കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിക്കാന്‍ വാഗ്ദാനം ചെയ്തത് 30 ലക്ഷം!അന്വേഷണം സിനിമാ മേഖലയിലേക്ക്...

വടിവാള്‍ സലീം, പ്രദീപ് എന്നിവരെ പോലീസ് കോയമ്പത്തൂരില്‍ നിന്ന് പിടികൂടിയിരുന്നു.

Google Oneindia Malayalam News

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നതായി സംശയം. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി മുപ്പത് ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് ഇപ്പോള്‍ കസ്റ്റഡിയിലുള്ള മറ്റു പ്രതികള്‍ പോലീസിനോട് വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ നടിയെ ആക്രമിച്ചതിന് ശേഷം പള്‍സര്‍ സുനി പണം നല്‍കിയില്ലെന്നും പ്രതികള്‍ പറഞ്ഞു. നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച ശേഷം ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാമെന്ന് പറഞ്ഞാണ് പള്‍സര്‍ സുനി തങ്ങളെ കുറ്റകൃത്യത്തിന് കൊണ്ടു പോയതെന്നും പ്രതികള്‍ പോലീസിന് മൊഴി നല്‍കി.

നടിയെ ആക്രമിച്ചതിന് പിന്നാലെ ട്രെയിനില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിച്ചു;വീഡിയോനടിയെ ആക്രമിച്ചതിന് പിന്നാലെ ട്രെയിനില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിച്ചു;വീഡിയോ

സംഭവത്തിന് ശേഷം പ്രതികള്‍ രണ്ട് സംഘങ്ങളായാണ് രക്ഷപ്പെട്ടത്. ഇതില്‍ വടിവാള്‍ സലീം, പ്രദീപ് എന്നിവരെ പോലീസ് കോയമ്പത്തൂരില്‍ നിന്ന് പിടികൂടിയിരുന്നു. പള്‍സര്‍ സുനിയടക്കമുള്ള മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു. അതേസമയം, അന്വേഷണം സിനിമാ മേഖലയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

കൊച്ചിയില്‍ രണ്ട് മണിക്കൂര്‍...

കൊച്ചിയില്‍ രണ്ട് മണിക്കൂര്‍...

തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടിയെ തട്ടിക്കൊണ്ടുപോയത്. ശേഷം നടിയെ ആക്രമിച്ച ശേഷം അപകീര്‍ത്തികരമായ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സംഘം പകര്‍ത്തിയിരുന്നു. ഏകദേശം രണ്ട് മണിക്കൂറോളമാണ് പ്രതികള്‍ നടിയുമായി കാറില്‍ നഗരത്തിലൂടെ സഞ്ചരിച്ചത്. പിന്നീട് നടിയെയും കേസിലെ മറ്റൊരു പ്രതിയും നടിയുടെ ഡ്രൈവറുമായിരുന്ന മാര്‍ട്ടിനെയും ഉപേക്ഷിച്ച് ഇവര്‍ കടന്നുകളയുകയും ചെയ്തു.

മുഖ്യപ്രതി പള്‍സര്‍ സുനി...

മുഖ്യപ്രതി പള്‍സര്‍ സുനി...

സംഭവത്തില്‍ നടിയുടെ പരാതി ലഭിച്ച ഉടന്‍തന്നെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. നടിയുടെ ഡ്രൈവര്‍ മാര്‍ട്ടിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ബാക്കി പ്രതികളില്‍ രണ്ടു പേരെ കോയമ്പത്തൂരില്‍ നിന്നുമാണ് പിടികൂടിയത്. എന്നാല്‍ പള്‍സര്‍ സുനിയടക്കമുള്ള മറ്റു പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.

കൂട്ടുപ്രതികളുടെ വെളിപ്പെടുത്തല്‍...

കൂട്ടുപ്രതികളുടെ വെളിപ്പെടുത്തല്‍...

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവം ദിവസങ്ങള്‍ക്ക് മുന്‍പേ ആസൂത്രണം ചെയ്തതാണെന്നാണ് പ്രതികളുടെ വെളിപ്പെടുത്തലിലൂടെ മനസിലാകുന്നത്. 30 ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് പള്‍സര്‍ സുനി തങ്ങളെ കൃത്യത്തിന് വിളിച്ചതെന്നാണ് കസ്റ്റഡിയിലുള്ള പ്രതികള്‍ പോലീസിനോട് പറഞ്ഞത്.

ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാമെന്ന്...

ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാമെന്ന്...

എന്നാല്‍ സംഭവത്തിന് ശേഷം സുനി പണം നല്‍കിയില്ല. നടിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാമെന്നാണ് സുനി പറഞ്ഞത്. സംഭവത്തിന് ശേഷം പ്രതികല്‍ രണ്ട് സംഘങ്ങളായാണ് രക്ഷപ്പെട്ടത്. ഇതില്‍ രണ്ടു പേരെയാണ് കോമ്പത്തൂരില്‍ നിന്നും പിടികൂടിയത്. എന്നാല്‍ ബാക്കിയുള്ള പ്രതികള്‍ സംസ്ഥാനം വിട്ടിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം.

അന്വേഷണം വ്യാപിപ്പിക്കുന്നു...

അന്വേഷണം വ്യാപിപ്പിക്കുന്നു...

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം സിനിമാ മേഖലയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. പള്‍സര്‍ സുനി ഇത്രയധികം തുക വാഗ്ദാനം ചെയ്തതാണ് സംഭവത്തിന് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്ന സംശയത്തിനിടയാക്കുന്നത്. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

English summary
Pulsar suni offered 30 lakhs to kidnap famous actress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X