിവഴിയിലെത്തുന്നതിനിടയില്‍ത്തന്നെ അദ്ദേഹത്തിന് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

മരണത്തിലേക്ക് തള്ളിവിട്ടത്

മരണത്തിലേക്ക് തള്ളിവിട്ടത്

പോലീസ് കൃത്യസമയത്ത് ഇടപെട്ടിരുന്നുവെങ്കില്‍ അപകടത്തില്‍പ്പെട്ടയാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. സമയത്ത് സഹായം നിരസിച്ച് അപകടത്തില്‍പ്പെട്ടയാളെ മരണത്തിലേക്ക് തള്ളിവിട്ടത് പോലീസാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

English summary
Police didn't help the injured person.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X