കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതി 18 ന് മൂകാംബികയില്‍..ഭക്തര്‍ക്ക് നിയന്ത്രണം

Google Oneindia Malayalam News

കൊല്ലൂര്‍: രാഷ്ട്രപതി പ്രണബ് മുഖര്‍ജി ജൂണ്‍ 18 ന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം സന്ദര്‍ശിക്കും. വൈകിട്ട് നാലു മണിയോടു കൂടിയാണ് പ്രണബ് മുഖര്‍ജി മൂകാംബികയില്‍ എത്തുക. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും. രാവിലെ 10.30 മുതല്‍ വൈകിട്ട് ആറു വരെ ഭക്തര്‍ക്ക് ക്ഷേത്ര ദര്‍ശനം അനുവദിക്കില്ലെന്ന് ക്ഷേത്രം അധികാരികള്‍ അറിയിച്ചു.

18 നു തന്നെ ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിലും രാഷ്ട്രപതി സന്ദര്‍ശനം നടത്തും. ഉഡുപ്പിയിലെ സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ തറക്കല്ലിടല്‍ കര്‍മ്മവും രാഷ്ട്രപതി നിര്‍വ്വഹിക്കും. 17 ന് ബംഗലൂരു മെട്രോ റെയിലിന്റെ അവസാന ഘട്ടവും രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. അതിനു ശേഷമാണ് ഉടുപ്പിയിലേക്കു തിരിക്കുക. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊല്ലൂരിലും ഉഡുപ്പിയിലും ഒരുക്കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ പോലീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി.

കേരളത്തിലെ സ്വകാര്യ ബസുകൾ ഇനി മൂന്നു നിറങ്ങളിൽ! റെന്റ് എ കാർ സേവനത്തിന് ഔദ്യോഗിക അനുമതി വാങ്ങണം...കേരളത്തിലെ സ്വകാര്യ ബസുകൾ ഇനി മൂന്നു നിറങ്ങളിൽ! റെന്റ് എ കാർ സേവനത്തിന് ഔദ്യോഗിക അനുമതി വാങ്ങണം...

ക്ഷേത്രസന്ദര്‍ശനത്തിന് ലോഡ്ജുകളില്‍ മുറിയെടുക്കുന്നവര്‍ രാവിലെ പത്തരക്കു മുന്‍പായി ചെക്ക് ഔട്ട് ചെയ്യണമെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കി. രാഷ്ട്രപതി തിരികെ മടങ്ങിയതിനു ശേഷം മാത്രമേ പുതുതായി മുറികള്‍ വാടകക്ക് ലഭിക്കുകയുള്ളൂ. വൈകുന്നേരം ആറു മണിയോടു കൂടിയാണ് രാഷ്ട്രപതി മടങ്ങുക.

English summary
Pranab Mukherjee to visti Mookambika on 18 July
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X