കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുപ്പുദേവരാജിന്റെ അനുയായികള്‍ മുസ്ലിങ്ങള്‍..!!ഇടപെട്ടത് ഹിന്ദു-മുസ്ലിം വര്‍ഗീയ കലാപം തടയാന്‍..!!

  • By അനാമിക
Google Oneindia Malayalam News

കോഴിക്കോട്: നിലമ്പൂരില്‍ മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വിചിത്രവാദവുമായി പോലീസ്. കുപ്പു ദേവരാജന്റെ മൃതദേഹത്തിനരികില്‍ നിന്നും സഹോദരനെ അപമാനിക്കാന്‍ പോലീസ് ശ്രമിച്ചിരുന്നു.

Read Also: നടിയെ തട്ടിക്കൊണ്ടുപോയതിന്റെ നിര്‍ണായക ദൃശ്യങ്ങള്‍ പോലീസിന്റെ കയ്യില്‍..! ഞെട്ടിക്കുന്ന വഴിത്തിരിവ്!

Read Also: പ്രശസ്ത നടന്‍ ഉള്‍പ്പെടെ മാസങ്ങളോളം പീഡിപ്പിച്ചു !! ഉന്നത രാഷ്ട്രീയബന്ധങ്ങൾ !! ഞെട്ടിക്കുന്ന മൊഴി !!

വര്‍ഗീയ സംഘര്‍ഷം ഒഴിവാക്കുന്നതിനാണ് കുപ്പു ദേവരാജന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കാന്‍ അനുവദിക്കാതിരുന്നത് എന്നാണ് പോലീസ് വാദം. ഇത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന് മുന്നിലാണ് പോലീസ് വിശദീകരണം നല്‍കിയിരിക്കുന്നത്.

വർഗീയ ലഹള തടയാൻ

കുപ്പു ദേവരാജന്റെ സംസ്‌ക്കാര ചടങ്ങുകള്‍ തടയുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. ഇതിനെ എതിര്‍ത്തുകൊണ്ട് ഇടത് സംഘടനകളും മുസ്ലിം സംഘടനകളും അണിനിരന്നു. പോലീസ് ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഇത് വന്‍ വര്‍ഗീയ ലഹളയിലേക്ക് നീങ്ങുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അനുയായികളെല്ലാം മുസ്ലിങ്ങൾ

കുപ്പു ദേവരാജന്റെ അനുയായികളെല്ലാം മുസ്ലിംങ്ങളാണെന്നും പോലീസ് പറയുന്നു.ചില ഇടത് സംഘടനകളും അവരെ പിന്തുണയ്ക്കുന്ന എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ആര്‍എംപി തുടങ്ങിയവര്‍ മൃതദേഹം പൊറ്റമ്മലും മുതലക്കുളം മൈതാനത്തും പൊതുദര്‍ശനത്തിന് വെയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പൊതുദർശനം തടയുമെന്ന്

ബിജെപിയും മുതലക്കുളം ക്ഷേത്രക്കമ്മിറ്റിയും ഉള്‍പ്പെടെ പൊതുദര്‍ശനം തടയുമെന്ന നിലപാട് എടുത്തു. സംസ്‌ക്കാരച്ചടങ്ങുകള്‍ യാതൊരു പ്രശ്‌നവും കൂടാതെ നടത്താനുള്ള ബാധ്യത പോലീസിന് ഉണ്ടായിരുന്നു. ആ ഉത്തരവാദിത്വമാണ് നടപ്പാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആശങ്കകൾ നിറഞ്ഞ സംസ്ക്കാരം

കോഴിക്കോട് കമ്മീഷണര്‍ ജയനാഥാണ് റിപ്പോര്‍ട്ട് മനുഷ്യാവകാശക്കമ്മീഷന് നല്‍കിയിരിക്കുന്നത്. മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കൊടുവിലാണ് കുപ്പു ദേവരാജിന്റെ മൃതദേഹം സംസ്‌ക്കരിച്ചത്. അതിനിടെ കോഴിക്കോട് പൊതുശ്മശാനത്തില്‍വെച്ച് കുപ്പുദേവരാജിന്റെ സഹോദരന്‍ ശ്രീധറിന്റെ കോളറില്‍ പിടിച്ച് പോലീസ് അപമാനിച്ചിരുന്നു.

English summary
Police Report on Maoist leader's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X