കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍ ബിജെപിയുമായി കൂട്ടു ചേര്‍ന്നോ ? തൃശ്ശൂര്‍ നഗരത്തില്‍ പോസ്റ്ററുകള്‍

സിഎന്‍ ബാലകൃഷ്ണനെതിരെ തൃശ്ശൂര്‍ നഗരത്തില്‍ പോസ്റ്ററിറങ്ങിയിരിക്കുന്നു. മകളെ മേയറാക്കാന്‍ ബിജെപിയുമായി കൂട്ടുചേര്‍ന്നെന്നാണ് പ്രധാന ആരോപണം.

  • By വരുണ്‍
Google Oneindia Malayalam News

തൃശ്ശൂര്‍: തൃശ്ശൂരില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്. മുന്‍ മന്ത്രി സിഎന്‍ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ജില്ല പിടിച്ചടക്കാന്‍ സ്രമം നടക്കുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ പൊട്ടലും ചീറ്റലുമുയര്‍ന്നിരുന്നു. ഇപ്പോഴിതാ സിഎന്‍ ബാലകൃഷ്ണനെതിരെ തൃശ്ശൂര്‍ നഗരത്തില്‍ പോസ്റ്ററിറങ്ങിയിരിക്കുന്നു. മകളെ മേയറാക്കാന്‍ ബിജെപിയുമായി കൂട്ടുചേര്‍ന്നെന്നാണ് പ്രധാന ആരോപണം.

സിഎന്‍ ബാലകൃഷ്ണനെതിരെ വ്യാപകമായി കയ്യെഴുത്ത് പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാമനിലയം, കളക്ട്രേറ്റ്, പ്രസ്‌ക്ലബ് പരിസരങ്ങളിലാണ് പോസ്റ്ററുകള്‍. ഡിസിസി അധ്യക്ഷസ്ഥാനത്തിനായി ബാലകൃഷ്ണന്‍ നടത്തുന്ന നീക്കത്തിനെതിരെ ഐ ഗ്രൂപ്പില്‍ നിന്നുതന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സിഎന്‍ ബാലകൃഷ്ണനെ അടച്ചാക്ഷേപിച്ചാണ്‌ പോസ്റ്ററുകളിലെ ആരോപണങ്ങള്‍.

അധികാര മോഹി

അധികാര മോഹി

സിഎന്‍ ബാലകൃഷ്ണന്‍ കോണ്‍ഗ്രസിന്റെ ശാപമാണെന്നും പാര്‍ട്ടിക്ക് ബാധ്യതയാണെന്നുമാണ് പോസ്റ്ററിലുള്ളത്.

ജനാധിപത്യ ഐ ഗ്രൂപ്പ്

ജനാധിപത്യ ഐ ഗ്രൂപ്പ്

ജനാധിപത്യ ഐ ഗ്രൂപ്പ് എന്ന പേരിലാണ് തൃശ്ശൂരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയുടെ ഭാഗമായാണ് പുതിയ നീക്കങ്ങളെന്നാണ് വിവരം.

ബിജെപി ബന്ധം

ബിജെപി ബന്ധം

സിഎന്‍ ബാലകൃഷ്ണന്‍ മകളെ മേയറാക്കാന്‍ ബിജെപിയുമായി സന്ധി ചെച്ചുന്നുവെന്നും പോസ്റ്ററുകളില്‍ ആരോപിക്കുന്നു.

വിമര്‍ശനം

വിമര്‍ശനം

തൃശ്ശൂരില്‍ പാര്‍ട്ടി നേതൃത്വത്ത് കടിച്ച് തൂങ്ങാന്‍ ശ്രമിക്കുന്ന ബാലകൃഷ്ണനെതിരെ സ്വന്തം ഗ്രൂപ്പില്‍ നിന്ന് തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. വിടി ബല്‍റാം, വിഡി സതീശന്‍ എംഎല്‍എ തുടങ്ങിയവര്‍ പ്രായമായിട്ടും വഴിമാറാത്ത നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.

പ്രതിയായത് വിനയാകും

പ്രതിയായത് വിനയാകും

സിഎന്‍ ബാലകൃഷ്ണനെതിരെ പാര്‍ട്ടില്‍ തന്നെ പടപ്പുറപ്പാട് തുടങ്ങിയിട്ടുണ്ട്. കണ്‍സ്യൂമര്‍ ഫെഡ് അഴിമതി കേസില്‍ പ്രതിയായതോടെ പാര്‍ട്ടിയിലും മുന്‍ മന്ത്രിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. കോണ്‍ഗ്രസിനെ തന്‍രെ കുടുംബത്തിനുള്ളില്‍ കളച്ചിടാന്‍ സിഎന്‍ ബാലകൃഷ്ണനെ അനുവദിക്കില്ലെന്നാണ് എഐ ഗ്രൂപ്പുകള്‍ പറയുന്നത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Posters appear in Thrissur against former Minister CN balakrishnan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X