കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജേഷിന്റെ കൊല...തീര്‍ന്നിട്ടില്ല!! ഇനിയും പലതും അറിയാനുണ്ട്...പോലീസിന്റ അടുത്ത നീക്കം

പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നു. രാജേഷിനെ കൊലപ്പെടുത്തിയവരെയെല്ലാം തൊട്ടടുത്ത ദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള മണിക്കുട്ടന്‍ ഉള്‍പ്പെടെ എട്ടു പേരാണ് പിടിയിലുള്ളത്. ഇവരെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം.

'ഓര്‍ഡിനറി' നായികയും ദിലീപും തമ്മില്‍...മൊഴിയെടുത്തു!! ആക്രമിപ്പെട്ട നടിയുടെ അടുത്ത സുഹൃത്ത്!!'ഓര്‍ഡിനറി' നായികയും ദിലീപും തമ്മില്‍...മൊഴിയെടുത്തു!! ആക്രമിപ്പെട്ട നടിയുടെ അടുത്ത സുഹൃത്ത്!!

എട്ടു പേരെയും ആവശ്യപ്പെട്ടു

എട്ടു പേരെയും ആവശ്യപ്പെട്ടു

കേസില്‍ പിടിയിലായ എട്ടു പേരെയും കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് തീരുമാനിച്ചിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനു വേണ്ടിയാണിത്.

രണ്ടു പേരെ ചോദ്യംചെയ്തു

രണ്ടു പേരെ ചോദ്യംചെയ്തു

സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടു പേരെ പോലീസ് നേരത്തേ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പ്രതികളെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചവരാണ് ഇവരെന്നാണ് സൂചന. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

പ്രതികളെ പിടികൂടിയത്

പ്രതികളെ പിടികൂടിയത്

കൊലപാതകം നടത്തി തൊട്ടടുത്ത ദിവസം തന്നെ മുഴുവന്‍ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പന്നിയോട് പുലിപ്പാറയിലെ ആള്‍താമസമില്ലാത്ത വീട്ടില്‍ വ്ച്ചാണ് മണിക്കുട്ടനടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്തത്.

 അഞ്ചു പേര്‍ക്ക് കൊലയില്‍ പങ്ക്

അഞ്ചു പേര്‍ക്ക് കൊലയില്‍ പങ്ക്

മണിക്കുട്ടനെ കൂടാതെ വിജിത്ത്, പ്രമോദ്, എബി, വിപിന്‍ എന്നിവരാണ് കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തത്. ഷൈജു, അരുണ്‍, മോനി എന്നിവര്‍ കൃത്യം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്നു. ഒളിക്കാനുള്ള വീട് ഒരുക്കിക്കൊടുത്തത് സാജുവായിരുന്നു.

എഫ്‌ഐആര്‍

എഫ്‌ഐആര്‍

രാജേഷിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നാണ് എഫ്‌ഐആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡിവൈഎഫ്‌ഐ-ബിജെപി സംഘര്‍ഷമാണ് കൊലയില്‍ കലാശിച്ചതെന്നും ഇതില്‍ ചൂണ്ടിക്കാട്ടുന്നു.

സിപിഎമ്മിന്റെ വാദം പൊളിഞ്ഞു

സിപിഎമ്മിന്റെ വാദം പൊളിഞ്ഞു

തിരുവനന്തപുരത്ത് നടന്നത് രാഷ്ട്രീയ കൊലപാതകമല്ലെന്ന സിപിഎമ്മിന്റെ വാദമാണ് എഫ്‌ഐആര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പൊളിഞ്ഞത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് രാജേഷിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് വ്യക്തമാക്കിയത്.

മാരക ആക്രമണം

മാരക ആക്രമണം

രാജേഷിനെതിരേ മാരകമായ ആക്രമണമാണ് നടന്നതെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. 89 വെട്ടുകളാണ് രാജേഷിന്റെ ശരീരത്തില്‍ കാണപ്പെട്ടതെന്നും ഇതില്‍ വിശദമാക്കുന്നു.

English summary
Rajesh murder: Police to ask for convicts custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X