കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

13കാരന് പീഡനം; കൈരളി ടിവിയിലെ അവതാരകനായ പ്രശസ്ത ഡോക്ടര്‍ക്കെതിരെ കേസ്

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ടിവി പരിപാടികളിലെ സജീവ സാന്നിധ്യവും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.കെ.ഗിരീഷിനെതിരെ പീഡനത്തിന് കേസെടുത്തു. പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്നാണ് പോക്‌സോ ആക്ട് 7, 8 വകുപ്പുപ്രകാരം കേസെടുത്തത്.

പഠനവൈകല്യമുണ്ടെന്ന സംശയത്തില്‍ ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിലെത്തിയ കുട്ടിയുടെ മാതാവാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. സംഭവം നടന്ന് എട്ടുദിവസമായിട്ടും തുടര്‍ നടപടിയുണ്ടായില്ലെന്നാരോപിച്ച് രക്ഷിതാക്കള്‍ മുഖ്യമന്ത്രി, ഡി.ജി.പി, കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതോടെയാണ് പീഡനക്കേസ് പുറത്തായത്.

doctors

ആഗസ്ത് 14നാണ് ഡോക്ടറുടെ ക്ലിനിക്കിലെത്തിയതെന്ന് മാതാവിന്റെ പരാതിയില്‍ പറയുന്നു. വൈകുന്നേരം 6.45ന് ആദ്യം മാതാപിതാക്കളോട് സംസാരിച്ച ശേഷം കുട്ടിയെ ഒറ്റയ്ക്ക് അകത്തുവിളിച്ചു. 20 മിനിട്ടുകള്‍ക്ക് ശേഷം പുറത്തിറങ്ങിയ മകനില്‍ കയറിപ്പോയപ്പോഴുള്ള പ്രസന്നത കണ്ടില്ല. ഇതേതുടര്‍ന്ന് സംസാരിച്ചപ്പോഴാണ് കുട്ടി പീഡനം നടന്നെന്ന് പറഞ്ഞത്.

ബോക്‌സ് പോലുള്ള പസില്‍ കൊടുത്ത ശേഷം ഡോക്ടര്‍ പല പ്രാവശ്യം ചുംബിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുകൊണ്ടിരിക്കുകയും ചെയ്‌തെന്ന് മകന്‍ പറഞ്ഞതായാണ് പരാതിയിലുള്ളത്. രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈന്‍ ഹെല്‍പ്പ്‌ലൈനില്‍ ബന്ധപ്പെടുകയും വിവരം അറിയിക്കുകയും ചെയ്തു, തൊട്ടടുത്ത ദിവസം ചൈല്‍ഡ്‌ലൈന്‍ വിവരം തമ്പാനൂര്‍ പരാതി പോലീസിന് കൈമാറുകയായിരുന്നു. കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമമുണ്ടായതായും പറയുന്നുണ്ട്.

English summary
psychologist dr k gireesh accused of molesting patient in thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X