കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെമിനാരി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച പുരോഹിതനെ പോലീസ് അറസ്റ്റ് ചെയ്തു, സംഭവം കണ്ണൂരില്‍

21 കാരനായ സെമിനാരി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കത്തോലിക് പുരോഹിതനെ പോലീസ് അറസ്റ്റ് ചെയ്തു. ഫാദര്‍ ജെയിംസ് തെക്കേമുറിയില്‍ (41) ആണ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചത്.

  • By ഭദ്ര
Google Oneindia Malayalam News

കണ്ണൂര്‍: 21 കാരനായ സെമിനാരി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കത്തോലിക് പുരോഹിതനെ പോലീസ് അറസ്റ്റ് ചെയ്തു. ഫാദര്‍ ജെയിംസ് തെക്കേമുറിയില്‍ (41) ആണ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചത്. ഇരിട്ടിയിലെ ദേവ മാത സെമിനാരിയില്‍ പുരോഹിതനായിരികെ 2015 ലാണ് സംഭവം നടന്നത്.

പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി പള്ളിയില്‍ പരാതി നല്‍കിയപ്പോള്‍ പരാതി പിന്‍വലിക്കാനായി ഭീഷണി ഉയര്‍ന്നതായി പോലീസ് പറയുന്നു. പള്ളിയിലെ പുരോഹിത സ്ഥാനത്ത് നിന്നും നീക്കം ചെയ്യപ്പെട്ട ഇയാള്‍ പിന്നീട് ബെംഗളൂരുവിലായിരുന്നു.

 arrest

ഉന്നത പഠനത്തിനായി റാഞ്ചിയിലേക്ക് പോയ വിദ്യാര്‍ത്ഥി പിന്നീട് പോലീസില്‍ പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് ജെയിംസിനെ ഇരുട്ടിയില്‍ എത്തിക്കുകയും ഈ ആഴ്ച്ചയില്‍ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സെക്ഷന്‍ 377, 342, 506 പ്രകാരമാമ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

English summary
A 41-year-old Catholic priest has been arrested for allegedly sexually assaulting a 21-year-old seminary student here.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X