കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ സിനിമാക്കാരുടെ വീട്ടിലെല്ലാം പോലീസെത്തും... അതിന് ശേഷം കേരളം ഞെട്ടുമോ? അധികം കാക്കേണ്ടിവരില്ല

മൊഴി രേഖപ്പെടുത്തുക എന്നത് പോലീസിന്റെ സ്വാഭാവിക നടപടി ക്രമം മാത്രമാണ്

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ അന്വേഷണം സിനിമ മേഖലയെ കേന്ദ്രീകരിച്ചും മുന്നോട്ട് പോവുകയാണ്. സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യര്‍ പറഞ്ഞത് ആക്രമിക്കപ്പെട്ട നടിയെ സന്ദര്‍ശിച്ചതിന് ശേഷം ആയിരുന്നു.

കേസില്‍ ആരൊക്കെ പ്രതികളാവും എന്നത് വേറെ വിഷയം. പക്ഷേ അന്വേഷണത്തിന്റെ ഭാഗമായി പോലീസിന് ഏറെ സിനിമാ പ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്തേണ്ടി വരും എന്ന് ഉറപ്പാണ്.

ഗുണ്ടകള്‍ കാര്യം നിര്‍വ്വഹിച്ചെങ്കിലും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്ന് കണ്ടെത്തണമെങ്കില്‍ വിശദമായ അന്വേഷണം തന്നെ വേണം. സിനിമ പ്രവര്‍ത്തകരുടെ മൊഴി ഇക്കാര്യത്തില്‍ നിര്‍ണായകമാകും എന്ന് ഉറപ്പാണ്. ആരുടെയൊക്ക വീട്ടില്‍ പോലീസ് എത്തും?

ലാലിന്റെ മൊഴി എടുത്തേ പറ്റൂ

നടി ആക്രമിക്കപ്പെട്ടതിന് ശേഷം ആദ്യം ഓടിയെത്തിയത് നടനും സംവിധായകനും ആയ ലാലിന്റെ വാഴക്കാലയിലെ വീട്ടിലേക്കാണ്. ലാല്‍ തന്നെ ആണ് പോലീസിനെ വിവരം അറിയിച്ചത്. സ്വാഭാവികമായും ലാലിന്റെ മൊഴി രേഖപ്പെടുത്തണം.

അതില്‍ ഒതുങ്ങുന്നില്ല ലാല്‍

ഇക്കാര്യത്തില്‍ മാത്രം ലാല്‍ ഒതുങ്ങുന്നില്ല. നടി അഭിനയിച്ചുകൊണ്ടിരുന്ന സിനിമയുടെ നിര്‍മാതാവ് ലാല്‍ ആണ്. ലാലിന്റെ നിര്‍മാണ കമ്പനിയുടെ വാഹനത്തിലാണ് നടി തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് തിരിച്ചത്?

ലാലിന്റെ ഡ്രൈവറോ പള്‍സര്‍ സുനി?

ലാലിന്റെ ഡ്രൈവര്‍ ആയിരുന്നു പള്‍സര്‍ സുനി എന്നാണ് റിപ്പോര്‍ട്ട്. അപ്പോള്‍ സ്വാഭാവികമായും സുനിയെ കുറിച്ചുള്ള വിവരങ്ങളും ലാലില്‍ നിന്ന് പോലീസ് ചോദിച്ചറിയും.

ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാല്‍

ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റില്‍ നിന്നായിരുന്നു നടി പുറപ്പെട്ടത്. സ്വഭാവികമായും സംവിധായകനില്‍ നിന്നും പോലീസിന് വിവരങ്ങള്‍ ശേഖരിക്കേണ്ടിവരും.

നിര്‍മാതാവ് ആന്റോ ജോസഫ്

സംഭവദിവസം ലാലിന്റെ വീട്ടിലെത്തിയ നിര്‍മാതാവ് ആന്റോ ജോസഫ് പോലീസിന്റെ സാന്നിധ്യത്തിലാണ് പള്‍സര്‍ സുനിയെ ഫോണില്‍ വിളിക്കുന്നത്. എന്തായാലും ഈ സംഭവവും പോലീസിന് രേഖപ്പെടുത്തേണ്ടി വരും എന്ന് ഉറപ്പാണ്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍

സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ മനോജ് കാരന്തൂരിന്റെ മൊഴിയും രേഖപ്പെടുത്തേണ്ടതുണ്ട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അറിയാതെ ഒരു വാഹനവും സെറ്റില്‍ നിന്ന് പുറത്തേക്ക് പോകില്ലെന്ന് മാക്ട സെക്രട്ടറി ബൈജു കൊട്ടാരക്കര ആരോപിച്ചിരുന്നു.

മഞ്ജു വാര്യര്‍?

സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം ആരോപിച്ച സിനിമ താരം മഞ്ജു വാര്യര്‍ ആണ്. സ്വാഭാവികമായും ഇത്തരം ഒരു ആരോപണത്തിന് കാരണം എന്താണെന്ന് അന്വേഷിക്കേണ്ട ബാധ്യതയും പോലീസിനുണ്ട്. ആക്രമിക്കപ്പെട്ട നടിയെ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു മഞ്ജു വാര്യര്‍ ഇങ്ങനെയൊരു പ്രതികരണം നടത്തിയത് എന്നതും ശ്രദ്ധേയമാണ്.

ദിലീപിന്റെ മൊഴിയും?

ആക്രമിക്കപ്പെട്ട നടിയുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന താരമാണ് ദിലീപ്. ഇതിന്റെ നിജസ്ഥിതിയും പോലീസിന് അന്വേഷിക്കേണ്ടതായി വരും.

മുകേഷിന്റെ ഡ്രൈവര്‍

മുകേഷിന്‍റെ ഡ്രൈവറായും പള്‍സര്‍ സുനി ജോലി ചെയ്തിട്ടുണ്ട്. ഇയാളെ പിന്നീട് ജോലിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു എന്നാണ് മുകേഷ് പറഞ്ഞിട്ടുള്ളത്. സ്വാഭാവികമായും മുകേഷില്‍ നിന്നും പോലീസ് വിവരങ്ങള്‍ ആരാഞ്ഞേക്കാം.

സുരേഷ് കുമാര്‍

മുന്‍ സിനിമ താരമായ തന്‍റെ നടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതും പള്‍സര്‍ സുനിയാണെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍ വെളിപ്പെടുത്തിയിരുന്നു. സുനിയെ കുറിച്ചുള്ള വിവരങ്ങള്‍ ആരായാന്‍ സുരേഷ് കുമാറിന്റെ മൊഴിയും ഒരുപക്ഷേ പോലീസ് രേഖപ്പെടുത്തിയേക്കും.

English summary
Attack against actress: Police should record the statements of film persons.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X