കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി വിളിച്ചു; പിടി ഉഷ ഗുജറാത്തിലേക്ക്

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: ഇന്ത്യയുടെ എക്കാലത്തേയും വലിയ സ്പ്രിന്റ് താരം പിടി ഉഷ ഗുജറാത്തിലേക്ക്... പേടിക്കണ്ട ഉഷ കേരളം വിട്ട് പോവുകയല്ല. തന്റെ കായിക പരിശാലന സ്ഥാപനമായ ഉഷ സ്‌കൂള്‍ ഗുജറാത്തിലും തുടങ്ങുകയാണ് .

പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ മുന്നോട്ട് വച്ച ആവശ്യമായിരുന്നു ഗുജറാത്തിലും ഒരു ഉഷ സ്‌കൂള്‍ എന്നത്. അന്ന് തന്നെ ഉഷ ഇക്കാര്യത്തില്‍ സമ്മതം മൂളിയിരുന്നു. എന്നാല്‍ തിരക്കുകള്‍ക്കിടയില്‍ കാര്യങ്ങള്‍ മുന്നോട്ട് നീക്കാന്‍ കഴിഞ്ഞിരുന്നില്ല.

PT Usha

ഏഷ്യന്‍ ഗെയിംസിന്റെ തിരക്കുകള്‍ അവസാനിച്ചതോടെ ഉഷ തന്നെ സ്‌കൂള്‍ തുടങ്ങുന്ന കാര്യം ഗുജറാത്ത് സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. കേരളത്തില്‍ ഒരു പാട് കഷ്ടപ്പെട്ടിട്ടാണ് ഉഷ തന്റെ പരിശീലന കേന്ദ്രം തുടങ്ങിയത്. പലപ്പോഴും വിവാദങ്ങളും കൂട്ടായിരുന്നു. എന്നാല്‍ ഗുജറാത്തില്‍ ഉഷയെ കാത്തിരിക്കുന്നത് ചുവപ്പ് പരവതാനിയാണ്.

കിനാലൂരിലെ ഉഷ സ്‌കൂളിന്റെ സമാന മാതൃകയിലായിരിക്കും ഗുജറാത്തിലും തുടങ്ങുക. ഉഷ തന്നെയായിരിക്കും പരിശീലനപരിപാടികള്‍ക്ക് നേതൃത്വം നല്‍കുക. നടത്തിപ്പിലും കായിക താരങ്ങളെ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ഉഷക്ക് നിര്‍ണായക സ്ഥാനം ഉണ്ടാകും.

നവംബറില്‍ ഗുജറാത്തിലെ ഉഷ സ്‌കൂളിന്റെ ഉദ്ഘാടനം നടക്കും എന്നാണ് വിവരം. മോദി മുന്നോട്ട് വച്ച ആശയമായതുകൊണ്ട് ഉഷക്ക് ഗുജറാത്തില്‍ എല്ലാ സഹായങ്ങളും സംവിധാനങ്ങളും ലഭ്യമാകുമെന്ന് ഉറപ്പാണ്.

എന്നാല്‍ കിനാലൂരിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇക്കാര്യത്തില്‍ ഇത്തിരി ആശങ്കയുണ്ട്. കേരളത്തില്‍ ഉള്ളതിനേക്കാള്‍ മികച്ച സജ്ജീകരണങ്ങളായിരിക്കും ഗുജറാത്ത് ഉഷക്ക് നല്‍കുക. അതുകൊണ്ട് തന്നെ ഉഷയുടെ ശ്രദ്ധ ഗുജറാത്തിലെ സ്‌കൂളിലേക്ക് കൂടുതല്‍ തിരിയുമോ എന്നാണ് സംശയം.

English summary
Accepting the offer from Narendra Modi, PT Usha going to start her Usha School in Gujarat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X