കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷെഫിൻ ജഹാൻ എസ്ഡിപിഐ പ്രവർത്തകൻ!! പോലീസ് പറയുന്നത്!! നിരവധി കേസുകൾ!!

ഷെഫിൻ എസ്ഡിപിഐയിലെ സ്ഥിരം പ്രവർത്തകനാണെന്നാണ് പോലീസ് പറയുന്നത്. പോപ്പുലർ ഫ്രണ്ടിന്‍റെ രാഷ്ട്രീയ വിഭാഗമായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിലെ സ്ഥിര സാന്നിധ്യമാണ് ഇയാളെന്നും പോലീസ്.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാൻ എസ്ഡിപിഐയിലെ സ്ഥിരം പ്രവർത്തകനാണെന്ന് പോലീസ്. ഇയാൾക്കെതിരെ ക്രമിനൽ കേസടക്കം നിരവധി കേസുകൾ നേരത്തെ തന്നെ പോലീസ് രജിസ്റ്റ്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് പറയുന്നു. ഹാദിയ കേസ് അന്വേഷണം എൻഐഎയ്ക്ക് കൈമാറിയതിന് പിന്നാലെയാണ് പോലീസ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

<strong>അത്രയ്ക്ക് അഴിമതിയോ? ഭരണ പരിഷ്കാര കമ്മീഷന്റെ ആദ്യ ശുപാർശ !! വിഎസ് ലക്ഷ്യം വയ്ക്കുന്നത്!!!</strong>അത്രയ്ക്ക് അഴിമതിയോ? ഭരണ പരിഷ്കാര കമ്മീഷന്റെ ആദ്യ ശുപാർശ !! വിഎസ് ലക്ഷ്യം വയ്ക്കുന്നത്!!!

കേന്ദ്ര സർക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ് ഹാദിയ കേസ് സുപ്രീംകോടതി എൻഐഎയ്ക്ക് കൈമാറിയത്.കഴിഞ്ഞ ദിവസമാണ് കേസ് എൻഐഎയ്ക്ക് കൈമാറിയത്. തീവ്രവാദ ബന്ധം സംബന്ധിച്ച് അന്വേഷിക്കുന്നതിന് വേണ്ടിയായിരുന്നു കേസ് എൻഐഎയ്ക്ക് കൈമാറിയത്.

എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും

എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും

ഷെഫിൻ എസ്ഡിപിഐയിലെ സ്ഥിരം പ്രവർത്തകനാണെന്നാണ് പോലീസ് പറയുന്നത്. പോപ്പുലർ ഫ്രണ്ടിന്‍റെ രാഷ്ട്രീയ വിഭാഗമായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിലെ സ്ഥിര സാന്നിധ്യമാണ് ഇയാളെന്നും പോലീസ്.

കേസുകൾ

കേസുകൾ

ഇയാൾക്കെതിരെ ക്രിമനൽ കേസടക്കം നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറയുന്നു. ക്രിമനൽ കേസും പാസ് പോർട്ടുമായി ബന്ധപ്പെട്ട കേസുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് പോലീസ്.

പാസ്പോർട്ട് സ്വന്തമാക്കി

പാസ്പോർട്ട് സ്വന്തമാക്കി

പാസ് പോർട്ടുമായി ബന്ധപ്പെട്ട് കൊല്ലം ഈസ്റ്റ് പോലീസിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2011ൽ j3947001 എന്ന ഐഡിയിലും 2014ൽ L7759080 എന്ന ഐഡിയിവും ഇയാൾ പാസ്പോർട്ട് സ്വന്തമാക്കിയിരുന്നുവെന്നാണ് കേസ്.

തെളിവില്ല

തെളിവില്ല

ജിഹാദുമായി ബന്ധപ്പെട്ട് ഷെഫിൻ പ്രവർത്തിച്ചതിനേ് പോലീസിന്റെ പക്കൽ തെളിവില്ല. ഷെഫിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നാണ് ഷെഫിന് ജിഹാദ് അനുകൂല നിലപാടുകളാണെന്ന നിഗമനത്തിൽ പോലീസ് എത്തിയത്.

മതംമാറി ഇസ്ലാം മതത്തിലേക്ക്

മതംമാറി ഇസ്ലാം മതത്തിലേക്ക്

ഷെഫിന്റെ പിതാവ് പിന്നാക്ക വിഭാഗത്തിൽപ്പെട്ട ആളായിരുന്നു. മുസ്ലിം സ്ത്രീയെ വിവാഹം കഴിക്കുന്നതാനായി ഇയാൾ ഇസ്ലാംമതം സ്വീകരിക്കുകയായിരുന്നു. ഇക്കാര്യവും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലത്തു നിന്ന് ഇപ്പോൾ എറണാകുളത്താണ് ഇവർ താമസിക്കുന്നത്.

അന്വേഷണം എൻഐഎയ്ക്ക്

അന്വേഷണം എൻഐഎയ്ക്ക്

കഴിഞ്ഞ ദിവസമാണ് ഹാദിയ കേസ് സുപ്രീംകോടതി എൻഐഎയ്ക്ക് കൈമാറിയത്. മതാപിതാക്കളുടെ എതിർപ്പ് അവഗണിച്ച് മതം മാറി കഴിച്ച വിവാഹം ഹൈക്കോടതി റദ്ദാക്കിയത് ചോദ്യെ ചെയ്താണ് അഖില എന്ന ഹാദിയയുടെ ഭർത്താവ് സുപ്രീംകോടതിയെ സമീപിച്ചിത്.

English summary
police says shefin jahan has relation with sdpi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X