ആര്‍എസ്എസ് കാര്യവാഹക് ഓഫീസ് മദ്യശാലയായി മാറി! സുധീരന് മാത്രമല്ല തലവേദന...ബിജെപിയ്ക്കും?

മദ്യത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കുന്ന വിഎം സുധീരന്റെ വീടിനടുത്ത് തന്നെ മദ്യശാല സ്ഥാപിക്കുന്നത് ബോധപൂര്‍വ്വമാണെന്നും ആരോപണമുയരുന്നുണ്ട്.

  • Published:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഗൗരീശപട്ടത്ത് മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ വീടിനടുത്ത് ആരംഭിക്കാനിരിക്കുന്ന കണ്‍സ്യൂമര്‍ഫെഡ് മദ്യശാലയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മദ്യശാലയ്‌ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ കോണ്‍ഗ്രസിന് പിന്നാലെ ബിജെപിയും സമരവുമായി രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഗൗരീശപട്ടത്തെ മദ്യശാല പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്നതെന്നാണ് അധികൃതരുടെ നിലപാട്. കുടപ്പനക്കുന്നില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യശാലയാണ് സുപ്രികോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഗൗരീശപട്ടത്തേക്ക് മാറ്റിസ്ഥാപിക്കുന്നത്.

എന്തുവന്നാലും ഇവിടെ മദ്യശാല പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. മദ്യശാല സ്ഥാപിക്കരുത് എന്നാവശ്യപ്പെട്ട് എക്‌സൈസ് കമ്മീഷണര്‍ക്ക് നിവേദനവും നല്‍കിയിട്ടുണ്ട്. മദ്യത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കുന്ന വിഎം സുധീരന്റെ വീടിനടുത്ത് തന്നെ മദ്യശാല സ്ഥാപിക്കുന്നത് ബോധപൂര്‍വ്വമാണെന്നും ആരോപണമുയരുന്നുണ്ട്.

കുടപ്പനക്കുന്നിലെ മദ്യശാല...

കുടപ്പനക്കുന്നില്‍ പ്രവര്‍ത്തിച്ചിരുന്ന കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യശാലയാണ് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഗൗരീശപട്ടത്തേക്ക് മാറ്റിസ്ഥാപിക്കാന്‍ തീരുമാനിച്ചത്. മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ ഗൗരീശപട്ടത്തെ വീടിനടുത്തുള്ള കെട്ടിടത്തിലാണ് മദ്യശാലയ്ക്കായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്.

ആര്‍എസ്എസിന്റെ കാര്യവാഹക് ഓഫീസ്...

വര്‍ഷങ്ങളായി ആര്‍എസ്എസിന്റെ കാര്യവാഹക് ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന സ്ഥലവും കെട്ടിടവുമാണ് സ്വകാര്യ വ്യക്തി ഇപ്പോള്‍ കണ്‍സ്യൂമര്‍ഫെഡിന് നല്‍കിയിരിക്കുന്നത്. മാസം 30000 രൂപ വാടകയ്ക്കാണ് കണ്‍സ്യൂമര്‍ഫെഡ് കെട്ടിടമുടമയുമായി കരാറിലേര്‍പ്പെട്ടിരിക്കുന്നത്.

പ്രതിഷേധം ശക്തം....

ജനവാസ മേഖലയായ ഗൗരീശപട്ടത്ത് മദ്യശാല സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വിഎം സുധീരനും മദ്യശാലയ്‌ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതോടെ കോണ്‍ഗ്രസും ബിജെപിയും മദ്യശാല മാറ്റണമെന്ന് ആവശ്യപ്പെട്ട് സമരം ആരംഭിക്കുകയും ചെയ്തു.

കെട്ടിടം ഏറ്റെടുക്കാന്‍ ശ്രമം...

30000 രൂപ വാടക തരാമെന്ന് സമ്മതിച്ചതിനാലാണ് കെട്ടിടം നല്‍കിയതെന്നാണ് ഉടമ പറയുന്നത്. എന്നാല്‍ ഇതേവാടകയ്ക്ക് കെട്ടിടം ഏറ്റെടുക്കാന്‍ പട്ടം സര്‍വ്വീസ് സഹകരണ ബാങ്ക് അധികൃതര്‍ തയ്യാറായെങ്കിലും, കണ്‍സ്യൂമര്‍ഫെഡുമായി കരാറിലേര്‍പ്പെട്ടതിനാല്‍ ഉടമ ഇതിനു വിസമ്മതിക്കുകയായിരുന്നു.

എക്‌സൈസിന് നിവേദനം....

ഗൗരീശപട്ടം ക്ഷേത്രത്തിനും കോളനിക്കും സമീപം മുറിഞ്ഞപാലത്തേക്കുള്ള പ്രധാന റോഡിലാണ് മദ്യശാലയ്ക്കായി കെട്ടിടം കണ്ടെത്തിയിരിക്കുന്നത്. മദ്യശാല ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കരുത് എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ എക്‌സൈസിനു നിവേദനം നല്‍കിയിട്ടുണ്ട്. അതേസമയം, ക്ഷേത്രത്തില്‍ നിന്നുള്ള ദൂരപരിധിയടക്കം എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചാണ് മദ്യശാല ആരംഭിക്കുന്നതെന്നാണ് അധികൃതരുടെ നിലപാട്.

English summary
Protest against liquor shop in Gowreeshapattom, Trivandrum.
Please Wait while comments are loading...