കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ചോപ്ര വിവാദം: കുമരകം പള്ളിയ്‌ക്കെതിരെ ബിഷപ്പും രംഗത്ത്

Google Oneindia Malayalam News

കോട്ടയം: പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കുമരകം പള്ളിയ്‌ക്കെതിരെ ബിഷപ്പും രംഗത്ത്. പള്ളിയുടെ നടപടി മാനുഷികമല്ലെന്നാണ് യാക്കോബായ കോട്ടയം ബിഷപ്പ് തോമസ് മാര്‍ തിമോത്തിയോസ് മെത്രാപൊലീത്ത പറഞ്ഞത്.

പള്ളിയുടെ നടപടി അക്രൈസ്തവമാണ്. വിശ്വാസത്തിന്റെ ഭാഗമായിരുന്നില്ല പള്ളിക്കമ്മിറ്റിയുടെ നടപടി. ഒരു വ്യക്തിയുടെ അന്ത്യാഭിലാഷം നിറവേറ്റിക്കൊടുക്കാതിരുന്നത് നീതി കേടാണെന്നും മെത്രാപൊലീത്ത പറഞ്ഞു.

Bishop

പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി മേരി ജോണിന്റെ ശവസംസ്‌കാരമാണ് വിവാദത്തിലായത്. കുമരകം സെന്റ് ജോണ്‍സ് പള്ളിയാണ് ശവസംസ്‌കാരത്തിന് അനുമതി നിഷേധിച്ചത്. മേരിജോണ്‍ ഹിന്ദുവിനെ വിവാഹം കഴിച്ച് ഹൈന്ദവാചാരപ്രകാരമാണ് ജീവിച്ചിരുന്നത് എന്ന ന്യായമാണ് പള്ളി അധികൃതര്‍ പറഞ്ഞത്.

തന്നെ മാമോദീസ മുക്കിയ പള്ളിയിലെ സെമിത്തേരിയില്‍ തന്നെ അടക്കണം എന്നതായിരുന്നു മേരി ജോണിന്റെ ആഗ്രഹം. എതിര്‍പ്പിനെ തുടര്‍ന്ന് പൊന്‍കുന്നം യാക്കോബാ പള്ളിയിലെ സെമിത്തേരിയിലാണ് മൃതദേഹം അടക്കം ചെയ്തത്. ബിഷപ്പ് തോമസ് മാര്‍ തിമിത്തിയോസ് ഇടപെട്ടാണ് ഇവിടെ ചങ്ങുകള്‍ നടത്താന്‍ കഴിഞ്ഞത്.

സഭയെ സംബന്ധിച്ച് പ്രിയങ്ക ചോപ്രയല്ല പ്രധാനം എന്നാണ് കുമരകം പള്ളി വികാരി ഇത് സംബന്ധിച്ച് പ്രതികരിച്ചത്. ഇടവക അംഗങ്ങളാണ് പള്ളിയ്ക്ക് പ്രധാനം. ദേവാലയ ഭരണഘടനയും കീഴ് വഴക്കങ്ങളും അനുസരിച്ചാണ് ശവസംസ്‌കാരത്തിന് അനുമതി നിഷേധിച്ചത് എന്നും പള്ളി വികാരി പറഞ്ഞിരുന്നു.

English summary
Priyanka Chopra's grandmothers funeral controversy: Kottayam Bishop criticise church authorities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X