'മ'യും 'ത' യും വരെ ചേര്‍ത്ത് ഡൊണാള്‍ഡ് ട്രംപിന് മലയാളികളുടെ പൊങ്കാല... ഞെട്ടിത്തരിച്ച് ട്രംപ്!!!

ഫിദല്‍ കാസ്ട്രോയെ ക്രൂരനായ ഏകാധിപതി എന്ന് ട്രംപ് വിശേഷിപ്പിച്ചതാണ് മലയാളികളെ പ്രകോപിപ്പിച്ചത്

  • Published:
  • By: Desk
Subscribe to Oneindia Malayalam

വാഷിങ്ണ്‍: അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ആണ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ മലയാളികള്‍ക്ക് എന്ത് അമേരിക്ക, അമേരിക്കന്‍ പ്രസിഡന്റ്!!!

സച്ചിന്‍ ടെണ്ടുല്‍ക്കറെ അറിയില്ലെന്ന് പറഞ്ഞ മരിയ ഷറപ്പോവയെ പൊങ്കാലയിട്ട് ഞെട്ടിച്ചവരാണ് മല്ലൂസ്. അങ്ങനെയുള്ള മല്ലൂസിന്റെ മുന്നിലാണ് ട്രംപിന്റെ കളി.

ക്യൂബന്‍ ഇതിഹാസ നേതാവ് ഫിഡല്‍ കാസ്‌ട്രോയെ കുറിച്ച് ട്രംപ് തന്റെ ഫേസ്ബുക്കില് പേജില്‍ എഴുതിയതാണ് മല്ലൂസിനെ ചൊടിപ്പിച്ചത്. ചെഗുവേരയും കാസ്‌ട്രോയും എല്ലാം സ്വന്തം നാട്ടുകാരേക്കാള്‍ പ്രിയപ്പെട്ടവരായി കരുതുന്ന മല്ലൂസ് പിന്നെ വെറുതേയിരിക്കുമോ?

ക്രൂരനായ ഏകാധിപതിയെന്ന്.. കാസ്‌ട്രോയെ

ക്രൂരനായ ഏകാധിപതി എന്നാണ് ഡൊണാള്‍ഡ് ട്രംപ് തന്റെ ഫേസ്ബുക്ക് പേജില്‍ ഫിദല്‍ കാസ്‌ട്രോയെ വിശേഷിപ്പിച്ചത്. കാസ്‌ട്രോയെ ഒരു തരത്തിലും അംഗീകരിക്കാന്‍ താന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ പോസ്റ്റ്.

മലയാളികളുടെ പ്രിയങ്കരനായ കാസ്‌ട്രോ

എന്നാല്‍ മലയാളികളെ സംബന്ധിച്ച് ഫിദല്‍ കാസ്‌ട്രോ പ്രിയങ്കരനാണ്. അങ്ങനെയുള്ള കാസ്‌ട്രോയെ ഡൊണാള്‍ഡ് ട്രംപിനെ പോലെ ഒരാള്‍ വിശേഷിപ്പിച്ചാല്‍ എങ്ങനെയുണ്ടാവും.

പച്ചത്തെറിയുള്ള കമന്റുകള്‍

പച്ചത്തെറിയുള്ള കമന്റുകളൊക്കെയാണ് പോസ്റ്റ് ഇട്ട ദിവസം അതിന് താഴെ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ പിന്നീട് ആ തെറി കമന്റുകള്‍ പലതും കാണാതായിട്ടുണ്ട്.

തന്തയ്ക്ക് വിളിയ്ക്ക് കുറവില്ല

ഇങ്ങനെയൊക്കെ പറഞ്ഞ ട്രംപിന്റെ തന്തയ്ക്ക് വിളിക്കുയാണ് ഒരാള്‍. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കും വരെ പൊങ്കാലയിടും എന്നാണ് ഭീഷണി!!!

കേരളത്തിലേക്ക് വരാന്‍ ധൈര്യമുണ്ടോ?

വീണ്ടും തന്തയ്ക്ക് വിളി തന്നെ. പ്രസിഡന്റ് ആയി അധികാരമേറ്റതിന് ശേഷം കേരളത്തിലേക്ക് വരാന്‍ ധൈര്യമുണ്ടോ എന്നാണ് വെല്ലുവിളി. കരിങ്കൊടു കാണിക്കാനാണത്രെ.

നല്ലവരായ അമേരിക്കക്കാര്‍ പൊറുക്കുക

ഒബാമ അധികാരത്തിലെത്തിയപ്പോള്‍ അമേരിക്കയോട് ഇത്തിരി ബഹുമാനമൊക്കെ തോന്നിയതാണ്. ഇപ്പോള്‍ പട്ടിത്തീട്ടത്തെ പോലെ വെറുക്കുന്നു എന്നാണ് വേറൊരാള്‍ പറയുന്നത്.

ഓരോരോ ദുരന്തങ്ങള്‍

അമേരിക്കക്കാര്‍ക്ക് ഇങ്ങനെ തന്നെ വേണം... ഓരോരോ ദുരന്തങ്ങള്‍... വേറൊരാള്‍ പറഞ്ഞത് ഇങ്ങനെ!

ഫിദലിനെ ലോകം കാണാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി

ഫിദലിനെ ലോകം കാണാന്‍ തുടങ്ങിയിട്ട് കുറച്ച് കാലം ആയി. മഴക്കാലത്ത് മണ്ണിര കയറി ഒന്ന് ചീര്‍ത്തെന്ന് കരുതി മൂര്‍ഖന്‍ പാമ്പിന്റെ വീട്ടില്‍ കയറി പെണ്ണ് ചോദിക്കാന്‍ നില്‍ക്കല്ലേ എന്ന്!!!

കാസ്‌ട്രോയില്ലാത്ത പ്രഭാതം സ്വപ്‌നം കണ്ടവര്‍

കാസ്‌ട്രോയുടെ നിഴലിനെ പോലും പേടിക്കുന്ന നീയൊക്കെ ഒരു ആണാണോടാ എന്നാണ് വേറെ ഒരു ചോദ്യം.

ആര്‍എസ്എസ്സുകാര്‍ക്കും തെറി

ട്രംപിനെ മാത്രം തെറി വിളിച്ചാല്‍ പോരല്ലോ. നാട്ടിലെ ആര്‍എസ്എസ്സുകാര്‍ക്കും ുണ്ട് ഇതോടൊപ്പം തെറിവിളി

ട്രംപ് ഞെട്ടിത്തരിച്ചുകാണും

പണ്ട് തന്‍റെ പോസ്റ്റിന് താഴെ മലയാളത്തിലുള്ള കമന്റുകളുടെ പൊങ്കാല കണ്ട് മരിയ ഷറപ്പോവ ഞെട്ടിത്തരിച്ചിട്ടുണ്ട്. അതുപോലെ ടൊണാള്‍ഡ് ട്രംപും ഞെട്ടിക്കാണുമോ ആവോ

ഇതാണ് ട്രംപിന്‍റെ പോസ്റ്റ്

ഇതായിരുന്നു ഡൊണാള്‍ഡ് ട്രംപിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Ponkala on Donald Trump's facebook post against Fidel Castro by Mallus.
Please Wait while comments are loading...