കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടിയെ കാണേണ്ടെന്ന് മോദി!

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ കാണാന്‍ ദില്ലിയിലെത്തിയ ഉമ്മന്‍ ചാണ്ടിക്ക് കൂടിക്കാഴ്ച നിഷേധിച്ചു. പ്രധാനമന്ത്രിക്ക് ഉമ്മന്‍ ചാണ്ടിയെ കാണാന്‍ സമയമില്ലത്രെ.

വിവധ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ വേണ്ടിയാണ് ഉമ്മന്‍ ചാണ്ടി ദില്ലിയില്‍ എത്തിയത്. കൂടെ മന്ത്രി കെ ബാബുവും ഉണ്ട്.

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അനുമതി തേടിയെങ്കിലും അദ്ദേഹത്തിന്റെ ഓഫീസ് അനുമതി നല്‍കിയില്ല. പാര്‍ലമെന്റ് സമ്മേളനവുമായി ബന്ധപ്പെട്ട് മോദി തിരക്കിലാണെന്നതാണ് കിട്ടിയ മറുപടി.

Oommen Chandy

എന്തായാലും മോദി കാണാന്‍ പറ്റാത്തതുകൊണ്ട് സന്ദര്‍ശന ലക്ഷ്യങ്ങളില്‍ മാറ്റം വരുത്താനൊന്നും ഉമ്മന്‍ ചാണ്ടി തയ്യാറല്ല. വിഴിഞ്ഞം പദ്ധതി സംബന്ധിച്ചും, കാര്‍ഷിക പ്രശ്‌നങ്ങളെക്കുറിച്ചും, മീനാകുമാരി റിപ്പോര്‍ട്ട് സംബന്ധിച്ച ആശങ്കകള്‍ സംബന്ധിച്ചും കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും.

വിഴിഞ്ഞം പദ്ധതിയാണ് ഇതില്‍ പ്രധാനം. പദ്ധതിക്ക് ഇതുവരെ ആരും ടെണ്ടര്‍ സമര്‍പ്പിക്കാത്തതിന് കാരണം കബോട്ടാഷ് നിയമമാണെന്നും അതില്‍ ഇളവ് വേണമെന്നും മുഖ്യമന്ത്രിയും തുറമുഖവകുപ്പ് മന്ത്രി കെ ബാബുവും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയോട് ആവശ്യപ്പെടും.

വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും കൃഷി മന്ത്രി രാധാമോഹന്‍ സിംഗുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. മാലിയില്‍ തടവില്‍ കഴിയുന്ന മലയാളികളുടെ പ്രശ്‌നങ്ങള്‍ സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍ പെടുത്തും.

English summary
Prime Minister's office denied permission for Oommen Chandy to meet Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X