കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മുകാര്‍ കസേര കൊണ്ടടിച്ചു..!! കൊല്ലാനും മടിക്കില്ല..!! ഭീതിയില്‍ പൊമ്പിളൈ ഒരുമൈ..!!

  • By അനാമിക
Google Oneindia Malayalam News

മൂന്നാര്‍: പൊമ്പിളൈ ഒരുമൈ സമരപ്പന്തല്‍ പൊളിച്ചുനീക്കാന്‍ ശ്രമിച്ചും സ്ത്രീകളെ അടക്കമുള്ളവരെ ആക്രമിച്ചും മൂന്നാറില്‍ സിപിഎം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നാണ് സമരക്കാര്‍ ആരോപിക്കുന്നത്. തങ്ങളെ കൊല്ലാന്‍ പോലും സിപിഎം മടിക്കില്ലെന്ന് സമരനായിക ഗോമതി പറയുന്നു.

Read Also: എംഎം മണി മാപ്പ് പറയേണ്ട..!! പൊമ്പിളൈ ഒരുമൈ സമരം വഴിമാറുന്നു..!! സമരക്കാർക്ക് പുതിയ ആവശ്യങ്ങൾ..!!

Read Also: മക്കളുടെ മുന്നില്‍ പണത്തിനായി സെക്‌സ്..!! കുട്ടികളെ വെച്ച് വീഡിയോയും..!! സൗന്ദര്യറാണി കുടുങ്ങി..!!

അക്രമികൾ സിപിഎംകാർ

പൊമ്പിളൈ ഒരുമൈ സമരപ്രവര്‍ത്തകരായ ഗോമതി അടക്കമുള്ളവര്‍ നിരാഹാരം കിടക്കുന്ന സമരപ്പന്തലില്‍ അക്രമം നടത്തിയത് തങ്ങള്‍ക്ക് പരിചയമുള്ള സിപിഎം പ്രവര്‍ത്തകരാണെന്ന് ഗോമതി ആരോപിക്കുന്നു. ഈ അക്രമവുമായി ആംആദ്മി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

സമരം പൊളിക്കാൻ നീക്കം

സമരപ്പന്തല്‍ ആക്രമിച്ച് സമരം പൊളിക്കാനാണ് സിപിഎമ്മിന്റെ ശ്രമം. സമരപ്പന്തല്‍ ആക്രമിച്ചത് തങ്ങള്‍ക്ക് നന്നായി അറിയുന്ന ആള്‍ക്കാരണ്. മാരിയപ്പന്‍, സോജന്‍, അബ്ബാസ് എന്നിവരാണ് അക്രമം നടത്തിയതെന്നും ഗോമതി ആരോപിക്കുന്നു.

കൊല്ലാനും അവർ മടിക്കില്ല

താന്‍ സിപിഎം വിട്ടതാണ് അവരെ പ്രകോപിച്ചത്. മാത്രമല്ല ഭൂസമരത്തിലേക്ക് നീങ്ങുന്നതും അവര്‍ക്ക് പ്രശ്‌നമാണ്. തങ്ങളെ കൊല്ലാനും അവര്‍ മടിക്കില്ല. അവരത് ചെയ്തിട്ടുമുണ്ട്. പോലീസില്‍ പരാതിപ്പെടാനാണ് സമരക്കാരുടെ തീരുമാനം.

പ്രവർത്തകയെ ആക്രമിച്ചു

പൊമ്പിളൈ ഒരുമൈ സമരത്തിന് പിന്തുണയുമായി നിരാഹാര സമരം കിടക്കുന്ന ആം ആദ്മി പാര്‍ട്ടി നേതാവ് റാണി ആന്റണിയെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായും ആരോപണമുണ്ട്. അക്രമികള്‍ റാണി ആന്റോയെ കസേര കൊണ്ട് അടിച്ചതായും സമരക്കാര്‍ ആരോപിക്കുന്നു.

സമരത്തിൽ ഉറച്ച് തന്നെ

നാല് പേര്‍ മാത്രമാണ് സമരം നടത്തുന്നതെന്നാണ് സിപിഎം ആരോപിക്കുന്നത്. അങ്ങനെയെങ്കില്‍ അവരെന്തിനാണ് തങ്ങളുടെ സമരത്തെ ഭയക്കുന്നതെന്നും ഗോമതി അടക്കമുള്ളവര്‍ ചോദിക്കുന്നു. എന്തായാലും പിന്മാറില്ലെന്നു തന്നെയാണ് പൊമ്പിളൈ ഒരുമൈക്കാരുടെ തീരുമാനം.

English summary
Pombilai Orumai against CPM attack on strike in Munnar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X