കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍, ബാര്‍കോഴ ആരോപണത്തില്‍ ഉലഞ്ഞ് നിയമസഭ രണ്ടാം ദിവസവും പിരിഞ്ഞു

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍, ബാര്‍കോഴ വിഷയത്തില്‍ നിയമസഭ ബുധനാഴ്ചയും പിരിഞ്ഞു. രാവിലെ സഭ ആരംഭിച്ചപ്പോള്‍ തന്നെ പ്ലക്കാര്‍ഡുകളുമായി എത്തിയ പ്രതിപക്ഷം മുദ്രാവാക്യം വിളി ആരംഭിച്ചു.

ചോദ്യോത്തര വേള തടസ്സപ്പെടുത്തരുതെന്ന സ്പീക്കറുടെ അവശ്യത്തെതുടര്‍ന്ന് സംയമനം പാലിച്ച പ്രതിപക്ഷം. ചോദ്യോത്തര വേളയ്ക്ക് ശേഷം ബാര്‍കോഴ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിഎസ് ശിവകുമാറാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ അടിയന്തര പ്രമേയം അനുവദിക്കാനാവില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. ഒരു നിയമസഭാ അംഗത്തിന്റെ അവകാശം നിഷേധിക്കരുതെന്നും നോട്ടീസില്‍ പറയുന്നത് കേള്‍ക്കണമെന്നും കോടിയേരി ബാലകഷ്ണന്‍ ആവശ്യപ്പെട്ടു.

Niyamasabha

എന്നാല്‍ നിയമസഭാ ചട്ടം 52 (എ) പ്രകാരം അടിയന്തര പ്രമേയം അനുവദിക്കാനാവില്ലെന്ന നിലപാടില്‍ സ്പീക്കര്‍ ഉറച്ചു നിന്നു. ചര്‍ച്ച ഇല്ലെങ്കില്‍ പിന്നെ സഭ എന്തിനാണെന്ന വിഎസ് അച്യുതാനന്ദന്റെ ചോദ്യത്തോടെ പ്രതിപക്ഷം നടക്കളത്തിലേക്കിറങ്ങി. തുടര്‍ന്ന് സഭ നടപടികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കി സഭ പിരിഞ്ഞു.

English summary
The Kerala Assembly witnessed chaos and disorder even on Wednesday with the solar issue and bar bribery case rocking the Assembly proceedings. The opposition walked out of the Assembly following the protest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X