കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിസാമിനെ 'കാപ്പ'യില്‍ കുടുക്കാന്‍ നിശാന്തിനി

  • By Soorya Chandran
Google Oneindia Malayalam News

തൃശൂര്‍: സെക്യൂരിറ്റ് ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച് കൊന്ന കേസില്‍ വിവാദ വ്യവസായി നിസാം ശരിക്കും കുടുങ്ങുമോ... പുതിയതായി ചുമതയെടുത്ത് സിറ്റി പോലീസ് കമ്മീഷണര്‍ നിശാന്തിനി നിസാമിനെ 'കാപ്പ' യില്‍ കുടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടര്‍ ആണ് കാപ്പ ചുമത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. കമ്മീഷണര്‍ സമര്‍പ്പിച്ച് റിപ്പോര്‍ട്ട് കളക്ടര്‍ക്ക് തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പത്ത് വര്‍ഷത്തിനിടെ പത്തിലധികം ക്രിമിനല്‍ കേസുകളാണ് നിസാമിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. എന്നാല്‍ മിക്കവയില്‍ നിന്നും തലയൂരാന്‍ നിസാമിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും കാപ്പയില്‍ നിന്ന് രക്ഷപ്പെടാനാവില്ലെന്നാണ് സൂചന.

കാപ്പ?

കാപ്പ?

സമൂഹ്യവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം ആണ് കാപ്പ എന്ന് അറിയപ്പെടുന്നത്. (കേരള ആന്‍റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്)

എന്ത് സംഭവിക്കും

എന്ത് സംഭവിക്കും

കാപ്പ നിയമ പ്രകാരം കേസ് ചുമത്തിക്കഴിഞ്ഞാല്‍ നിസാമിനെ ആറ് മാസം വരെ ജയിലില്‍ അടക്കാം. ഈ സമയത്ത് ജാമ്യത്തിന് പോലും അപേക്ഷിക്കാന്‍ കഴിയില്ല.

പതിനാറ് കേസുകള്‍

പതിനാറ് കേസുകള്‍

പതിനാറ് കേസുകളാണ് കാപ്പ ചുമത്തുന്നതിനെ സാധൂകരിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ നിശാന്തിനി ജില്ലാ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഉള്ളത്.

ഒതുക്കിയിട്ട് കാര്യമില്ല

ഒതുക്കിയിട്ട് കാര്യമില്ല

പല കേസുകളും നിസാം സ്വാധീനം ഉപയോഗിച്ച് ഒതുക്കിത്തീര്‍ത്തിട്ടുണ്ട്. എന്നാല്‍ ഇതൊന്നും കാപ്പ ചുമത്തുന്നതിന് തടസ്സമാകില്ലെന്നാണ് റിപ്പോര്‍ട്ട്.

കുറ്റപത്രം

കുറ്റപത്രം

അറസ്റ്റ് ചെയ്ത് 90 ദിവസത്തിനകം തന്നെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. അങ്ങനെയെങ്കില്‍ നിസാമിന് ശിക്ഷ കഴിഞ്ഞേ പുറത്തിറങ്ങാനാവൂ.

English summary
Police submits request to District Collector to impose Kaapa on Nizam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X