കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ലിന്റിന്റെ ചിത്രങ്ങള്‍ സംരക്ഷിക്കാന്‍ കൊച്ചിയില്‍ മ്യൂസിയം

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: വരകളിലൂടെ മായാലോകം തീര്‍ത്ത അത്ഭുത പ്രതിഭ ക്ലിന്റിന്റെ ചിത്രങ്ങള്‍ സംരക്ഷിക്കാന്‍ പുതിയ പദ്ധതി ഒരുങ്ങി. ക്ലിന്റ് മെമ്മോറാബിലിയ എന്ന നാഷണല്‍ മ്യൂസിയം കൊച്ചിയിലാണ് ഒരുങ്ങിയിരിക്കുന്നത്. മ്യൂസിയം ഡയറക്ടര്‍ ജനറല്‍ ശ്രീ വേണു വി ഉദ്ഘാടനം ചെയ്തു.

ഏഴു വര്‍ഷത്തെ ജീവിതത്തില്‍ ക്ലിന്റ് കാല്‍ലക്ഷത്തിലധികം ചിത്രങ്ങളാണ് വരച്ചുകൂട്ടിയത്. പെന്‍സില്‍, ക്രയോണ്‍സ്, ബോള്‍ പോയിന്റ് പേന, വാട്ടര്‍ കളര്‍ തുടങ്ങി വ്യത്യസ്ത മാധ്യമങ്ങളില്‍ ക്ലിന്റ് വരച്ച ചിത്രങ്ങളാണ് മ്യൂസിയത്തില്‍ സൂക്ഷിക്കുന്നത്. 30 വര്‍ഷത്തെ പഴക്കമുണ്ട് ഓരോ ചിത്രങ്ങള്‍ക്കും. എന്നാല്‍ ഇവ ആധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചിത്രങ്ങള്‍ സംരക്ഷിക്കാനാണ് ഇങ്ങനെയൊരു പദ്ധതി ആരംഭിച്ചിരിക്കുന്നത്.

launching

സംസ്ഥാനത്ത് ഡിജിറ്റല്‍ ഉള്ളടക്ക രൂപകല്‍പനയ്ക്ക് തുടക്കം കുറിച്ച ഇന്‍വിസ് മള്‍ട്ടി മീഡിയയാണ് ക്ലിന്റ് മെമ്മോറാബിലിയ നടപ്പാക്കുന്നത്. ഇതിന്റെ നടത്തിപ്പിനാവശ്യമായ പണം ഓണ്‍ലൈന്‍ വഴി കണ്ടെത്താനാണ് പദ്ധതിയിടുന്നത്. ക്ലിന്റിന്റെ സൃഷ്ടികള്‍ വരുംതലമുറകള്‍ക്ക് അവരുടെ അഭിരുചികളെ വളര്‍ത്തിയെടുക്കാന്‍ സഹായകമാകും.

ഇതിലൂടെ കുട്ടികളില്‍ ചിത്രരചനയുടെ സര്‍ഗാത്മകത വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്. നിറങ്ങളിലൂടെ മഴവില്ലു തീര്‍ത്ത കൊച്ചു ബാലന്‍ ക്ലിന്റ് പെട്ടന്നാണ് ഈ ലോകത്തോട് വിടപറഞ്ഞത്. ഇതിനോടകം ക്ലിന്റിന്റെ ജീവിതത്തെ ആധാരമാക്കി ഏഴുപുസ്തകങ്ങളും രണ്ട് ഡോക്യുമെന്ററികളും രചിക്കപ്പെട്ടിട്ടുണ്ട്.

English summary
project launched to preserve Indian child prodigy Edmund Thomas Clint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X