കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടച്ച ബാറുകൾ തുറക്കും, പക്ഷേ.... കുടിയന്മാർ സന്തോഷിക്കാൻ വരട്ടെ.... വെള്ളിയാഴ്ച മുതൽ വില കൂടും!

  • By അക്ഷയ്
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ വിദേശ മദ്യത്തിന്റെയും ബിയറിന്റെയും വില കൂടും. സാധാരണ മദ്യത്തിന്റെ വില 10 രൂപ മുതൽ 40 രൂപ വരെയും, പ്രീമിയം ബ്രാൻഡുകൾക്ക് 30 രൂപ മുതൽ 80 രൂപ വരെയുമാണ് വർധന.

<strong>ദളിത് യുവതി ചിത്രലേഖയ്ക്ക് രക്ഷയില്ല; വീണ്ടും സിപിഎം അക്രമം? ഓട്ടോ റിക്ഷ കീറി നശിപ്പിച്ചു!!</strong>ദളിത് യുവതി ചിത്രലേഖയ്ക്ക് രക്ഷയില്ല; വീണ്ടും സിപിഎം അക്രമം? ഓട്ടോ റിക്ഷ കീറി നശിപ്പിച്ചു!!

<strong>കൊട്ടിയൂരിൽ വീണ്ടും പീഡനം; ഓട്ടോറിക്ഷയിൽ പതിമൂന്നുകാരിയെ...ഞെട്ടിക്കുന്ന സംഭവം!!</strong>കൊട്ടിയൂരിൽ വീണ്ടും പീഡനം; ഓട്ടോറിക്ഷയിൽ പതിമൂന്നുകാരിയെ...ഞെട്ടിക്കുന്ന സംഭവം!!

കോർപ്പറേഷന്റെ ഭാരിച്ച നഷ്ടം ഒഴിവാക്കുന്നതിനാണ് വിലവർധന നടപ്പാക്കുന്നതെന്നാണ് കോർപ്പറേഷന്റെ വാദം. ഇന്ത്യൻ നിർമ്മിത മദ്യങ്ങൾക്കാണ് വില കൂടുന്നത്. ഒരു കെയ്സ് മദ്യത്തിന്റെ മൊത്ത വിതരണ ലാഭം 24 ശതമാനത്തിൽ നിന്ന് 29 ശതമാനമായി ബിവറേജസ് കോർപ്പറേഷൻ ഉയർത്തി. ബിയറിന്റഎ വിലയിൽ 10 രൂപ മുതൽ 20 ലരൂപ വരെ കൂടും.

Liquor

750 മില്ലിലിറ്റർ മക്ഡവൽ ബ്രാൻഡിയുടെ വില നിലവിലുള്ളതിനേക്കാൾ 20 രൂപ കൂടും. കഴിഞ്ഞമാസം മാത്രം നഷ്ടം 100 കോടിയിലേറെയെന്നാണ് കണക്കുകൾ. ഇതിന്റെ അടിസ്ഥാനത്തിലാണ് വില വർധിപ്പിക്കാൻ തീരുമാനമെടുത്തത്. ബെവ്കോയുടെ ചില്ലറ വിൽപ്പന ശാലകളിൽ പലതും ഇപ്പോഴും പല കാരണങ്ങൾകൊണ്ടും തുറക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ദേശീയപാതയിൽ മദ്യവിൽപ്പനശാലകൾ തുറക്കാൻ കോടതി അനുമതി നൽകിയതോടെ പതിനാല് മദ്യ വിൽപ്പന ശാലകൾ തുറക്കാൻ സാധിക്കും. ഇതോടെ നഷ്ടം ഒരു പരിധിവരെ കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

English summary
Price hike liquor abd beer in Kerala from friday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X